ജീവൻറ ജീവനായ പ്രണയം [Tom] 124

ആ പെണ്ണിന്റെ ഒരു പൊടി പോലും കിട്ടിയില്ല അടക്കം ചെയ്യാൻ പോലും ….. അവസാനം അവന്റൊരു കീഴടങ്ങലും കുറ്റ സമ്മതവും . ബാബു ഡോക്ക്ടർ ദേഷ്യത്തോടെ പറഞ്ഞു നിർത്തി… വിമൽ ഡോക്ക്ടർ ഓർത്തു കൊണ്ടിരുന്നത് ഈ ഹോസ്പ്പിറ്റിലിൽ കണ്ട രൂപമല്ലാതെ .., അൻവറിന്റെ പത്രത്തിലെ മുഖം ഇതിന് മുമ്പ് താൻ എവിടെ വെച്ചാണ് കണ്ടത് എന്നായിരുന്നു…..,,

നേരം പുലർന്നപ്പോൾ എല്ലാരും വേഗം പത്രം എടുത്തു മറച്ചു നോക്കി., പ്രതീക്ഷിച്ച വാർത്ത ഇല്ലായിരുന്നു.. അൻവറിനെ കാണാതായിട്ട് ഒരു രാത്രി കഴിഞ്ഞു .പോലീസ് വിയർത്തൊലിച്ചു എന്നല്ലാതെ അൻവറിന്റെ പോടി പോലും കിട്ടിയില്ല …, കോടതി സമയം ആയി …

കോടതി മുറ്റം നിശബ്ദമാണ് അൻവർ ഒളിച്ചോടിയില്ലായിരുന്നെങ്കിൽ ഇന്നീ കോടതി മുറ്റം ജനങ്ങളും പത്രക്കാരും തിങ്ങി നിറയുമായിരുന്നു…..,

ഇന്ന് അൻവറിന്റെ ജീവപര്യന്തം മാറ്റി വധശിക്ഷ നൽകണം എന്ന് വാദിഭാഗത്തിന്റെ അപ്പീൽ വിധി പറയനായി മാറ്റി വെച്ച ദിവസമായിരുന്നു …,,

എന്നാൽ ആരും പ്രതീക്ഷിക്കാത്ത കാര്യം കോടതി മുറ്റത്തു നടന്നു. ,, ജനങ്ങളുടെ കൂട്ടായ്‌മ ഇല്ലാതെ പോലീസിന്റെ അകമ്പടി ഇല്ലാതെ അൻവർ കോടതി വളപ്പിലേക്ക് കാല് എടുത്തു വെച്ചു …, ജയിൽ പുള്ളിയുടെ വേഷം കണ്ടതും കോടതി വളപ്പിലെ സുരക്ഷാ അധികൃതർ പോലീസിനെ വിവരമറിയിച്ചു …. പോലീസുക്കാർ നിമിഷങ്ങൾക്കകം അൻവറിനെ പൊതിഞ്ഞു..

പഴം ചക്കയിൽ ഈച്ച എന്ന പോലെ കോടതിവളപ്പും പരിസരവും എല്ലാവരും തിങ്ങി നിറഞ്ഞു…, അവസരം കിട്ടിയാൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതിക്ക് വധശിക്ഷ വേണമെന്നും പോലീസിന്റെ കഴിവ് കൊണ്ട് മാത്രമാണ് പ്രതി പിടിയിലായതെന്നും ഇല്ലങ്കിൽ മറ്റൊരു ക്രൂരത കൂടി പ്രതി ചെയ്യും എന്ന് പ്രോസിക്യൂഷൻ വാദിച്ചു… ..

വാദം മുഖവിലക്ക് എടുത്ത് കൊണ്ട് ജഡ്ജി ഉത്തരവിട്ടു പ്രതിക്ക് പരോൾ ഇല്ലാത്ത കർശന ജീവപര്യന്ത്യം “ എല്ലാ കണ്ണുകളും അൻവറിലേക്ക് നീണ്ടു . ഭാവ മാറ്റമില്ലാതെ അൻവറും. പോലീസ് ബസ്സിൽ അൻവറിനെ കയറ്റുമ്പോൾ ആരൊക്കെയോ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു ..

ആരെ വെട്ടി നുറുക്കനാ ഡാ.. പോയതെന്ന് , അങ്ങനെ കേട്ടാൽ അറയ്ക്കുന്ന പല കമന്റുകളും ജനകൂട്ടത്തിൽ നിന്നും അൻവർ കേട്ടു . പ്രകൃതി പെട്ടന്നു കറുത്തു അപ്രതീക്ഷിതമായ ചെറുമഴ എല്ലാരെയും നനയിച്ചു ..,

The Author

tom

12 Comments

Add a Comment
  1. ടോം വേറെയും ഉണ്ട് ബ്രോ
    പേര് മാറ്റു അല്ലേൽ വായിക്കുന്നവർക്ക് പഴയ എഴുത്തുകാരൻ ആണെന്ന കൺഫ്യൂഷൻ വരും

  2. സുൽത്താൻ

    തുടക്കം അടിപൊളി ബാക്കി പെട്ടന്ന് പെട്ടന്ന് പോരട്ടെ

    പകുതിയാക്കി പോകരുതേ എന്നുള്ള ഒരു അപേക്ഷ മാത്രം അങ്ങനെ വല്ല ഉദ്ദേശം ഉണ്ടെങ്കിൽ ഇപ്പൊ പറയണേ
    ഒരു ട്രാക്കിൽ എത്തിയാൽ പിന്നെ മുഴുവൻ ഓടതെയിരുന്നാൽ ഒരു സുഖം ഉണ്ടാവില്ല

  3. ത്രിലിങ് ആണല്ലോ പ്ലീസ് ഇതുപോലുള്ള കഥകൾ പേജ് കൂടുതൽ എഴുതാൻ ശ്രമിക്കുക ബുദ്ധിമുട്ട് ആണ് എന്നറിയാം എന്നാലും പ്ലീസ്, വൈകാതെ തന്നെ അടുത്ത പാർട്ട്‌ കിട്ടുമെന്ന് കഴുതുന്നു കാരണം ഇതു ആൾറെഡി എഴുതിയ കഥയാണല്ലോ, പ്ലീസ്

    1. നിങ്ങളുടെ സപ്പോർട്ടിന് നന്ദി അടുത്ത ഭാഗം ഉടൻ വരും

  4. Kidilam….vegam next part poratte

  5. Sooper….adutha baagam vegam varatte

  6. മിലിന്ദ്

    കിടിലൻ കഥ, അടുത്ത ഭാഗം ആയോ?

    1. അയച്ചിട്ടുണ്ട് അഡ്മിന് കനിയണം

Leave a Reply

Your email address will not be published. Required fields are marked *