കണ്ണ് മങ്ങിപ്പോകുന്നു. ഞാൻ ജീവിതത്തിൽ ഇത്രയും വേദന ശാരീരികമായി അനുഭവിച്ചിട്ടില്ല. എന്റെ ജീവൻ അവസാനിക്കുകയാണോ എന്ന് പോലും തോന്നി.
ആദ്യം വന്നത് അച്ഛൻ ദേവരാജ വർമ്മയുടേയും അമ്മ ശാരുതി ദേവിയുടേയും മുഖമാണ്.
പിന്നെ അർജുൻ, അഫ്സൽ, അഫ്സലിന്റെ അനിയൻ സിനാൻ എന്നിവരുടെ മുഖമാണ്. പിന്നെ ദേവ്നയുടെ മുഖം. അവളുടെ മുഖം. ആ ചാര കണ്ണുകൾ എല്ലാം എന്തിനോ എന്റെ മനസ്സിൽ നിറഞ്ഞു.
പെട്ടന്ന് തലയിലെ വേദന കുറഞ്ഞു. അസഹിനിയമായ ശബ്ദം പൂർണ്ണമായും നിലച്ചു. ഞാൻ മെല്ലെ എഴുന്നേറ്റു. ചുമരിൽ ഒരു ഫോട്ടോ എന്നെ ആകർശിച്ചു ഞാൻ അതിന്റെ അരികിലേക്ക് നടന്നു. ആ ചിത്രത്താൻ ഒരു കൂറ്റൻ നാഗം അതിന് പല നിറങ്ങളിലായി 12 തലകളുണ്ട്. അത് ഒരു വാളിനെ ചുറ്റിവരിഞ്ഞിരിക്കുന്നു. വാളിൽ പച്ച മാണിക്യം പതിച്ചിട്ടുണ്ട്. പെട്ടന്ന് ഞാൻ ബോധം കെട്ടു വീണു. ഏതൊക്കെയോ ദൃശ്യം എന്റെ മനസ്സിൽ പാഞ്ഞുപോയി എനിക്കാകെ വ്യക്തമായി കണ്ടത് ഒരു പോരാളി തന്റെ വാളുകൊണ്ട് ഒരാളുടെ കാൽ വെട്ടുന്നതാണ്.
പെട്ടന്ന് ഞാൻ എഴുന്നേറ്റു. ദേഹം മുഴുവർ വിയർത്തിട്ടുണ്ട്. ഞാൻ വേഗം അരികിലുള്ള ബോട്ടിലിൽ നിന്നും വെള്ളം കുടിച്ചു. ബോട്ടിലിന്റെ മുക്കാൽ ഭാഗവും തീർന്നു. നശിച്ച സ്വപ്നം. ഞാൻ വേഗം താഴേക്ക് ഇറങ്ങി. എല്ലാവരും എന്നെ വല്ലാത്ത നോട്ടം നോക്കുന്നുണ്ട്. വിയർപ്പ് കണ്ടിട്ടാകും🥴.

സൂപ്പർ ❤️ keep it അടുത്ത part പെട്ടെന്നു ഇടൂ
𝗯𝘆……. 𝘁𝗼𝗻𝘆❤️
Adipoli Bro💯😁
page kurach koodi kootamo 🥲🤧
superb
അടിപൊളി bro
പേജ് കുറച്ച് കൂടി കൂട്ടാമോ 🥲💯📈🤧
kollam bro
continue cheyy
കൊള്ളാം…
petten petten thannal nallathaa 😁
bro characters onn introduce cheyyamoo onn clear akan ahnu
waiting for next part❣️❣️
page kootti pathiye post cheythal mathi bro❤️