ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ] 728

അപ്പോഴാണ് ഞാനും ആ കാര്യം ശ്രദ്ധിച്ചത് കാലുകൾ രണ്ടും പൂർണമായും മരവിച്ചിരുന്നു… ഇറങ്ങി ഓടണം എന്ന് വിചാരിച്ചാൽ പോലും സാധ്യമല്ല…..

 

പുറത്തെ മഴ ശക്തിയായി വീണു കൊണ്ടേയിരുന്നു.

പെട്ടെന്ന് ഒരു മിന്നൽ വീണു…

മുറിയിലൊട്ടാകെ വെളിച്ചം നിറഞ്ഞു.

 

ആ വെളിച്ചത്തിൽ ആ രൂപം ഉറപ്പായിട്ടും ഒരു സ്ത്രീയുടെ രൂപമായാണ് എനിക്ക് തോന്നിയത്…

 

ഇതൊരു പക്ഷേ അവളാകുമോ….

 

ഒരു നിമിഷം ആ വീടും അതിനുള്ളിൽ കേട്ട ശബ്ദവും എന്റെ മനസ്സിലേക്ക് വന്നു….

 

മാണിക്യൻ പറഞ്ഞതനുസരിച് ഈ രൂപം അവളാണെങ്കിൽ…. ഇവളുടെ ലക്ഷ്യം കല്ല്യാണിയുടെ ശരീരമായിരിക്കണം….

 

ഉള്ളിലെ സംശയം ആളികത്താൻ തുടങ്ങി…

 

ഞാൻ തല തിരിഞ്ഞു നോക്കുമ്പോഴേക്കും

ആ രൂപം എഴുന്നേറ്റ് മന്ദഗതിയിൽ ഞങ്ങളിലേക്കു നടന്നു തുടങ്ങിയിരുന്നു

 

 

എന്റെ ശരീരത്തിലെ രോമങ്ങൾ എല്ലാം നിവിർന്നു നിന്നു.

തണുപ്പ് മാറി മുഴുവൻ വിയർപ്പായി.

ഹൃദയം ഉടനെ പൊട്ടുംപോലെ…

 

ഞാൻ കല്ല്യാണിയെ ശക്തമായി ചേർത്ത് പിടിച്ചു.

 

കണ്ണുകൾ വീണ്ടും ഇരുട്ടിൽ പ്രകാശിച്ചു.

ആ സമയത്ത് ചെവിക്ക് ചുറ്റും…

“ചുുഉഉഉഉ…” എന്നൊരു ശ്വാസം…!

പിന്നെ ഇരുട്ടിന്റെ ഉള്ളിൽ നിന്ന് വരുന്ന, മനുഷ്യന്റെ പോലുമല്ലാത്ത ശബ്ദം.

 

“സിദ്ധു….!!”

കല്ല്യാണി അലറി…

 

അവളുടെ ശബ്ദം മുറിയാകെ മുഴങ്ങി….

 

കല്ല്യാണിയുടെ കരച്ചിലിന്റെ മുഴക്കം മതിലുകൾ പോലും വിറപ്പിക്കുന്ന പോലെ തോന്നി.

ആ ശബ്ദം പുറത്തേക്കും പോയിട്ടുണ്ടാവും…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

41 Comments

Add a Comment
  1. Ini nthavun ondakuka enna oru tension ill ahm njan, manikyan marichalo ini arr avare sahaikum ?
    Nthayalum adutha part oru poli ayirikum
    Waiting for next part

  2. ജോക്കുട്ടൻ

    ഈ ഭാഗവും വളരെ ഗംഭീരമായിട്ടുണ്ട്, നല്ല ത്രില്ലടിപ്പിക്കുന്ന ഒരു കഥയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️

  3. Bro kadha ishataayii ithu vare
    Kalluvine sidhuvinu thanne kodukkane ♥️❤️

Leave a Reply

Your email address will not be published. Required fields are marked *