“വിരുന്നൊക്കെ അടുത്ത വരവിനു പോകാം. നാളെ കഴിഞ്ഞു മറ്റന്നാൾ മോളുടെ വീട്ടിൽ പോകണം രണ്ടാളും. എന്നിട്ട് രണ്ടു ദിവസം അവിടെ നിന്നിട്ട് ഇങ്ങോട്ട് വന്നാൽ മതി. അത് കഴിഞ്ഞു ഒരു ദിവസം മുൻപ് തന്നെ ജോലി സ്ഥലത്തേക്ക് പോയിക്കോ? കുറേ ദൂരം പോകേണ്ടതല്ലേ.? ” ജീവേട്ടന്റെ അമ്മ പറഞ്ഞു.
“അവിടെ റൂം ഒക്കെ റെഡിയായോ? ഇല്ലെങ്കിൽ നീ മാത്രം പോയിട്ട് പിന്നെ മോളെ കൊണ്ടു പോയാൽ മതി.” ജീവേട്ടന്റെ അച്ഛൻ പറഞ്ഞു.
“അയ്യോ അത് വേണ്ട. അവിടെ ഒരു വീട് തന്നെ കിട്ടിയിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് ബുദ്ധിമുട്ട് ആണ്. രണ്ടു ദിവസം വേണം അവിടെ എത്താൻ.. അതും കാറും കൊണ്ടു പോകുമ്പോൾ.”
അത് കേട്ട് എല്ലാവരും ചിരിച്ചു. എന്താ ചിരിക്കാൻ കാര്യം എന്നല്ലേ.. അത് പറയുമ്പോൾ ഉള്ള ജീവേട്ടന്റെ ഭാവം ആണ് ചിരിക്കാൻ കാരണം. എന്നെ ഇവിടെ നിർത്തി പോകേണ്ടി വരുമോ എന്ന പേടി പോലെയാണ് ജീവേട്ടൻ പറഞ്ഞത്.
ഭക്ഷണം കഴിഞ്ഞ ശേഷം. ജീവേട്ടൻ അവിടെ തഞ്ചി കളിക്കുന്ന കണ്ട് അമ്മ പറഞ്ഞു.
” ഡാ നീ റൂമിലേക്ക് പോയിക്കോ… മോളെ ഞാൻ വേഗം വിടാം. നീ പേടിക്കേണ്ട. ”
“അതിന് ഞാൻ എന്തെങ്കിലും പറഞ്ഞോ.. എനിക്ക് ഉറക്കം ഒന്നും വരുന്നില്ല. ഞാൻ മെല്ലെ ഉറങ്ങിക്കോളും.. പോയിട്ട്”
“അതെല്ലെങ്കിലും എന്റെ മോനിന്ന് ഉറക്കം ഉണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിയാം.. മോൾക്ക് ക്ഷീണം കാണും. രണ്ടു പേരും സംസാരിച്ചു ഉറങ്ങാൻ വൈക്കേണ്ട.. വേഗം ഉറങ്ങിക്കോണം..”

Super.. Njan paranja katha maranno?
താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട് നോക്കാം.
അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട് വരും. ‘ ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും’/ ‘ ഫിദയുടെ സ്വപ്നം ഹിദയിലൂടെ ‘ ഏതെങ്കിലും ഒന്നായിരിക്കും പേര്.
It’s not just a story it’s really touching our heart.
താങ്ക്സ് ❤❤❤
💕💕💕💕💕
❤❤❤❤❤❤❤❤താങ്ക്സ്
Kollam bro
താങ്ക്സ് ❤❤❤❤ബ്രോ