ജാങ്കോ നീ പിന്നീം.. [സുനിൽ] 135

ഉറഞ്ഞ് തുള്ളി വന്ന വെളിച്ചപ്പാടിന്റെ വാൾ അമൃതയുടെ തലയിൽ ഒന്ന് സ്പർശിച്ചു….

വൈദ്യൂതാഘാതം ഏറ്റത് പോലെ ഒന്ന് ഞെട്ടിയ അമൃത ആ ഇരുന്ന ഇരുപ്പിൽ പിന്നിലേക്ക് മറിഞ്ഞു…

താഴെ വീഴാതെ പിന്നിൽ നിന്ന ഞാൻ അവളെ താങ്ങി അവളുടെ അമ്മ കിട്ടിയ തീർത്ഥജലം ശക്തമായി ആ മുഖത്തേക്ക് കുടഞ്ഞു…

കണ്ണുകൾ വലിച്ച് തുറന്ന അമൃത കണ്ണു കാണാൻ വയ്യാതെ ചുറ്റും മിഴിച്ച് ഒന്ന് നോക്കിയിട്ട് എന്റെ കൈകൾ തട്ടി മാറ്റിയിട്ട് പരതി അമ്മയുടെ കൈയ്യിൽ പിടിച്ചു…

“യ്യോ…. ആണ്ടെന്റെ കണ്ണാടി പോയി അതെടുത്തുതാ അമ്മേ”

ചന്തു തന്റെ കൈയ്യിൽ ഇരുന്ന ചിഞ്ചുവിന്റെ കണ്ണട അവളുടെ കൈയ്യിൽ കൊടുത്തു…

കണ്ണട മുഖത്ത് വച്ച ചിഞ്ചു അപരിചിതത്വത്തോടെ എന്റെ മുഖത്തേക്ക് നോക്കി..

“ഇതാരാമ്മേ.. എന്നെയീ പിടിച്ചത്… നമ്മളിതെവിടാ…?”

“ഞാൻ തൊഴാൻ വന്നതാ വീഴുന്നതു കണ്ടാ പിടിച്ചത് സോറി..”

എന്റെ ഉറച്ച ആ ശബ്ദം കേട്ട അച്ചന്റെയും അമ്മയുടെയും ചന്തുവിന്റെയും മുഖത്തെ ആ ഞെട്ടൽ കാണാത്ത മട്ടിൽ ഉറച്ച കാൽവെയ്പുകളോടെ ഞാൻ പുറത്തേക്ക് നടന്നു…

പിന്നാലെ വന്ന് തോളിൽ പതിയെ കൈവച്ച ചന്തു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു….

“സനലണ്ണാ…”

ഞാൻ ചിരിയോടെ അവന്റെ കൈ എന്റെ തോളിൽ നിന്ന് എടുത്ത് തിരിഞ്ഞു….

“എന്താടാ…? നിന്റെ ചേച്ചിയെ തിരികെക്കിട്ടിയില്ലേ പിന്നെന്താ ഒരു വിഷമം? ഞാനിപ്പ ചിഞ്ചൂനോടു പറഞ്ഞതാ കാര്യം! അതാണ് വസ്തുത! ഊരറിയാത്ത പേരറിയാത്ത ആരോ ഒരാൾ! ഒരു ഭക്തൻ! വീണപ്പോൾ ഒന്ന് താങ്ങി അതവിടെ കഴിഞ്ഞു! അവളുടെ കഥയിൽ സനലും അമ്മയും ഇല്ല! ഉണ്ടാവരുത്!”

“സനലണ്ണാ…”

ചന്തു വീണ്ടും അവിശ്വസനീയതയോടെ വിളിച്ചു… ഞാൻ ചിരിച്ചു!

“എടാ നിന്റെ പെങ്ങളു ചിഞ്ചൂനെ ഞാനറിയില്ല അവളെന്നെയും! എന്റെ അമ്മു പോയി പോയപ്പ അവളു പറഞ്ഞതു നീയും കേട്ടില്ലേ? അവളു കാത്തിരിക്കും! ഞാൻ ചെല്ലാൻ…..”

പറഞ്ഞിട്ട് ചിരിയോടെ ഞാൻ മുന്നോട്ട് നടന്നു….
ചന്തുവിൽ നിന്ന് മറഞ്ഞതും ചിരി ഒരു നിറകൺചിരി ആയതും ചുണ്ടിൻ കോണിൽ ഒരു വരണ്ട പുഞ്ചിരിയോടെ ആ വാക്കുകൾ ഓടിയെത്തി…

“ജാങ്കോ നീ പിന്നീം…….”

?——–?

The Author

54 Comments

Add a Comment
  1. ഇതിൽ എവിടെയാ സുനിലണ്ണാ comedy

    1. ഈ പ്രേതം പ്രേതബാധ ഒക്കെ വെറും കോമഡി അല്ലേ?

  2. സൂത്രൻ (ഒറിജിനൽ )

    അണ്ണോ നന്നായിട്ടുണ്ട്
    മൃദുലയെയും സെലിനെയും തിരക്കിയതായി പറയണേ

    1. ഹഹഹ! സൂത്രനും ഡ്യൂപ്പിറങ്ങിയോ?
      ന്റള്ളോ ആ ഹിമാറു ഞമ്മന്റെ ഡ്യൂപ്പും ഇറക്കി കളിച്ചോ ആവോ!

      1. സൂത്രൻ

        അതേ ഏതോ ഒരുത്തൻ സൂത്രൻ എന്ന പേരിൽ ഇവിടെ കഥ പോസ്റ്റിയത് കണ്ടു ഞാൻ വായിച്ചില്ല അതാ സൂത്രൻ ഒറിജിനൽ എന്നിട്ടത്
        മൃദുലയും സെലിനും എന്തര് പറയുന്നണ്ണാ

        1. ക്വാറന്റീനിലാ…. കൊവിഡു കാലം അല്ലായോ!

  3. കാമഡി അല്ലെ ? ഇങ്ങനെ തന്നെ വേണം . മേലാൽ കരയിപ്പിക്കുന്ന കോമഡിയും കൊണ്ട് വന്ന് പോകരുത് . സുനിലണ്ണ പഴയ ഓർമ്മകൾ തിരിച്ച് വരുന്നുണ്ട് . മനോഹരമായ രചനകൾ വീണ്ടും പ്രതീക്ഷിക്കുന്നു.

  4. ലോല ഹൃദയങ്ങളുള്ള ഈ കമ്പി ബായനക്കാരെ കരയിപ്പിക്കരുത് അണ്ണാ..
    അരുത്! പാടില്ല !!!

  5. കേട്ടിട്ടുണ്ട്, കരൾ പിളരുന്ന വേദന അവതരിപ്പിക്കാൻ ഹാസ്യത്തോളം പോന്ന മാധ്യമം വേറെയില്ലയെന്ന്!!

    കഥ നിറയെ ബ്ളാക് വേഡ്സ് നിരത്തി ശോകം സൃഷ്ട്ടിക്കാൻ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ട്.

    ഇന്നൊന്ന് ചിരിക്കണം എന്ന് പറഞ്ഞ് വിനയന്റെ “ഡ്രാക്കുള” സിനിമ കാണാൻ പോകുന്നത് പോലെയാണ് അത്.

    നാട്യമല്ല,നേരാണ്, അവസാന പേജ് വായിച്ചപ്പോൾ,ഉള്ള് നൊന്തു.
    കൺകോണിലെ മരുഭൂമിയിലേക്ക് ഒരിറ്റ് നനവ്…

    വായിക്കുന്നവരുടെ കണ്ണുകളിൽ നനവുണ്ടാക്കുന്ന എഴുത്തിനെ ആദരിക്കാൻ ഇത്രയൊന്നും പോരാ…

    വായന താമസിച്ചു എന്നത് മാത്രമാണ് ചെയ്ത്തിലെ ഒരേയൊരു ശരികേട്.

    ഞാൻ നോക്കിയിട്ട് മറക്കാൻ സാധ്യതയില്ലാത്ത ചില വാക്യങ്ങൾ എടുത്തെഴുതട്ടെ?

    1. എന്റെ ജീവിതത്തിലെ വലിയ ഒരു മോഹമായ എന്നിലും പഠിപ്പുള്ള പത്ത് ജയിച്ചത് എങ്കിലും ആയ ഒരു പെണ്ണ് എന്ന ആഗ്രഹം പോലും ഞാൻ എന്റെ അമ്മുവിനായി ത്യജിച്ചു!

    2. ഒരു ഐപിഎസ്സ് കാരന് (ഇന്ത്യൻ പെയിന്റിംഗ് സർവ്വീസ്) വെറും ശാസ്ത്രജ്ഞയോ ഛായ് മോഷം നുമ്മക്ക് മാണ്ട”
    എന്ന ആ മാനസികാവസ്ഥയിലേക്ക് ഞാനും എത്തി…..

    3. തലയ്ക്കുള്ളിൽ വെട്ടിയ ഒരു മിന്നലോടെ ‘അനുഗ്രഹം’ മനുഷ്യനും ‘മോക്ഷം’ ആത്മാവിനും ആണല്ലോ എന്ന ആ വസ്തുത ഞാനും ഉൾക്കൊണ്ടു!

    4. കണ്ണുകളും അടച്ച് തൊഴുകൈകളോടെ നിന്ന അമൃത അതി ദയനീയമായി എന്നെ ഒന്ന് നോക്കിയിട്ട് നടക്ക് നേരേ നിലത്ത് പത്മാസനത്തിൽ ഇരുന്ന് കണ്ണുകൾ അടച്ച് കൈകൾ കൂപ്പി….

    5. “ഞാൻ തൊഴാൻ വന്നതാ വീഴുന്നതു കണ്ടാ പിടിച്ചത് സോറി..”

    6. “എന്താടാ…? നിന്റെ ചേച്ചിയെ തിരികെക്കിട്ടിയില്ലേ പിന്നെന്താ ഒരു വിഷമം? ഞാനിപ്പ ചിഞ്ചൂനോടു പറഞ്ഞതാ കാര്യം! അതാണ് വസ്തുത! ഊരറിയാത്ത പേരറിയാത്ത ആരോ ഒരാൾ! ഒരു ഭക്തൻ! വീണപ്പോൾ ഒന്ന് താങ്ങി അതവിടെ കഴിഞ്ഞു! അവളുടെ കഥയിൽ സനലും അമ്മയും ഇല്ല! ഉണ്ടാവരുത്!”

    1. \\\\തലയ്ക്കുള്ളിൽ വെട്ടിയ ഒരു മിന്നലോടെ ‘അനുഗ്രഹം’ മനുഷ്യനും ‘മോക്ഷം’ ആത്മാവിനും ആണല്ലോ എന്ന ആ വസ്തുത ഞാനും ഉൾക്കൊണ്ടു!\\\\
      ഇത് യഥാർത്ഥത്തിൽ വേണ്ടാത്തതും മുൻപ് ഇല്ലാത്തതും ആയ വരികൾ ആണ്!
      “നാൽപ്പത്തൊന്നാം നാൾ മകളേ നിനക്കു മോക്ഷം”
      എന്ന വരിയിൽ തന്നെ അടങ്ങിയിട്ടുള്ളതാണ് ഇത്!
      ഒരു കൂതറ പ്രേതഗ്രൂപ്പിൽ വെറും തമാശയ്ക്ക് യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ദിവസേന ഒരു കഥ എന്ന തോതിൽ കുറശ്ശു ദിവസങ്ങൾ ഇട്ടവയിൽ ഒന്നാണ് ഇതും!
      പിന്നെ ഒരു പഞ്ച് എൻഡ് എന്നൊക്കെ കരുതി എഴുതിയത് ഇതാണ് താനും!
      “””നാൽപ്പത്തൊന്നാം ദിവസം കുളി കഴിഞ്ഞ് ഈറനായി വന്ന അവൾ ഒഴുകുന്ന കണ്ണീർ തുടയ്ക്കാൻ മിനക്കെടാതെ കല്ലിച്ച മുഖത്തോടെ എന്നോട് പിറുപിറുത്തു…
      “അടുത്ത ജന്മത്തിൽ…. കാത്തിരിക്കും ഞാൻ….”””””

  6. മാത്തുക്കുട്ടീ

    സുനിൽ അണ്ണാ രണ്ടാമത്തെ കഥയും പൊളിച്ചു, അണ്ണൻ കഥയെഴുതുമ്പോൾ ഇത്തിരി കമ്പി കൂടി ചേർത്ത് എഴുത് ഇല്ലെങ്കിൽ നമുക്കൊരു തൃപ്തി വരില്ല.

    കുറേ കാലം മാറി നിന്നിട്ട് വരുമ്പോൾ ഒരു നീണ്ട കഥയുമായി വരുമെന്ന് പ്രതീക്ഷിച്ചു

    1. ഹഹഹ!! ഇത് രണ്ടും പഴയ സ്റ്റോക്കാ !!

  7. സുനിൽ ബ്രോ അസാധ്യ feel. നിങ്ങളുടെ ഓരോ എഴുത്തും മനസിനെ touch ചെയ്യുന്നതാണ്. വീണ്ടും നിങ്ങളുടെ കഥകൾക്കായ് (ഏതായാലും) കട്ട വെയ്റ്റിംഗ്.

  8. പറഞ്ഞതു ശരിയാ ചിഞ്ചുനേ അവനറിയില്ല അവനു അമ്മുനെ അല്ലെ അറിയൂ ആ അമ്മു സ്പെക്‌സ് വെക്കില്ലാ പക്ഷെ ഏകദേശം കാര്യങ്ങളുടെ പോക്ക് മനസ്സിലായ അമ്മു പറഞ്ഞു അല്ലോ “കാത്തിരിക്കും ഞാൻ അടുത്ത ജന്മത്തിൽ”അല്ലെങ്കിലും ആരും ഇല്ലാത്ത ഒരു പെണ്ണിനെ കല്യാണം കഴിച്ചാൽ അപ്പോൾ വരും അവളുടെ കസിൻസ് ആണെന്നും പറഞ്ഞു ഓരോ…. കണ്ണിന്റെ കാഴ്ചയടെ കാര്യത്തിൽ ആശയക്കുഴപ്പത്തിൽ ആയി എങ്കിലും കൈത്തണ്ടയിലെ മറുകും പുരികത്തിലെ മുറിവ് കരിഞ്ഞ അടയാളവും ആൾ ചിഞ്ചു തന്നെയാണ് എന്നു ഉറപ്പിച്ചു പക്ഷെ സ്പെക്‌സ് ഇല്ലാതെ കാണാൻ വയ്യാത്ത ചിഞ്ചു അമ്മു ആയപ്പോൾ എങ്ങിനെ സ്പെക്‌സ് വെക്കാതെ എങ്ങിനെ ഓടി ചാടി നടന്നത് .വീണ്ടും സുനിലേട്ടന്റെ ഒരു മാജിക് ? കോട്ടയം ഭാഗം ആണല്ലോ കഥയുടെ ലൊക്കേഷൻസ് എല്ലാം.വീണ്ടും ഒരു അടിപൊളി ചെറുകഥ മനുഷ്യന്റെ കണ്ണു നനയിച്ചു.

    സ്നേഹപൂർവം

    അനു

    1. Ips എന്നാൽ ഇന്ത്യൻ പെയിന്റിങ് സർവിസ് അവിടെ ഒക്കെ ചിരിച്ചു പക്ഷെ അവസാനം കരയിച്ചു.

    2. നന്ദി അനു!!
      അങ്ങനെ നിർവചിക്കാൻ ആവാത്ത ചിലതൊക്കെ നടക്കാറുണ്ട്! എല്ലാം നിർവചനം ഉള്ളത് തന്നെയാണ്! നമുക്ക് അറിയില്ല എന്ന് മാത്രം! ശ്മാശാനത്തിന് ഒക്കെ അടുത്ത് കൂടി വിജനമായ സമയത്ത് പോകുമ്പോൾ മരണമടഞ്ഞ ആളുടെ മരിക്കില്ലാത്ത ചില ഘടകങ്ങൾ മറ്റുള്ളവരിൽ ഭയപ്പെടുമ്പോൾ ഒക്കെ പ്രവേശിക്കാറുണ്ട് അപ്പോൾ സ്വരവും സ്വഭാവവും ഓർമയും ഒക്കെ ആ ആളുടെ ആകും വ്യക്തമായ തെളിവോടു കൂടി അത്തരം കേസുകൾ കാര്യകാരണ സഹിതം പറയുന്നത് എവിടെയോ വായിച്ചിട്ടുണ്ട്! ആ ഓർമയാണ് ഈ കഥയുടെ സ്പാർക്ക്! പവർ ഗ്ളാസ് ഇല്ലാതെ കാഴ്ച്ച ഇല്ലാത്ത ആൾ കണ്ണട ഇല്ലാതെ നടന്നതും അറിയില്ലാത്ത ഭാഷ വായിച്ചതും ഒക്കെ ആ ലേഖനത്തിൽ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ!

  9. വലിയ കോമഡി ഒന്നും തൊന്നീലാ ട്ടോ. കണ്ണ് നനയിച നല്ല ഒരു കഥ.

  10. നല്ല കഥ പ്രതീക്ഷിച്ച് വന്ന എന്നെ കരയിപ്പിച്ചത്‌ ശരിയായില്ല anyway ഇതുപോലെ മനോഹരമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു

  11. അർജുനൻ പിള്ള

    ഒരു രക്ഷയില്ല ബ്രോ. അടിപൊളിയായിട്ടുണ്ട്?????

  12. പൊന്നണ്ണാ.. സൂപ്പർ സ്റ്റോറി..ഒന്നും പറയാനില്ല..ഐപിഎസ് ജോക് വന്നപ്പോ അറിയാതെ ചിരിച്ചുപോയി ഏതാണ്ട് അതേ ചിന്ത ഒരിക്കൽ ഞാനും ചിന്തിച്ചാരുന്ന കൊണ്ടാവും..
    എന്നാലും അവസാന വരികൾ എവിടെയൊക്കെയോ കൊണ്ടു..പോളി സാനം..?

  13. ഹിതെന്തോന്ന്‍ കൊച്ചെ, വാലെവാലെ ദുരാത്മാക്കളുടെ ഘോഷയാത്രയോ?

    ഹല്ല, ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ആക്ച്വലി ഈ അമൃത ആരാ? എവളെ അണ്ണന്റെ കൊറേ കഥകളില് കണ്ടിട്ടൊണ്ടന്നാ എന്റെ ഓര്‍മ്മ. മാതാ അമൃതാനന്ദമയീ ദേവിയെ അല്ലാതെ ഈ പേരുള്ള ഒരു എതിര്‍ലിംഗത്തെ ഞമ്മളിതുബരെ കണ്ടിട്ടില്ല..

    ഇന്നലേം രാത്രി പ്രേതത്തെ സൊപ്നം കണ്ടു പേടിച്ചതാ. ഇന്ന് പിന്നേം ദാണ്ട്‌! ഒരു കറത്ത ചരട് ജപിച്ച് സ്ഥിരവായി കെട്ടിക്കണംന്നാ തോന്നണേ

    1. ഹഹഹ അമൃത പാവം!
      ചിഞ്ചുവാ വില്ലത്തി! ഒരു മര്യാദയില്ലാത്ത പഠിത്തമല്ലേ പഠിച്ചത്!

  14. രാജു ഭായ്

    സുനിലേട്ടാ ഈ കഥയ്ക്ക് കമന്റ്‌ ഇടാനുള്ള യോഗ്യത എനിക്കുണ്ടോ എന്നറിയില്ല. എന്നാലും പറയാതിരിക്കാൻ പറ്റില്ല അത്രയ്ക്കിഷ്ടായി അതാ
    സ്നേഹപൂർവ്വം രാജു ഭായ്

  15. Dear Sunil, കഥ പെട്ടെന്ന് തീർന്നു. പക്ഷെ മനസ്സിൽ നിന്നും പെട്ടെന്ന് പോകില്ല. വല്ലാത്ത ഫീലിംഗ് ഉണ്ടാക്കിയ കഥ.
    സ്നേഹപൂർവ്വം,

  16. ആഹാ…പോയ കിളി എപ്പൊ വരും ആവോ????

    നമിച്ചു ചേട്ടായി..?

  17. എടോ…. ഇങ്ങനേക്കെ ചെയ്യുമ്പോത്തനിക്കെന്നാ സുഖാ കിട്ടുന്നേ….??? അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ……!!!!

    ഒരു ചെറുചിരിയോടെ വായിച്ചു തുടങ്ങിയ “വലിയൊരു” ചെറുകഥയെ മനസ്സിലൊരു വലിയ നീറ്റലാക്കിക്കൊണ്ട് അവസാനിപ്പിക്കാൻ തോന്നിപ്പിച്ച തന്റെ മനസ്സ്….. നമിച്ചു….!!!!

    “”ഒരു ഐപിഎസ്സ് കാരന് (ഇന്ത്യൻ പെയിന്റിംഗ് സർവ്വീസ്) വെറും ശാസ്ത്രജ്ഞയോ ഛായ് മോഷം നുമ്മക്ക് മാണ്ട”” ചിരിച്ച് അണ്ണാക്കടഞ്ഞ ഡയലോഗ്….!!!!

    അത്യുഗ്രൻ രചന….!!!

    “”അടുത്ത ജന്മത്തിൽ…. കാത്തിരിക്കും ഞാൻ….”” ഈ ഒരൊറ്റ ഡയലോഗിൽ ജാങ്കോ മാത്രമല്ല ഞാനും പെട്ടെന്ന് മനസ്സിലായി…..!!!!

    അല്ല ചിഞ്ചു സംഭവം അതെവിടെന്ന് ഒപ്പിച്ചൂന്നാ…..!!!

    പല വിധം തേപ്പ് കണ്ടിട്ടുണ്ട്…. പക്ഷേ ആത്മാവ് മുൻകൈ എടുത്തൊരു തേപ്പ്….!!!! നമ്മളൊക്കെ ഒരുപാട് സൂക്ഷിക്കേണ്ടിയിരിക്കുന്നു……!!!!

    കരച്ചിലോ പിഴിച്ചിലോ ഇല്ലാതെ…,,,, സെന്റി ഡയലോഗ്സില്ലാതെ വെറും അഞ്ചു പേജ് കൊണ്ട് മനസ്സിനെ ആട്ടിയുലച്ച കലാസൃഷ്ടിയ്ക്ക്…. പ്രതിഭാസമ്പന്നനായ എഴുത്തുകാരന് അഭിനന്ദനങ്ങൾ…..!!!!

    ഇനിയും ഇമ്മാതിരി പണിയാണെങ്കിൽ അടുത്ത കഥയ്ക്കൊന്നും മ്മള് കാത്തിരിക്കില്ല പറഞ്ഞേക്കാം….!!!!

    -അർജ്ജുൻ….!!!!

    1. നമിച്ചു…..?
      ഈ കഥയ്ക്ക് ഇതിലും മികച്ച ഒരു അഭിപ്രായം സ്വപ്നങ്ങളിൽ മാത്രം….
      ഇതും മൂന്ന് പേജേ ഉള്ളായിരുന്നു… ഇവിടുത്തെ വായനക്കാർക്കായി മോക്ഷം\അനുഗ്രഹം വ്യാഖ്യാനം പോലുള്ള വിശദീകരണങ്ങൾ അധികമായി എഴുതി ചേർത്താണ് അഞ്ചുപേജ് ആക്കിയത്!

      “”അടുത്ത ജന്മത്തിൽ…. കാത്തിരിക്കും ഞാൻ….””
      ബെല്ലും ബ്രേക്കുമില്ലാതെ അങ്ങു പാഞ്ഞാൽ പോരാലോ എവിടെ എങ്കിലും ഒന്ന് മുട്ടി നിൽക്കണ്ടേ ആ ബ്രേക്കായി കൂട്ടിയാ മതീന്നേ ഇത്!

      1. അണ്ണാ….. റസിയാത്തേനെ തിരിച്ചു തരാവോ….???? ഞാനിവിടെ കുറേ തിരഞ്ഞായിരുന്നു….. പിന്നെ ഡോക്ടറും വേറെവിടെയോ അണ്ണനും അത് തിരിച്ചെടുത്തു എന്ന് പറഞ്ഞു…..!!!! താങ്കളുടെ ആ പ്രവർത്തിയെ ഒരിക്കലും ചോദ്യം ചെയ്യാൻ ഞാനാളല്ല….!!! അണ്ണൻ എന്ത് ചെയ്താലും അതിനൊരു കാരണം കാണുമെന്നും അറിയാം….!!! പക്ഷേ റസിയാത്തേനെ ഒരിക്കൽ കൂടി തിരിച്ചു തന്നെങ്കിൽ എന്ന് വല്ലാണ്ട് ആഗ്രഹിച്ചു പോകുന്നു…..!!!

        മറ്റൊരു സൈറ്റിലാണ് റസിയാത്തേനെ ആദ്യമായി കണ്ടത്…… ഇത്രയും നാളായിട്ടും ഇത്തയെയോ…. അതിലെ ഒരോ സീനുകളോ മറക്കാൻ കഴിഞ്ഞിട്ടില്ല…..!!!!

        രണ്ട് മതങ്ങളുടെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുള്ള റസിയത്തയുടെയും ശ്രീയേട്ടന്റെയും പ്രണയവും അവരുടെ വിവാഹവും സീരിയസ്ലി അവസാനം സ്വന്തം താത്ത ആ കുട്ടിയെ പിടിച്ചു മാറ്റിക്കൊണ്ട് പോകുന്ന സീനൊക്കെ ഇപ്പോഴും മാഞ്ഞിട്ടില്ല…..!!!!

        കമ്പിയ്ക്കും മുകളിൽ പ്രണയം വിജയിച്ച ആ സൃഷ്ടിയെ ഒരിക്കൽ കൂടി തന്നൂടേ….???

        താങ്കളെയും ലൂസിഫർ അണ്ണനെയും പോലെ സ്വന്തം സൃഷ്ടികളെ ഇത്രമേൽ സ്നേഹിക്കുന്നവർ അവയെ ഒരിക്കലും നഷ്ടപ്പെടുത്തില്ല എന്ന പൂർണ്ണ വിശ്വാസം ഉള്ളത് കൊണ്ടുതന്നെയാ വീണ്ടും വീണ്ടും ചോദിക്കുന്നേ…..!!!!

        അന്ന് ഒരു ചരടിൽ ബന്ധിപ്പിച്ച കഥകൾ മാത്രമേ പിൻവലിച്ചുള്ളൂ എന്ന് പറഞ്ഞിരുന്നു…..!!! എന്നാൽ ആ ചരടോട് കൂടി തന്നൂടേ…..??? താങ്കൾക്കതിന് താല്പര്യമില്ലെങ്കിൽ റസിയാത്തയെ മാത്രം….!!!!

        ഒരു എളിയ വായനക്കാരന്റെ വലിയൊരു അപേക്ഷയായി കാണണം….. പ്ലീസ്…..!!!!???

        സസ്നേഹം….

        -അർജ്ജുൻ…..

        1. ക്ഷമിക്കണം ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ടാണ് ഇവിടുന്ന് അവ പിൻവലിച്ചത്! ആ സീരീസിൽ പെട്ട കഥകൾ ഇനി ഇവിടെ ഉണ്ടാവില്ല!

          1. ഈ കമന്റ് കണ്ടപ്പോൾ ഒരു നെഞ്ചിടിഞ്ഞ വേദന…!!!

            പക്ഷേ മനസ്സിലാക്കുന്നു…!!!

            തരാം എന്നു പറഞ്ഞു പറ്റിക്കാതെ പറ്റില്ല എന്നു പറയാൻ കാണിച്ച മനസ്സിന് നന്ദി….!!!

    2. രാജു ഭായ്

      നീയത് പറയരുത് അർജു വർഷേച്ചി എന്നാ കഥയെഴുതി കരയിപ്പിച്ചിട്ട് നീയിത് പറയരുത്

  18. Sunil Anna kalakkitto, oru pretha kadha, nice aayi feel good story aakki alea….

  19. പൊളിസാനം ??????

  20. കക്ഷം കൊതിയൻ

    ? സുനിലണ്ണാ..

  21. ബ്രോ കമ്പി വേണമെന്ന് ഇല്ല നല്ല ഫീൽഗുദ് കഥ ആയാമതി

  22. Broo nice story nalla avatharanam .. keep it up

Leave a Reply

Your email address will not be published. Required fields are marked *