അന്ന് രാത്രി പതിവ് മേളത്തിന് മുന്നോടിയായി ശങ്കരിയമ്മ ” ജവാൻ ” കയ്യിലിട്ട് പകിട ഉരുട്ടുമ്പോൾ ശങ്കര മേനോൻ ആരോടെന്ന് ഇല്ലാതെ ആത്മഗതം പറഞ്ഞു..,
” നമുക്ക് ഒരു നിലയും വിലയും ഉണ്ട്…. അത് കളയരുത്….!”
” മനസ്സിലായില്ല..!”
ശങ്കരിയമ്മ പറഞ്ഞു
” അല്ലേ…. കൊച്ചു പ്രായത്തിലല്ലേ ഒരു കൊതിയുടെ പേരിൽ പെമ്പിള്ളേർ ഇങ്ങനെയൊക്കെ നടക്കുക..? ആ വാല്യക്കാരിയുടെ അടുത്ത് ചാടിക്കേറിയത് ഒരു നിലവാരം കുറഞ്ഞ പണിയായിപ്പോയി… അസൂയ െകാ ണാണെന്നേ തോന്നു…”
” ഓഹോ… അപ്പഴേ അവിടെ എത്തിച്ചോ…?”
” എന്റടുത്ത് ആരും വന്നില്ല…. കരഞ്ഞ് പോകുന്നത് കണ്ട് കാര്യം തിരക്കി… കുത്തിക്കുത്തി ചോദിച്ചാ അവൾ മടിച്ച് മടിച്ചു പറഞ്ഞത്…”
” മാനം മര്യാദയ്ക്ക് നടക്കാൻ പറഞ്ഞാൽ കുറ്റം.. നിങ്ങൾക്ക് അതൊന്നും കണ്ടാൽ ഒന്നും തോന്നില്ലാരിക്കും… മുതിർന്ന ഒരു മോനുണ്ട് എന്ന് വല്ലപ്പോഴും ഒന്ന് ഓർക്കുന്നത് നല്ലതാണ്…!”
ഒരു മുന്നറിയിപ്പ് എന്നോണം ശങ്കരിയമ്മ പറഞ്ഞ് നിർത്തി….
കുറ്റെപെടുത്തിയതിന്റെ കലിപ്പിൽ ഇടയ്ക്ക് കയ്യിൽ ഇരുന്ന ” കുറ്റി ” ശങ്കരിയമ്മ ഉപേക്ഷിച്ചിരുന്നു….
” കെട്ടിയാൾ കലിപ്പിലാ ”
ശങ്കര മേനാൻ മനസ്സിലാക്കി…
ബാക്കി ഇല്ലേ ???
ഗംഭീരം
തകർത്തു
അഭിനന്ദനങ്ങൾ/