അവർ ഇറങ്ങി കഴിഞ്ഞാണ് വർഷ വീട്ടിൽ എത്തിയത്.. അവളെ കണ്ട ഉടനെ അമൃത അവളുടെ കൈപിടിച്ച് വലിച്ചു റൂമിലേക്ക് പോയി വാതിൽ പൂട്ടി എന്നിട്ട് ചോദിച്ചു..
“എന്താടി നീ വരാൻ വൈകിയത്.. ഞാൻ വിറച്ചു വീണില്ലെന്നേ ഉള്ളൂ..”
“അങ്ങനെ വിറച്ചു വീഴാൻ മാത്രം ഇവിടെ എന്തുണ്ടായി.. എന്താടി പെണ്ണേ എന്തുണ്ടായി..? ” വർഷ ചോദിച്ചു.
“എന്താടി എന്നോ?? പെണ്ണേ എന്നോ? ചേച്ചീന്ന് വിളിക്കെടി.. ”
“അയ്യടാ ഒരു ചേച്ചി.. എന്നേക്കാളും മൂന്നു മിനുട്ട് മാത്രമേ നീ മൂത്തത് ഉള്ളൂ മൂന്നു മണിക്കൂറോ.. മൂന്നു ദിവസമോ … മൂന്നു വർഷമോ ഒന്നും ഇല്ല…. ഇങ്ങനെ എന്റെ മുഖവും വെച്ച് എന്റെ മുന്നിൽ നിന്നിട്ട് എന്നെകൊണ്ട് ചേച്ചീന്നു വിളിപ്പിക്കുന്നോ??. നീ കാര്യം പറ പെണ്ണേ..”
“അവര് വന്നിരുന്നു… കാണാൻ. ”
“എന്നിട്ട് .? ”
“അവര് വന്നു ..കണ്ടിട്ട് പോയി..”
“എന്നിട്ട് ഇഷ്ട്ടം ആയോ?”
“ആർക്ക്? ”
“ആർകെങ്കിലും… അതുപോട്ടെ !! ആരെല്ലാം ഉണ്ടായിരുന്നു..?”
“അമ്മയും.. ”
“അമ്മയോ?”
“ആ!!! ജീവേട്ടന്റെ അമ്മ..”
“അയ്യടാ!!!!! ഒരു ജീവേട്ടൻ….. അപ്പോൾ പെണ്ണിന് ശരിക്കും ഇഷ്ട്ടായി.. ”
അമൃത നാണിച്ചു ചിരിച്ചു..
“ഇങ്ങനെ നാണിച്ചു ചിരിച്ചാൽ പോര .. പറ ഇഷ്ട്ടായോ? ”
“ഇഷ്ട്ടായി. ”
“എന്നിട്ട് പറഞ്ഞോ ഇഷ്ട്ടായെന്ന് …? ഈ പെണ്ണിന്റെ ജീവേട്ടനോട്.? ”
“ഇല്ല. ”
“എന്തേ..?”
“എനിക്ക് പേടിയാ…. നീ പറഞ്ഞാൽ മതി..”

സൂപ്പർ. ഇതുപോലെ തന്നെ തുടർ പാർട്ടും പൊളിക്ക്
വരും. ❤❤❤ അടുത്ത് തന്നെ വരും
ഒത്തിരി ഇഷ്ടായി.
താങ്ക്സ് ❤
ഇനി ആദ്യ രാത്രിയും വർഷ പോകേണ്ടി വരുമോ 🤭🤭🤭🤭🤭
താങ്ക്സ് ❤ കാത്തിരുന്നു കാണാം
Ella kadhaklm vayichu orupaad ishtamai ithpoloru ezhthkaranaye itrem naalum thedi kondirn erotic love stories ezthnavr thangale kand padiknm atrekkm perfect ella storiesm avalude lokm vayich aswadich varukayarnn pettan ath nirthi ith thodangandarnn ini ith story built cheythvarnonkil etra episodes vnm pakshe inik ii story orupaad ishtayi kazhivathm nerathr tharane adtha part
താങ്ക്സ് ❤
Bro ee kadha nirthalle, ithinte peru vaayichapool thanne oru love triangle manakkunund
Bro pure lovestory aaki vene ezhuthan, Nammade jeevan maatram aanayitt mathi penpiller randuperum ondello avaraum mathi 😁💯
താങ്ക്സ് ❤
കിടുക്കി മുത്തെ നല്ല സ്റ്റാർട്ടിങ്.. ❤️❤️❤️
ബാക്കി പോരട്ടെ..
താക്സ് ❤❤
നന്നായിട്ടുണ്ട് ബ്രോ. Erotic സ്റ്റോറീസ് ഇവിടെ കുറവാണ്. ഇതുപോലെ ഉള്ള കഥകൾ എഴുതുന്ന ബ്രോക്ക് ഒരു ബിഗ് സല്യൂട്ട് 🥰
താങ്ക്സ് ❤❤
മറ്റുള്ളവരുടെ അപിപ്രായം നോക്കരുത് ഇതു ഇഷ്ടപ്പെടുന്നവർ ഉണ്ട് അവർക്ക് വേണ്ടി ബ്രോ എഴുതണം നല്ല സ്റ്റോറി ആണ്
👍താങ്ക്സ് ❤
നന്നായി ബ്രോ
ഇഷ്ടായില്ല 🥺
സാരമില്ല വായന തുടരുക പതിയെ ഇഷ്ട്ടം ആയിക്കൊള്ളും. എന്നിട്ടും ഇഷ്ട്ടം ആകുന്നില്ലെങ്കിൽ…. താങ്കളുടെ ഇഷ്ട്ടത്തിന് അനുസരിചുള്ള കഥകൾ തേടി പോകുക. എന്തായാലും താങ്ക്സ് ❤