ടക് ടക് ടക്..
വാതിലിനു മുട്ട് കേട്ടു. അത് ജീവേട്ടന്റ അമ്മ ആയിരുന്നു.
“ആഹാ!! എന്റെ മോള് ഇതുവരെയും കുളിച്ചില്ലേ.? അതെങ്ങനെയാ ഇവൻ വിട്ട് കാണില്ല അല്ലേ?? ” അങ്ങനെ പറഞ്ഞ ശേഷം അമ്മ ജീവേട്ടനോട് പറഞ്ഞു.
“നീ താഴേക്ക് പോടാ. അവള് ഇനി നിന്റെയാ നിന്റെ മാത്രം. അവള് എവിടേയും പോകാൻ പോകുന്നില്ല.. എന്റെ മോള് ഇവിടെ തന്നെ ഉണ്ടാകും. താഴെ ആരൊക്കെയോ വന്നിട്ട് നിന്നെ അന്വേഷിക്കുന്ന. നീ പോയി നോക്ക് . അപ്പോഴേക്കും എന്റെ മോളുന്നു കുളിച്ചു ഈ വേഷം മാറട്ടെ.”
അത് കേട്ട് ജീവേട്ടൻ വേഗം പുറത്തേക്ക് പോകാൻ നോക്കി. പിന്നെ പെട്ടന്ന് തിരിച്ചു വന്നിട്ട് അമ്മയുടെ കവിളിൽ ഉമ്മ വെച്ചിട്ട് ചിരിച്ചുകൊണ്ട് താഴേക്ക് പോയി.
“ഇങ്ങനെ ഒരു ചെറുക്കൻ. എത്ര നാളായെന്ന് അറിയാമോ. ഈ ചെക്കൻ ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുന്നത്. മോളെ അത്രയും ഇഷ്ട്ടമാ എന്റെ ചെക്കന്… അന്ന് മോളെ ആദ്യമായി കണ്ട് വന്നത് മുതൽ.
എന്തായിരുന്നു ഇവിടെ പൂരം. ശരി മോള് വേഗം കുളിച്ചു വാ. മോൾക്ക് സാരിയാണ് ഇഷ്ട്ടം എന്നറിയാം. വേണമെങ്കിൽ സാരി ഉടുത്തോ.. അമ്മ അത് എടുത്തു തന്നന്നെ ഉള്ളൂ മോൾക്ക് ഇഷ്ട്ടം ഉള്ളത് എടുത്തു ഉടുത്തോ…. എല്ലാം ഉണ്ട് ആ ഷെൽഫിൽ. ”
ഞാൻ ബാത്‌റൂമിലേക്ക് കയറി. വാതിൽ ചാരി ലോക്ക് ചെയ്തു. അതിന് ശേഷം ആ ബാത്‌റൂമിൽ മുഴുവനും നോക്കി നല്ല വൃത്തിയുള്ള ബാത്രൂം ആയിരുന്നു. ഞാൻ സാരി അഴിച്ചു മാറ്റി. ജീവേട്ടൻ തഴുകിയ എന്റെ വയറിൽ ഞാൻ പതിയെ തഴുകി.
വല്ലാത്ത കുളിരു തോന്നി. എന്റെ രോമങ്ങൾ എഴുനേറ്റു നിന്നു. ഇന്ന് രാത്രിയിൽ എന്തൊക്കെ നടക്കും. ജീവേട്ടൻ കൊതിച്ചു നിൽക്കുകയാണ്. എങ്ങനെ വേണ്ടന്ന് പറയും. താനും അത് ആഗ്രഹിക്കുന്നില്ലേ…? ഒരു ദിവസം എങ്കിൽ ഒരു ദിവസം എല്ലാ അർത്ഥത്തിലും ജീവേട്ടന്റെ ഭാര്യയായി കഴിയാം.

Super.. Njan paranja katha maranno?
താങ്ക്സ് ❤ മറന്നിട്ടില്ല ആലോചനയിൽ ഉണ്ട്. ഒരു പ്ലോട്ട് കിട്ടിയിട്ടുണ്ട് അടുത്ത് തന്നെ ആദ്യ പാർട്ട് നോക്കാം.
അതിന് മുന്നിൽ മറ്റൊരു കഥയുടെ ആദ്യ പാർട്ട് വരും. ‘ ഫിദയുടെ സ്വപ്നവും ഹിദയുടെ ജീവിതവും’/ ‘ ഫിദയുടെ സ്വപ്നം ഹിദയിലൂടെ ‘ ഏതെങ്കിലും ഒന്നായിരിക്കും പേര്.
It’s not just a story it’s really touching our heart.
താങ്ക്സ് ❤❤❤
💕💕💕💕💕
❤❤❤❤❤❤❤❤താങ്ക്സ്
Kollam bro
താങ്ക്സ് ❤❤❤❤ബ്രോ