ആ ചിത്രത്തിൽ മൂന്ന് സുന്ദരികളെയാണ് വരച്ചിരുന്നത്
മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം എന്നാൽ നടുവിൽ ഉള്ളവൾ സൗന്ദര്യത്തിന്റെ പൂർണരൂപം തന്നെയായിരുന്നു…
കല്ല്യാണി മായ എന്ന് വേണ്ട സൗന്ദര്യത്തിന്റെ കാര്യത്തിൽആരും അവരുടെ അടുത്തുപോലും എത്തില്ല…
എന്നാൽ സാധാരണ സ്ത്രീകളുടെ രൂപത്തെയല്ല മറിച്ച് ദേവീ സാന്നിധ്യത്തെയോ നാഗകന്യകളെയോ ഓർമ്മിപ്പിക്കും വിധമായിരുന്നു അവരുടെ രൂപം…. പ്രത്യേകിച്ച് ആ കണ്ണുകൾ…
അവർ ഒരുമിച്ച് ഇരിക്കുന്നത് ഒരു ശിവലിംഗത്തിനരികിലാണ്…. ചുറ്റും പൂക്കളുടെയും ദീപങ്ങളുടെയും ഒരു നിര തന്നെ കാണാം….
എന്നാൽ ഇവയൊക്കെ ഉണ്ടായിട്ടും ആ ചിത്രത്തിൽ കാണിക്കുന്നത് അല്ലെങ്കിൽ എടുത്തു കാണുന്നത് ഒരൊറ്റ കാര്യം മാത്രമായിരുന്നു….
ശിവലിംഗത്തിന് മുൻപിൽ, അത്യന്തം തെളിഞ്ഞു നിന്ന ഒരു നീല നിറത്തിലുള്ള വജ്രം……
മൂന്നു സുന്ദരികളും അവരുടെ കൈകൾ നീട്ടി, ഒരുതരം ആരാധനയോടും ഭക്തിയോടും കൂടി ആ വജ്രത്തെ സ്തുതിക്കുന്നുവെന്നോ, അതിൽ നിന്നൊരു ശക്തി സ്വീകരിക്കുന്നുവെന്നോ തോന്നുംവിധംമായിരുന്നു ആ പെയിന്റിംഗ്…
വജ്രത്തിന്റെ ചുറ്റും സൂക്ഷ്മമായി വരച്ചിരുന്ന പ്രകാശവലയങ്ങൾ, പെയിന്റിംഗിന് ഒരു ജീവൻ കൊടുത്തതുപോലെ തോന്നി…
നമ്മൾ അതിലേക്ക് നോക്കുമ്പോൾ തന്നെ തോന്നും ആ വജ്രത്തിൽ നിന്നും പ്രകാശം പുറപ്പെടുന്നത്…..
ആ പെയിന്റിങ്ങിന് എല്ലാവരും വിസ്മയത്തോടെ നോക്കി കണ്ടപ്പോൾ എനിക്കെന്താണെന്ന് അറിയില്ല അത് എന്തിന്റെയോ ഒരു സൂചന പോലെയാണ് തോന്നിയത്……

കല്ലുവിനേം സിദ്ധുവിനേം വച്ചൊരു story എഴുതിക്കൂടെ. Avarde ചിരിയും കളിയും സന്തോഷവും എല്ലാം ഉള്ളൊരു story. അത്യാവശ്യം romantic ആയ ഒന്ന്. നിനക്ക് intimacy എഴുതാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നില്ല ചില സീസ് ഒക്കെ ഞൻ movie ആയിട്ട് കാണുന്ന പോലെ ആയിരുന്നു. Jst ഒരു req ആണ്. എഴുതുമോ plss
This story is a gem🫠💖 thank you
Bro story oru rakshayum illa super onnum parayan illa athrakum adipoli aanu
//എന്നും കമന്റ് ചെയ്യുന്നവരെ പോലേ ബാക്കിയുള്ളവരും കമന്റ് ചെയ്ത് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഞാൻ തുടർന്നും എഴുതുന്നതിനെ പറ്റി ചിന്തിച്ചേനെ…. എന്നാൽ അത് ഇനി നടക്കാൻ ചാൻസ് ഇല്ല…//
ഒരിക്കലും ഒരു എഴുത്തുകാരനും ആഗ്രഹിക്കുന്നത് പോലെ സ്വീകരണം ലഭിക്കില്ല.കുന്നോളം ആഗ്രഹിച്ചോളൂ ചിലപ്പോ കുന്നിക്കുരുവോളം കിട്ടും.ഞാൻ കുറച്ച് ദിവസം മുൻപാണ് ഇങ്ങനെ ഒരു കഥ കാണുന്നത്.കഥകളുടെ നിലവാരതകർച്ച കൊണ്ട് തന്നെ ഇവിടെ സ്ഥിരം വരുന്നത് കുറച്ചിരുന്നു.അതുകൊണ്ട് തന്നെ നല്ല കഥകൾ കണ്ടെത്തുന്നത് ആരെങ്കിലും പറയുമ്പോഴും കുത്തിയിരുന്ന് ഓരോ വിഭാഗത്തിലും തിരയുമ്പോഴും ആയിരിക്കും
നല്ലൊരു കഥ ആയിരുന്നു.സാധാരണ കഥയായി തുടങ്ങി ഫാൻ്റസിയും പ്രണയവും ആക്ഷനും എല്ലാം ചേർത്ത മനോഹരമായ കഥ.എല്ലാവരും എല്ലാം അറിഞ്ഞല്ലല്ലോ ഓരോന്നും ചെയ്യുന്നത്.പ്രണയം എഴുതാൻ അറിയില്ല എന്ന് വായനക്കാരാണ് പറയേണ്ടത്. എഴുതുന്നയാൾ അയാളുടെ മനസ്സിലുള്ളത് എഴുതുക.റിസൾട്ട് ഒക്കെ വായനക്കാരല്ലേ പറയേണ്ടത്.എനിക്ക് അതിലൊരു കുറവ് ഉള്ളതായി തോന്നിയില്ല.ഇങ്ങനെ എഴുതിയാലേ ശരിയാവൂ എന്ന് നിബന്ധനയൊന്നും ഇല്ലല്ലോ.താങ്കൾ നന്നായി പരിശ്രമിച്ചിട്ടുണ്ട്.അടുത്ത കഥയുമായി വരിക. എല്ലാവിധ ആശംസകളും
രണ്ടാം സീസണിന് വേണ്ടി കാത്തിരിക്കുന്നു
ബ്രോ പ്ലീസ് second പാർട്ട് എഴുതാൻ try ചെയ്യ് കിടിലം plotil ആണ് ബ്രോ കഥ കൊണ്ട് nirthiyekkane മികച്ച എഴുത്തുകാരൻ ആണ് ബ്രോ pls second part ezhuthanam❤️
Bro. I കഥ അടിപൊളി ആയിരുന്നു. നല്ല രീതിയിൽ അവസാനിച്ചു. വേറെ കുറെ നല്ല കഥകൾ പാതി വഴിയിൽ ഉപേക്ഷിച്ചു പോയവരുണ്ട് ഇവിടെ. അത് പൂർത്തീകരിക്കാൻ ശ്രമിക്കണം. All the very best.
2nd പാർട്ട് വേണം
ആദ്യമായിട്ട ഒരു കഥ മുഴുവൻ ഭാഗവും സ്കിപ്പ് ചെയ്യാതെ വായിക്കുന്നത് ഒരു മടുപ്പ് വരാത്ത രീതിയിൽ ഉള്ള അവതരണം 2nd ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു
Bro നന്ദി ഇതുപോലെ ഒരു കഥ എഴുതി ഇറകിയതിന് .ഞാൻ വളരെ അധികം ഇഷ്ടപെട്ടത് നിങ്ങൾ ഓരോ കഥാപാത്രങ്ങളെയും വെക്തമായി കാണാൻ കഴിയുന്ന രീതിയിൽ അവതരിപ്പികുന്നതാണ്.ഇനിയും ഇതുപോലെ കഥകൾ എയുതാൻ സാധിക്കട്ടെ
🙏🏻😊