ജാതകം ചേരുമ്പോൾ 16 [കാവൽക്കാരൻ] 728

 

ഞാൻ പതുക്കെ അവളുടെ അടുത്ത് ഇരുന്നു…

ഒരു നിമിഷം പോലും കണ്ണുകൾ മാറാതെ അവളെ നോക്കി കൊണ്ടിരുന്നു.

അവളുടെ ചുണ്ടുകൾ അല്പം വിറച്ചുകൊണ്ടിരിക്കുന്നുണ്ട് — ഒരുപക്ഷേ സ്വപ്നം കാണുന്നതാവും.

 

“കല്ല്യാണി…”

 

ഞാൻ അവളുടെ മുടിയിൽ തലോടി വളരെ സാവധാനം വിളിച്ചു.

 

പക്ഷേ അവൾ ഉണർന്നില്ല.

 

ഞാൻ കൈ നീട്ടി അവളുടെ വിരലുകളിൽ സ്പർശിച്ചു.

 

ഒരുപാട് നേരം കരഞ്ഞവരുടെ വിരലുകൾക്ക് ഒരു വിറയൽ അനുഭവപ്പെടാറുണ്ട് അവളുടെ കൈകളിലും അതേ വിറയലുണ്ടായിരുന്നു….

 

എന്റെ സ്പർശം കിട്ടിയതും, അവൾ ഉറക്കത്തിനിടയിൽ തന്നെ എന്റെ വിരലുകൾ മുറുക്കി പിടിച്ചു.

അവളുടെ കൈകൾക്ക് നല്ല തണുപ്പുണ്ടായിരുന്നു

 

അവളുടെ ഈ അവസ്ഥ കണ്ടപ്പോൾ എന്റെ ഹൃദയം മുഴുവൻ കീറിന്ന പോലെ തോന്നി.

 

ഞാൻ അവളുടെ ചുണ്ടുകളിൽ ഒരുമ്മകൊടുത്തു. അവളുടെ തേനൂറും ചുണ്ടുകളിൽ നിന്നും അവളുടെ കണ്ണീരിന്റെ ഉപ്പുരസം എന്റെ ചുണ്ടുകളിൽ കിട്ടി

 

ഞാൻ വീണ്ടും അവളേ തലോടിയപ്പോൾ

അവൾ കണ്ണുകൾ അല്പം തുറന്നു.

മങ്ങലേറിയ കണ്ണുകളാൽ അവളെന്നെ നോക്കി

 

“സിദ്ധു…”

 

അത് പറയുന്നതിനു മുമ്പേ അവളുടെ കണ്ണുകൾ വീണ്ടും കണ്ണീരൊഴുകാൻ തുടങ്ങി..

 

“മ്മ്… ”

 

എനിക്കും ഒന്ന് മൂളാൻ മാത്രമേ പറ്റിയുള്ളൂ… അവളുടെ പേര് പോലും വിളിക്കാൻ എന്റെ നാവു പൊന്തിയില്ല…

 

എന്റെ ശബ്ദം കേട്ടതും അവളുടെ പാതി തുറന്ന കണ്ണുകൾ പൂ പോലേ വിരിയാൻ തുടങ്ങി…

 

കിടന്ന കിടപ്പിൽ അവൾ എണീക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ശരീരം അതിന് അനുവദിച്ചില്ല…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

41 Comments

Add a Comment
  1. Ini nthavun ondakuka enna oru tension ill ahm njan, manikyan marichalo ini arr avare sahaikum ?
    Nthayalum adutha part oru poli ayirikum
    Waiting for next part

  2. ജോക്കുട്ടൻ

    ഈ ഭാഗവും വളരെ ഗംഭീരമായിട്ടുണ്ട്, നല്ല ത്രില്ലടിപ്പിക്കുന്ന ഒരു കഥയാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️

  3. Bro kadha ishataayii ithu vare
    Kalluvine sidhuvinu thanne kodukkane ♥️❤️

Leave a Reply

Your email address will not be published. Required fields are marked *