“ഇനി കരയോ…”
അവളുടെ മുഖം കോരിയെടുത്തുകൊണ്ട് ഞാൻ വീണ്ടും ചോദിച്ചു….
“മ്മഹ്… ”
അവൾ കിതച്ചുകൊണ്ട് പറഞ്ഞു….
സത്യം പറഞ്ഞാൽ അവൾ ഒന്ന് നോർമൽ ആയി വന്നത് കണ്ടപ്പോഴാണ് എനിക്കും സമാധാനാമായത്….
ഞാൻ ക്ലോക്കിലേക്ക് ഒന്ന് നോക്കി സമയം എട്ടര കഴിഞ്ഞിരിക്കുന്നു…
ഏകദേശം ഒരു മണിക്കൂർ വേണ്ടി വന്നു കല്ല്യാണിയേ പൂർണമായും ഒന്ന് സമാധാനിപ്പിക്കാൻ… 😐
അവൾ എന്റെ നെഞ്ചിൽ തലചായ്ച്ചു അങ്ങനെ കിടക്കുകയാണ്…
പക്ഷെഇതു വരെയും അവൾ ഒന്നും മിണ്ടിയിട്ടില്ല…. ഞാൻ എനിക്ക് പറ്റിയ അപകടത്തെകുറിച്ചു പറഞ്ഞുകൊടുത്തപ്പോഴും എല്ലാം കേട്ടു എന്നല്ലാതെ അവൾ ഒരക്ഷരം മിണ്ടിയില്ല…🫠
ഇനിയും അവളേ ഇത്പോലെ നിർത്തിക്കൂട എന്തെങ്കിലും ഒക്കെ സംസാരിപ്പിക്കണം….
ഞാൻ അവളേ തഴുകികൊണ്ടിരുന്ന കൈ അവളുടെ തലയിൽ നിന്നും എടുത്തു…
കുറച്ചു നേരം അങ്ങനെ തന്നെ കിടന്ന കല്ല്യാണി, അനക്കമൊന്നുമില്ലാതെയായപ്പോൾ നെഞ്ചിൽ നിന്നും തല പയ്യേ പൊക്കി എന്നേ നോക്കി…..
ഞാനും അവളുടെ കണ്ണുകളിലേക്ക് നോക്കി….. ആ നേരമത്രയും അവൾ ഒരു തവണ പോലും കണ്ണു ചിമ്മിയില്ല..
“എന്തേ…. ”
എന്റെ ശബ്ദം അൽപ്പം കടുപ്പിച്ചു ഞാൻ ചോദിച്ചു….
പക്ഷേ അതിനും ആ നോട്ടമല്ലാതെ എനിക്ക് മറുപടിയൊന്നും കിട്ടിയില്ല….
ഞാൻ വീണ്ടും അവളുടെ തലയിൽ കൈ വച്ചു അവളെ തലോടാൻ തുടങ്ങി…
എന്റെ പ്രവർത്തി തുടങ്ങിയതും അവൾ വീണ്ടും നെഞ്ചിൽ തല ചായ്ച്ചു കിടക്കാൻ തുടങ്ങി…

Ini nthavun ondakuka enna oru tension ill ahm njan, manikyan marichalo ini arr avare sahaikum ?
Nthayalum adutha part oru poli ayirikum
Waiting for next part
ഈ ഭാഗവും വളരെ ഗംഭീരമായിട്ടുണ്ട്, നല്ല ത്രില്ലടിപ്പിക്കുന്ന ഒരു കഥയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️
Bro kadha ishataayii ithu vare
Kalluvine sidhuvinu thanne kodukkane ♥️❤️
Next part 17