ജാനി 3 [Fang leng] 250

ജെയ്സൺ :പറ്റില്ല മോനെ ഇന്നെനിക്ക് വേറൊരാളെ കാണാനുണ്ട്

ജോ :നീ അങ്ങനെ ആരെയും കാണാൻ പോകാറില്ലല്ലോ എല്ലാരേയും എങ്ങോട്ട് വിളിപ്പിക്കലല്ലേ പതിവ്

ദേവ് :അതാ ഞാനും ഇവനോട് ചോദിക്കുന്നത്

ജോ :സത്യം പറ ജൈസാ എന്താ പരിപാടി

ജെയ്സൺ :ഞാൻ ഒരു മീറ്റിംഗിന് പോകുകയാ നിനക്കറിയാമല്ലോ ജെയ്സൺ കമ്പനിസിന്റെ അടുത്ത അവകാശി ഞാനാണു അതുകൊണ്ട് ഇനി ഇതുപോലുള്ള പല മീറ്റിംഗിലും പങ്കെടുക്കേണ്ടി വരും

ദേവ് :ഒന്ന് പതിയെ തള്ള് അളിയാ നിന്റെ അമ്മ നിന്നെ കമ്പനിയുടെ ഏഴയിലത്ത് അടുപ്പിക്കില്ലെന്ന് എനിക്കറിയാം

ജെയ്സൺ :അയ്യോ സമയം താമസിച്ചു ഞാൻ പോയിട്ട് വരാം നിങ്ങളിവിടെ കോമഡിയൊക്കെ പറഞ്ഞിരിക്ക്

ജെയ്സൺ വീടിനു പുറത്തേക്ക് പോയി

ജോ :അവനെന്താടാ പറ്റിയത്

ദേവ് :എനിക്കറിയില്ല അതിരിക്കട്ടെ നീ ആരെയാ കാണാൻ പോകുന്നത്

ജോ :അതൊക്കെ പറയാം പക്ഷെ നീ എന്റെ കൂടെ വരണം

ദേവ് :അതൊക്കെ വരാം നീ ആളാരാണെന്ന് പറ

ജോ :നിനക്ക് നമ്മുടെ ജാനിയെ അറിയില്ലേ

ദേവ് :നമ്മുടെ ജൂനിയർ അല്ലേ

ജോ :അത് തന്നെ അവളിന്നു കോളേജിൽ വന്നില്ല എന്താ കാര്യമെന്ന് പോയി അനേഷിച്ചിട്ടു വരാം

ദേവ് :സൂപ്പർ നിനക്കൊന്നും വേറേ ഒരു പണിയുമില്ലേ എനിക്കൊന്നു പറ്റില്ല

ജോ :പ്ലീസ് ഡാ നീ ഒന്ന് വാ എനിക്ക് ഒറ്റക്ക് അവളെ കണ്ടുപിടിക്കാൻ പറ്റില്ല അതാ

ദേവ് :അവൾ നാളെ കോളേജിൽ വരുമ്പോൾ കണ്ടാൽ പോരെ

ജോ :പറ്റില്ല നിനക്ക് വരാൻ പറ്റുമെങ്കിൽ വാ

ദേവ് : മൈര് ശെരി വാ പോകാം

ജോയും ദേവും തമ്പി സ്ട്രീറ്റിൽ

ദേവ് :എടാ അരമണിക്കൂറായി നമ്മളീ സ്ട്രീറ്റിൽ കിടന്ന് കറങ്ങുന്നു നിനക്ക് ശെരിക്കും അവളുടെ വീട് എവിടെയാണെന്ന് അറിയാമോ

ജോ :കൃത്യമായി എവിടെയാണെന്ന് അറിയില്ല പക്ഷെ ഇവിടെ അടുത്ത് തന്നെയാണ്

ദേവ് :നിന്റെ വാക്കും കേട്ട് കൂടെ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ

ജോ :അളിയാ നീ ചൂടാവാതെ നമുക്ക് കണ്ട്പിടിക്കാം

ദേവ് :എന്ത്‌ കണ്ടുപിടിക്കാമെന്നു നീ ആ ഫോൺ എടുത്ത് അവളെ ഒന്ന് വിളിച്ചേ

The Author

16 Comments

Add a Comment
  1. പാർട്ട്‌ 4 അപ്‌ലോഡ് ചെയ്തിട്ടുണ്ട് ???

  2. Kollam poli. Waiting for next part ❤❤❤

  3. എല്ലാവർക്കും എന്റെ happy x mas?✨️✨️?

  4. Nice, ജാനിക്ക് വേണ്ടി അവരുടെ friendship ഇല്ലാതാകുമോ?

    1. നോക്കാം ❤️?❤️

    2. ആപ്പ് ഉപയോഗിക്കാതെ പിക്ചർ അപ്ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ആർക്കെങ്കിലും അറിയാമോ

  5. അവർ തമ്മിൽ അടി ആയല്ലേ…… ഇനിയെന്ത്…. അടുത്ത ഭാഗത്തിനായി waiting….

    1. കുറച്ച് താമസിക്കും ബ്രോ സോറി

  6. Nyz bro …??

  7. Fang leng നിങ്ങളുടെ കഥകൾക്കെല്ലാം ഒരു പ്രത്തേക മൂടാണ്, പ്രത്തേക സൗന്ദര്യമാണ്, ഈ കഥയും അങ്ങനെ തന്നെ. മനോഹരം അതിമനോഹരം

  8. ജെസ്സി ആന്റണി

    പ്രിയ Fang Leng.
    നിങ്ങൾ നന്നായി എഴുതുന്നുണ്ട്.?
    ഒരു incident പോലെ. എഴുത്തിനൊരു നീറ്റ്നെസ്സും ഉണ്ട്.?
    നന്നായി ആസ്വദിക്കാൻ കഴിയുന്നു.?
    All the best ?

Leave a Reply

Your email address will not be published. Required fields are marked *