ഞാൻ ചിരിക്കാൻ ശ്രമിച്ചു. കുറച്ചു സമയം കഴിഞ്ഞു വീട്ടിൽ നിന്നും ആരെല്ലാമോ വന്നു. ചെറുക്കന്റെ വീട് കാണാൻ. അതിൽ ചേച്ചി ഉണ്ടായില്ല. ചേച്ചി മാത്രം അല്ല അച്ഛനും അമ്മയും പോലും ഉണ്ടായില്ല.
എനിക്ക് അത് വലിയ സങ്കടം ഉണ്ടാക്കി. ജീവേട്ടന്റെ അമ്മയാണ് എന്നെ ജീവേട്ടന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയത്. ആ മുറിയിൽ എന്റെയും ജീവേട്ടന്റെയും പല തരത്തിൽ ഉള്ള ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. മുൻപ് ഞങ്ങൾ ഒരുമിച്ചു കല്യാണത്തിനും അമ്പലത്തിലും മറ്റും പോയപ്പോൾ ജീവേട്ടന്റെ ഫോണിൽ എടുത്തത്.
അത്യാവശ്യം നല്ല വിശാലമായ മുറി തന്നെയാണ്. വലിയ കട്ടിൽ ആണ് ഉള്ളത് അതിൽ പതുപതുത്ത ഒരു കിടക്ക. മേശയും ഷെൽഫും കമ്പ്യൂട്ടറും എല്ലാം ഉണ്ട്. അറ്റാച്ചിട് ബാത്റൂം ആണ്. അമ്മ തന്നെ എനിക്ക് മാറി ഉടുക്കേണ്ട ഡ്രസ്സ് എടുത്തു തന്നു. എന്നിട്ട് പറഞ്ഞു.
“മോള് കുളിച്ചു വേഷം മാറി വാ. ഇന്ന് മോള് വേണം ഇവിടെ വിളക്ക് വെക്കാൻ. ”
അതിനു ശേഷം അമ്മ പുറത്തേക്ക് പോയി.
ഞാൻ ആ ഡ്രസ്സ് നോക്കി. ഭാഗ്യം അത് സാരി അല്ല. സാരിയാണെങ്കിൽ പെട്ടേനെ എനിക്ക് സാരി ഉടുക്കാൻ അറിയില്ലായിരുന്നു. ചേച്ചിയാണ് ഒന്ന് രണ്ടു തവണ എന്നെ സാരി ഉടുപ്പിച്ചു തന്നത്. ചേച്ചിയോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ. ഞാൻ ആഗ്രഹിച്ചു.
വീട്ടിൽ നിന്ന് നേരത്തെ വന്നവരിൽ ഒരാൾ എനിക്ക് ഫോൺ കൊണ്ടു വന്നു തന്നിരുന്നു. അത് ചേച്ചിയുടെ ഫോൺ ആണ് എന്ന് മാത്രം. നമ്പർ ലോക്ക് ആയത് കൊണ്ടു ഞാൻ വേഗം ഫോൺ തുറന്നു. കാരണം ചേച്ചിയുടെ പാസ് വേർഡ് എനിക്ക് അറിയാമായിരുന്നു. ഞാൻ അതിൽ നിന്നും ചേച്ചിയെ വിളിച്ചു. എന്റെ ഫോൺ ചേച്ചിയുടെ കൈയിൽ ആണ് ഉണ്ടായിരുന്നത്.

Super.. Njan paranja katha maranno?
താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട് നോക്കാം.
അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട് വരും. ‘ ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും’/ ‘ ഫിദയുടെ സ്വപ്നം ഹിദയിലൂടെ ‘ ഏതെങ്കിലും ഒന്നായിരിക്കും പേര്.
It’s not just a story it’s really touching our heart.
താങ്ക്സ് ❤❤❤
💕💕💕💕💕
❤❤❤❤❤❤❤❤താങ്ക്സ്
Kollam bro
താങ്ക്സ് ❤❤❤❤ബ്രോ