“എന്നാ ഞാൻ ഉറങ്ങാൻ പോകുകയാ… അമ്മയുടെ മോളെ എപ്പോഴാണെന്ന് വിചാരിച്ചാൽ വിട്ടാൽ മതി. എനിക്ക് ഒന്നും ഇല്ല. ” അതും പറഞ്ഞു ജീവേട്ടൻ മുകളിലേക്ക് പോയി. മുകളിലാണ് ജീവേട്ടന്റെ മുറി.
കുറച്ചു കഴിഞ്ഞു. അമ്മ എന്റെ കൈയിൽ പാൽ ഗ്ലാസ് തന്നു. എന്നിട്ട് പറഞ്ഞു.
“എന്റെ മോൻ പാവമാ.. മോളെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാ.. മോള് എന്നും അവന്റെ കൂടെ ഉണ്ടാകണം. പിന്നെ എനിക്ക് വേഗം ഒരു മുത്തശ്ശി ആകണം. അധികം വൈക്കേണ്ട കേട്ടല്ലോ..?”
അമ്മ പറയുന്നത് കേട്ട് എനിക്ക് നാണം തോന്നി. അമ്മ തന്നെയാണ് എന്നെ ജീവേട്ടന്റെ റൂമിൽ കൊണ്ടു വിട്ടത്. പാൽ ഗ്ലാസ്സുമായി റൂമിൽ കയറി. ജീവേട്ടൻ വന്നു വാതിൽ ചാരി ലോക്ക് ചെയ്തു. എന്നേയും കൂട്ടികൊണ്ട് കട്ടിലിൽ പോയി ഇരുന്നു. എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി.
ഞാൻ പാൽ ജീവേട്ടന് കൊടുത്തു.
“ആദ്യം എന്റെ അമ്മു കുടിക്ക് എന്നിട്ട് ഞാൻ കുടിച്ചോളാം. ” ജീവേട്ടൻ പറഞ്ഞു.
“ഏട്ടൻ അല്ലേ ആദ്യം കുടിക്കേണ്ടത്. ഏട്ടൻ കുടിച്ചിട്ട് ബാക്കി എനിക്ക് തന്നാൽ മതി ഞാൻ കുടിച്ചോളാം.” ഞാൻ പറഞ്ഞു.
“അങ്ങനെ എന്റെ ബാക്കി കുടിക്കാൻ അല്ല . എന്റെ പെണ്ണിനെ ഞാൻ ഇങ്ങോട്ട് കൂട്ടി കൊണ്ടു വന്നത് . അത് കൊണ്ട് നമുക്ക് ഒരുമിച്ചു കുടിക്കാം. ആദ്യം അമ്മു കുടിക്കും പിന്നെ ഞാൻ പിന്നെ അമ്മു പിന്നെ ഞാൻ….. അങ്ങനെ നമുക്ക് കുടിക്കാം.” അങ്ങനെ പറഞ്ഞു ജീവേട്ടൻ ആ പാൽ ഗ്ലാസ് എന്റെ ചുണ്ടിൽ മുട്ടിച്ചു.
ഞാൻ അതിൽ നിന്നും ഒരു ഇറക്ക് കുടിച്ചു പിന്നെ ജീവേട്ടൻ കുടിച്ചു എന്നിട്ട് പറഞ്ഞു.

Super.. Njan paranja katha maranno?
താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട് നോക്കാം.
അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട് വരും. ‘ ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും’/ ‘ ഫിദയുടെ സ്വപ്നം ഹിദയിലൂടെ ‘ ഏതെങ്കിലും ഒന്നായിരിക്കും പേര്.
It’s not just a story it’s really touching our heart.
താങ്ക്സ് ❤❤❤
💕💕💕💕💕
❤❤❤❤❤❤❤❤താങ്ക്സ്
Kollam bro
താങ്ക്സ് ❤❤❤❤ബ്രോ