“അങ്ങനെ ഇപ്പോൾ അവിടെ ബാം ഒന്നും പുരട്ടേണ്ട.. വേഗം റെഡിയായി വാ. ഞാൻ താഴേക്ക് പോകുകയാ..”
അങ്ങനെ പറഞ്ഞു ഞാൻ താഴേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ജീവേട്ടൻ റെഡിയായി താഴേക്ക് വന്നു. ഞങ്ങൾ അമ്പലത്തിൽ പോയി തൊഴുതു വന്നു. പിന്നെ ചായ കുടിച്ചു. ഞാൻ മുഴുവൻ സമയവും അമ്മയുടെ കൂടെ നിന്നു. അമ്മ പറയുന്നത് മുഴുവൻ എന്റെ മെമ്മറിയിൽ ഫീഡ് ചെയ്തു. എനിക്ക് എന്തെങ്കിലും ഒരു കാര്യം ഒരിക്കൽ കേട്ടാലോ കണ്ടാലോ മതി അത് എന്റെ മെമ്മറിയിൽ തറച്ചു നിൽക്കും. അമ്മയുടെ ചോദ്യത്തിനൊക്കെ ചേച്ചി പറയുന്നത് പോലെ മറുപടി പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അമ്മ പറഞ്ഞു.
“മക്കള് നാളെ ആകേണ്ട. ഇന്നു തന്നെ മോളുടെ വീട്ടിൽ പോയി വാ ഇന്ന് അവിടെ നിന്നോ…. പിന്നെ നിനക്ക് പോകേണ്ടതിന്റെ ഒരു ദിവസം മുൻപ് അവിടെ ഒന്ന് പോയി വന്നാൽ മതി. ഇപ്പോൾ തന്നെ ഇറങ്ങിക്കോ. ഞാൻ മോളുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു ഇന്ന് തന്നെ മക്കൾ അവിടെ വരുമെന്ന്.”
എനിക്ക് അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അതോടൊപ്പം ദുഃഖവും. ഇനി കുറച്ചു സമയം അല്ലേ ജീവേട്ടന്റെ ഭാര്യ ആയി കഴിയാൻ പറ്റുള്ളൂ എന്ന വേദന. എനിക്ക് ഇനി ഒരിക്കലും ജീവേട്ടനെ മറക്കാൻ പറ്റില്ല. ജീവേട്ടൻ അല്ലാതെ മറ്റാരും എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവില്ല. എന്റെ മരണം വരെ ജീവേട്ടൻ ആണ് എന്റെ ഭർത്താവ് . എന്റെ എല്ലാം എല്ലാം.
ഞാൻ മുകളിലേക്ക് പോയി . കുറച്ചു കഴിഞ്ഞു ജീവേട്ടനും അവിടെ വന്നു. ഞാൻ കുറച്ചു സമയം ജീവേട്ടനെ കെട്ടിപിടിച്ചു കിടന്നു. ആ സമയം ജീവേട്ടൻ എന്റെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ടിരുന്നു.

Super.. Njan paranja katha maranno?
താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട് നോക്കാം.
അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട് വരും. ‘ ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും’/ ‘ ഫിദയുടെ സ്വപ്നം ഹിദയിലൂടെ ‘ ഏതെങ്കിലും ഒന്നായിരിക്കും പേര്.
It’s not just a story it’s really touching our heart.
താങ്ക്സ് ❤❤❤
💕💕💕💕💕
❤❤❤❤❤❤❤❤താങ്ക്സ്
Kollam bro
താങ്ക്സ് ❤❤❤❤ബ്രോ