ജീവേട്ടൻ എന്റെ അരയിൽ കൂടെ കൈയിട്ട് എന്നെ ചേർത്ത് പിടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ പതിയെ കടിച്ചു വലിച്ചു എന്നിട്ട് പറഞ്ഞു.
“അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്. വേഗം വാ അധികം വൈക്കേണ്ട. ഇന്ന് ഇനിയും ഒരുപാട് പണി ഉള്ളതാ. ” അതും പറഞ്ഞു ജീവേട്ടൻ എന്നേയും കൂട്ടി താഴേക്ക് പോയി. അവിടെ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു. അമ്മ എന്നെ ജീവേട്ടന്റെ അടുത്ത് തന്നെ ഇരുത്തി. എന്നിട്ട് പറഞ്ഞു.
“ഇന്ന് കൂടെയേ ഞാൻ വിളമ്പി തരൂ.. നാളെ മുതൽ മോള് വേണം ഇതൊക്കെ ചെയ്യാൻ..എല്ലാവർക്കും മോള് വേണം വിളമ്പി കൊടുക്കാൻ. ”
“നീ എന്തിനാടി ഓരോന്ന് പറഞ്ഞു മോളെ പേടിപ്പിക്കുന്നത്.. അതൊക്കെ മോള് കണ്ടറിഞ്ഞു ചെയ്‌തോളും. മിടുക്കിയല്ലേ നമ്മുടെ മോള്. ” ജീവേട്ടന്റെ അച്ഛൻ ആണ് അത് പറഞ്ഞത്.
“നിനക്കെപ്പോഴാ പുതിയ സ്ഥലത്തേക്ക് പോകേണ്ടത്.? ” ജീവേട്ടന്റെ അച്ഛൻ ജീവേട്ടനോട് ചോദിച്ചു.
“എവിടെ പോകുന്ന കാര്യം ആണ് .?. നിങ്ങൾ പറയുന്നത്?” ജീവേട്ടന്റെ അമ്മ ചോദിച്ചു.
“എടി… ഇവന് സ്ഥലം മാറ്റം ആയന്ന് അന്നേ പറഞ്ഞതല്ലേ..? അതാ ഞാൻ ചോദിച്ചത്. നീ മോളെയും കൊണ്ട് പോകുന്നുണ്ടോ?” ജീവേട്ടന്റെ അച്ഛൻ ചോദിച്ചു.
“അത് എന്ത് ചോദ്യമാ അല്ലേടാ… എന്റെ മോളെ കൂട്ടാതെ ഇവൻ പോകാനോ കണക്കായി. അല്ലേടാ!!!” ജീവേട്ടന്റെ അമ്മ പറഞ്ഞു.
“അടുത്ത സൺഡേ പോകണം.. ” ജീവേട്ടൻ പറഞ്ഞു.
“അപ്പോൾ ഇനി ഒരാഴിച്ച അല്ലേ ഉള്ളൂ. അപ്പോഴേക്കും വിരുന്ന് എല്ലാം പോയി കഴിയുമോ?” ജീവേട്ടന്റെ അച്ഛൻ തന്നെയാണ് ചോദിച്ചത്.

Super.. Njan paranja katha maranno?
താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട് നോക്കാം.
അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട് വരും. ‘ ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും’/ ‘ ഫിദയുടെ സ്വപ്നം ഹിദയിലൂടെ ‘ ഏതെങ്കിലും ഒന്നായിരിക്കും പേര്.
It’s not just a story it’s really touching our heart.
താങ്ക്സ് ❤❤❤
💕💕💕💕💕
❤❤❤❤❤❤❤❤താങ്ക്സ്
Kollam bro
താങ്ക്സ് ❤❤❤❤ബ്രോ