ജാതകം ചേരുമ്പോൾ 6 [കാവൽക്കാരൻ] 817

 

അച്ഛൻ :”സിദ്ധു വാ വന്നിരിക്ക്….”‘

 

കാര്യങ്ങളുടെ ഏകദേശം കിടപ്പ് എനിക്ക് മനസിലായി തുടങ്ങുന്നുണ്ട്….

ഞാൻ ചേച്ചിയുടെ അടുത്തായി ഇരുന്നു. കല്ല്യാണി എന്റെ അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടക്കുകയാണ്.

 

അച്ഛൻ :”ഞാൻ വളച്ചു കെട്ടില്ലാതെ കാര്യം പറയാം. ഞങ്ങൾ നിന്റെയും കല്ലു മോളുടെയും കല്ല്യാണം ഉറപ്പിച്ചു.”

 

തന്തപ്പടി മുഖത്ത് നോക്കി പറഞ്ഞു. സാധാരണ എനിക്ക് ദേഷ്യം ആണ് വരേണ്ടിയിരുന്നത് പക്ഷെ വന്നില്ല. കാരണം കല്ല്യാണിയുടെ അവസ്ഥ നോക്കിയപ്പോ ദേഷ്യപ്പെടാൻ തോന്നിയില്ല. ഗോളി ഇല്ലാത്ത പോസ്റ്റിൽ ഗോൾ അടിച്ചിട്ട് കാര്യം ഇല്ലല്ലോ. പിന്നെ ഇത് ഇങ്ങനെ ഒക്കെ വരൂ എന്ന് ഇന്നലെ അവൾ വീണപ്പോൾ തന്നെ മനസിലായിരുന്നു.

 

ദേഷ്യം ഇല്ലാ എന്നെ പറഞ്ഞിട്ടുള്ളു. സമ്മതം ആണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് അങ്ങനെ അങ്ങട്ട് സമ്മതിക്കാനും പറ്റില്ല

 

ഞാൻ :”നിങ്ങൾ ആരോട് ചോദിച്ചിട്ടാണ് എന്റെ സമ്മതം ഇല്ലാതെ എന്റെ കല്ല്യാണം ഉറപ്പിച്ചത്. ഈ കല്ല്യാണം നടക്കില്ല അത് നിങ്ങൾ ആര് എന്തൊക്കെ പറഞ്ഞാലും. ഇതിൽ കൂടുതൽ എനിക്ക് പറയാൻ താൽപ്പര്യം ഇല്ലാ… ചോദിക്കാനും ആരും വരണ്ട….”

 

അമ്മ :”സിദ്ധു നിന്റെ ഇഷ്ടത്തിന് ഞങ്ങൾ ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ല പക്ഷെ മോനെ ഇത് അമ്മടെ കുട്ടി സമ്മതിക്കണം. അല്ലെങ്കി പിന്നെ നീ ഇനി എന്നെ കാണില്ല”

 

തള്ള സ്ഥിരം അടവ് ഇറക്കാൻ തുടങ്ങി. ഇതും കൂടെ ചേർത്ത് ഒരു ആയിരം പ്രാവശ്യം എങ്കിലും സെയിം ഡയലോഗ് എന്നോട് പറഞ്ഞിട്ടുണ്ടാവും. ഇതും എനിക്ക് അങ്ങനെ തോന്നിയുള്ളു. അത് കൊണ്ട് എനിക്ക് അതൊന്നും കാര്യം ആയി തോന്നിയില്ല

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

41 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം…… നന്നായി പോകുന്നുണ്ട്.♥️

    😍😍😍😍

  2. ഇപ്പോഴാ മുഴുവൻ വായിച്ചത് നല്ല കഥ ബ്രോ നിർത്തല്ലേ ❤️സാധാരണ ഇവിടെ വരുന്ന മിക്ക കഥകളും നല്ല രീതിയിൽ തുടങ്ങിയിട്ട് പാതിക്കിട്ടിട്ടുപോണതാണ് പതിവ് ആ പതിവ് ഞാൻ ബ്രോയിൽനിന്നും പ്രതീക്ഷിക്കുന്നില്ല കാരണം വായിച്ചുതുടങ്ങിയതും തീർന്നതും കൊറച്ചു സമയംകൊണ്ടാണ് so പറഞ്ഞുവന്നത് നല്ല ഹ്യൂമറസും എൻഗേജിങ് ആണ് കഥ തുടരണം നിർത്തിപ്പോകരുത് 🙏🏻❤️

  3. അടിപൊളി കഥ ആണ്. കൊറേ നാളുകൾക്ശേഷം ആണ് നല്ല ഒരു കഥ വായിക്കുന്നത്. waiting for the upcoming parts❤️🔥

  4. Nyz story aanu, waiting aanu, character okke nammdeindl inghne nikuva😍,nxt partin vendi kaathirikunnu

  5. അമ്പാൻ

    ❤️❤️❤️❤️❤️❤️

  6. Bro next part ayyoo broo
    Sent cheytho
    Please reply 😁😁

Leave a Reply

Your email address will not be published. Required fields are marked *