കിരൺ :എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ജൈസാ
പെട്ടെന്നാണ് ജോയും ദേവും അങ്ങോട്ടേക്ക് വന്നത്
ജോ :നിങ്ങൾ ഇതുവരെ എവിടെയായിരുന്നു
കിരൺ :ഞാൻ ഇറങ്ങിയപ്പോൾ കുറച്ചു താമസിച്ചു പോയി അല്ല നിങ്ങൾ എങ്ങോട്ടെക്കാ
ദേവ് :ഞങ്ങൾ ലാബ് വരെ ഒന്ന് പോകുകയാ
ജോ :എന്താടാ ജൈസാ നീ ഒന്നും മിണ്ടാതെ നിക്കുന്നേ ഇന്നലത്തെ മീറ്റിംഗ് എങ്ങനെ ഉണ്ടായിരുന്നു
ജെയ്സൺ :അതൊക്കെ നീ എന്തിനാ അറിയുന്നേ
ജോ :നീ എന്താ ഇങ്ങനെ സംസാരിക്കുന്നെ മീറ്റിംഗിൽ വല്ല പ്രേശ്നവും ഉണ്ടായോ
ജെയ്സൺ :പ്രശ്നം ഉണ്ടായില്ലെങ്കിൽ നീ ഉണ്ടാക്കുമല്ലോ
ജോ :നീ എന്തൊക്കെയാ ഈ പറയുന്നേ
ദേവ് :നിനക്ക് കാര്യം മനസ്സിയായില്ലേ മീറ്റിംഗ് ഇവൻ ചെന്ന് കുളമാക്കി കാണും അതിന്റെ ദേഷ്യം നമ്മളോട് തീർകുന്നു അത്ര തന്നെ
ഇത് കേട്ട ജെയ്സൺ വേഗം അവിടെ നിന്ന് മുൻപോട്ട് നടന്നു
ദേവ് :ഇവനിതെന്താ പറ്റിയത്
ജോ :അവന്റ മൂഡ് ശെരിയല്ലേന്ന് തോന്നുന്നു കിരണേ നീ അവന്റെ കൂടെ ചെല്ല്
കിരൺ :ശെരി ജോ നമുക്ക് ക്ലാസ്സിൽ കാണാം
ഇതേ സമയം ജാനിയുടെ ക്ലാസ്സ് റൂമിൽ
മെറിൻ :ഞാൻ എല്ലാം അറിയുന്നുണ്ട്
ജാനി :നീ എന്ത് അറിഞ്ഞെന്നാ
മെറിൻ :ഇന്നലെ ജോയുടെ കൂടെ നീ ബൈക്കിൽ കറങ്ങിയില്ലേ
ജാനി :ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത് ജോ എന്നെ വീട് വരെ കൊണ്ട് വിട്ടെന്നേ ഉള്ളു
മെറിൻ :ചുമ്മായിരിക്ക് മോളെ ഞാൻ അത്ര മണ്ടിയൊന്നുമല്ല
ജാനി :അല്ല ഞാൻ ജോയുടെ കൂടെ പോയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
മെറിൻ :എനിക്ക് ഒരു പ്രേശ്നവും ഇല്ല സന്തോഷമേ ഉള്ളു
******************************************
ഉച്ചക്ക് ലഞ്ച് ടൈമിന് മുൻപ് ജെയ്സനും കിരണും ക്യാന്റീനിൽ
കിരൺ :നീ ഇന്ന് കാണിച്ചത് ഒട്ടും ശെരിയായില്ല
ജെയ്സൺ :ഞാൻ എന്ത് കാണിച്ചു
കിരൺ :നീ എന്തിനാ ജോയോട് അങ്ങനെ പെരുമാറിയത്
ജെയ്സൺ :അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞുപോയതാ
കിരൺ :എന്തായാലും നീ ചെയ്തത് ശെരിയായില്ല
ജെയ്സൺ :അതൊക്കെ ഞാൻ ശെരിയാക്കികൊള്ളാം നീ ആദ്യം നമ്മൾ ഇവിടെ വന്നതെന്തിനാണെന്ന് പറ
പാർട്ട് 4 അപ്‌ലോഡ് ചെയ്തിട്ടുണ്ട് ???
Kollam poli. Waiting for next part ❤❤❤
എല്ലാവർക്കും എന്റെ happy x mas?✨️✨️?
Nice, ജാനിക്ക് വേണ്ടി അവരുടെ friendship ഇല്ലാതാകുമോ?
നോക്കാം ❤️?❤️
ആപ്പ് ഉപയോഗിക്കാതെ പിക്ചർ അപ്ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ആർക്കെങ്കിലും അറിയാമോ
അവർ തമ്മിൽ അടി ആയല്ലേ…… ഇനിയെന്ത്…. അടുത്ത ഭാഗത്തിനായി waiting….
കുറച്ച് താമസിക്കും ബ്രോ സോറി
???
?❤️?
Nyz bro …??
Thanks???
Fang leng നിങ്ങളുടെ കഥകൾക്കെല്ലാം ഒരു പ്രത്തേക മൂടാണ്, പ്രത്തേക സൗന്ദര്യമാണ്, ഈ കഥയും അങ്ങനെ തന്നെ. മനോഹരം അതിമനോഹരം
??❤️
പ്രിയ Fang Leng.
നിങ്ങൾ നന്നായി എഴുതുന്നുണ്ട്.?
ഒരു incident പോലെ. എഴുത്തിനൊരു നീറ്റ്നെസ്സും ഉണ്ട്.?
നന്നായി ആസ്വദിക്കാൻ കഴിയുന്നു.?
All the best ?
Thanks ??