ജീവൻറ ജീവനായ പ്രണയം [Tom] 124

അൻവറിനെ ജയിലിലേക്ക് കൊണ്ട് പോവാനായി ICU വിലേക്ക് കയറിയ ഡോക്ക്ടറും നഴ്സും ഞെട്ടി തരിച്ചു… നിങ്ങളെന്താ ഡോക്ക്ടർ പറയുന്നത് ICUവിൻ വാതിലിന്റെ പുറത്തു നിന്ന്‌ അവിശ്യസിനതയോടെ ചോദിച്ചു സൂപ്രണ്ട് ,,,

അറിയില്ല സാർ കുറച്ചു മുമ്പ് അവൻ ഇവിടെ ഉണ്ടായതാണ്.സൂപ്രണ്ടിന്റെ നെറ്റിത്തടം വിയർപ്പ് പൊടിഞ്ഞു… പിന്നെ ഹോസ്പ്പിറ്റിൽ മുഴുവനും ടൗണുകളും പോലീസ് നെട്ടോട്ടം ആയിരുന്നു…,, ഡോക്ക്ടർ വിമൽ അൻവറിൽ നിന്നും ഇങ്ങനൊരു ഒളിച്ചോട്ടം പ്രതീക്ഷിച്ചിരുന്നില്ല .., ഇപ്പൊ എന്തായി എന്ന ഭാവമായിരുന്നു നഴ്സിന്റെ മുഖത്ത്‌ ..

പലരും ഹോസ്പ്പിറ്റിലിൽ അടക്കം പറയുന്നത് ഡോക്ക്ടർ വിമൽ കേട്ടു.., അതിൽ കൂടുതലും അൻവറിന്റെ മരണം ആഗ്രഹിക്കുന്ന വാക്കുകൾ ആയിരുന്നു… ആർക്കൊക്കെയോ തടവ് പുള്ളി പുറത്തു ചാടിയതിന്റെ ഭയവും ,, നേരം ഇരുട്ടി തുടങ്ങി ഇത് വരെ അൻവറിനെ കുറിച്ചുള്ള ഒരു തുമ്പ് പോലും ലഭിച്ചില്ല പോലീസിന് ICU വിന് കാവൽ നിന്ന രണ്ടു കോൺസ്റ്റബൾസിന് സസ്‌പെൻഷൻ .

സൂപ്രണ്ടിന് മേലധികാരികളുടെ വഴക്കും ഉത്തരവുകളും ,,, സായാഹ്ന പത്രങ്ങൾ ചൂടപ്പം പോലെ വിറ്റ് പോയി . പോലീസിന്റെ അനാസ്ഥ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതി രക്ഷപ്പെട്ടു…….,

ഡോക്ക്ടർ വിമലും ആ ന്യൂസ് കണ്ടു. ജീവപര്യന്തം പ്രതിയാണോ അൻവർ ?.. ഒരു ജയിൽ പുള്ളി എന്നതിനപ്പുറം മറ്റൊന്നും താൻ അന്വേക്ഷിച്ചിട്ടില്ല അൻവറിനെ കുറിച്ച് …

ഡോക്ക്ടർ ന്യൂസ് പേപ്പറിൽ കണ്ണോടിച്ചു …. വയിച്ചത് വിശ്വസിക്കാൻ ആവാതെ ഡോക്ക്ടർ പകച്ചിരുന്നു അൻവറിന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു ,, സ്വയം ഇല്ല എന്ന് തലയനക്കി കൊണ്ടിരുന്നു ഡോക്ക്ട്ടർ ,,

എന്താ ഡോക്ക്ടർ തനിയെ ഇരുന്നൊരു ആലോചന ഡോക്ക്ടർ ബാബുവിന്റെ ചോദ്യമായിരുന്നു അത് ഡോക്ക്ടർ വിമൽ പത്രം മേശയ്ക്ക് മുകളിൽ ബാബു ഡോക്ക്ടർക്ക് നേരെ ഇട്ടു . ആ… ഇവനെ ഇനി കിട്ടും വരെ എല്ലാരുടെ സമാധാനവും പോവും.. ഡോക്ക്ടർ ബാബു പറഞ്ഞു ,

ഇതൊക്കെ സത്യമാണോ ?.. സംശയത്തോടെ വിമൽ ഡോക്ക്ടർ ചോദിച്ചു ഈ കേസ് നടക്കുമ്പോൾ വിമൽ ഡോക്ക്ട്ടർ വിദേശത്ത്‌ ആയിരുന്നത് കൊണ്ടാണ് ഇത് അറിയാതിരുന്നത്സ്നേഹിച്ച പെണ്ണിനെ ഇല്ലാത്ത സംശയത്തിന്റെ പേരിൽ വെട്ടി നുറുക്കി കർണ്ണാടകയിലെ ഏതോ കൊക്കായിൽ വലിച്ചെറിഞ്ഞവനാണ് ..

The Author

tom

12 Comments

Add a Comment
  1. ടോം വേറെയും ഉണ്ട് ബ്രോ
    പേര് മാറ്റു അല്ലേൽ വായിക്കുന്നവർക്ക് പഴയ എഴുത്തുകാരൻ ആണെന്ന കൺഫ്യൂഷൻ വരും

  2. സുൽത്താൻ

    തുടക്കം അടിപൊളി ബാക്കി പെട്ടന്ന് പെട്ടന്ന് പോരട്ടെ

    പകുതിയാക്കി പോകരുതേ എന്നുള്ള ഒരു അപേക്ഷ മാത്രം അങ്ങനെ വല്ല ഉദ്ദേശം ഉണ്ടെങ്കിൽ ഇപ്പൊ പറയണേ
    ഒരു ട്രാക്കിൽ എത്തിയാൽ പിന്നെ മുഴുവൻ ഓടതെയിരുന്നാൽ ഒരു സുഖം ഉണ്ടാവില്ല

  3. ത്രിലിങ് ആണല്ലോ പ്ലീസ് ഇതുപോലുള്ള കഥകൾ പേജ് കൂടുതൽ എഴുതാൻ ശ്രമിക്കുക ബുദ്ധിമുട്ട് ആണ് എന്നറിയാം എന്നാലും പ്ലീസ്, വൈകാതെ തന്നെ അടുത്ത പാർട്ട്‌ കിട്ടുമെന്ന് കഴുതുന്നു കാരണം ഇതു ആൾറെഡി എഴുതിയ കഥയാണല്ലോ, പ്ലീസ്

    1. നിങ്ങളുടെ സപ്പോർട്ടിന് നന്ദി അടുത്ത ഭാഗം ഉടൻ വരും

  4. Kidilam….vegam next part poratte

  5. Sooper….adutha baagam vegam varatte

  6. മിലിന്ദ്

    കിടിലൻ കഥ, അടുത്ത ഭാഗം ആയോ?

    1. അയച്ചിട്ടുണ്ട് അഡ്മിന് കനിയണം

Leave a Reply

Your email address will not be published. Required fields are marked *