എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും…,, അൻവർ എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോയി…,,
അല്പ സമയത്തെ മൗനത്തിന് ശേഷം ഡോക്ക്റ്റർ പറഞ്ഞു , ഇപ്പൊ അൻവർ മായക്കത്തിലാണ് , മയക്കത്തിൽ ആവും മുമ്പ് ഹംന ജീവിച്ചിരിപ്പുള്ളതും ഇപ്പോഴുള്ള ഹംനയുടെ കണ്ടീഷൻ എല്ലാം വിശ്വസ്ത രീതിയിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് ..എന്റെ മോനെ പഴയ പോലെ ഞങ്ങൾക്ക് തിരിച്ചു കിട്ടുമോ ഡോക്ടർ , അൻവറിന്റെ ഉമ്മ സങ്കടത്തോടെ ചോദിച്ചു..
ഇത് വരെ അൻവർ ഒക്കെയാണ് പക്ഷെ ഇനി ഉണരുന്നത് എങ്ങനെ എന്ന് ഇപ്പൊ പറയുവാൻ എനിക്ക് ആവില്ല ഉമ്മാ.., ഡോക്ടർ തല താഴ്ത്തി കൊണ്ട് പറഞ്ഞു. പ്രാർത്ഥിക്കാം നമുക്ക് അൻവർ ഉണരുമ്പോൾ ഇനി മുന്നിൽ ഉണ്ടാവേണ്ടത് ഹംന ആണ് …
അതും പറഞ്ഞു കൊണ്ട് ഡോക്ക്റ്റർ പോയി… കുഞ്ഞാറ്റയും കുഞ്ഞോളും മുറിയാകെ നോക്കി ദീദിയെ കാണുവാൻ അതിലും വേഗത ഉണ്ടായിരുന്നു ഹംനയുടെ ഉമ്മാന്റെ കണ്ണുകൾക്കും മനസ്സിനും ,,,,, വീണ്ടും വാതിൽ തുറന്ന് പോലീസ് വേഷത്തിൽ പുറത്തു വന്ന ആൾ മനു ഏട്ടൻ ആണെന്ന് കുഞ്ഞോൾ ഓർത്തു ,, മനുവിന്റെ അരികിലേക്ക് ടീച്ചർ എണീറ്റു പോയി …
എന്തോ സംസാരിച്ചു അവർ.. പിന്നീട് പുറത്തേക്ക് പോയി ,, എല്ലാം കണ്ട് മൂകമായി ഇരുന്ന ക്ഷമ നഷ്ട്ടമായ ഹംനയുടെ ഉമ്മ ചോദിച്ചു ,, എന്റെ മോൾ എവിടെ ?.. എനികൊന്ന് കാണണം ,,, റിനീഷയും ഇത്തുവും മുഖത്തോട് മുഖം നോക്കി..,,
അപ്പൊ ഉമ്മ ഇത് വരെ ഉമ്മാന്റെ മോളെ കണ്ടിട്ടില്ലെ ?…. റിനീഷ അത്ഭുതത്തോടെ ചോദിച്ചു ഇല്ല മോളെ … അതിനു മറുപടി അൻവറിന്റെ ഇത്തുവാണ് പറഞ്ഞത് , അതിന് മുമ്പ് ഉമ്മ ചിലത് അറിയണം ഇത്തു ഹംനയുടെ ഉമ്മാന്റെ അരികിൽ പോയിരുന്ന് ഉമ്മയുടെ കൈ സ്വന്തം കൈക്കുള്ളിൽ വെച്ച് കൊണ്ട് ,, വീണ്ടും പുതിയൊരു അദ്ധ്യായം പറയാൻ ഒരുങ്ങി … ****** ************ *******
നീലവെളിച്ചം വീശുന്ന മുറിയിൽ മയങ്ങി കിടക്കുന്ന അൻവറിന്റെ കൈകൾ അവൾ മുറുകെ പിടിച്ചു കണ്ണിൽ നിന്നും ഇടമുറിയാതെ കണ്ണുനീർ നിറഞ്ഞൊയുകി കൊണ്ടിരുന്നു…..,,, അനൂ…… അഞ്ച്…അഞ്ച്.. വർഷമായി നമ്മൾ ക..ണ്ട് മുട്ടിയി..ട്ട്…
Kadhakal.Com ലെ സി. കെ സജിന എഴുതിയ ‘നിനക്കായ്’ എന്ന കഥയല്ലേ ഇത്
സൂസൻ നിർത്തിയോ… അടുത്ത ഭാഗം സൂസൻ വരട്ടേ
ഇന്നാണ് 5 partum വായിച്ചത്.startingil 1st part just ഒന്ന് വായിച്ച് skip ചെയ്തതാണ്.but എന്തോ ഒന്ന് വീണ്ടും വായിക്കാൻ തോന്നിപ്പിച്ചു.???but വിത്യസ്തമായ കഥയും കഥാപാത്രങ്ങളും കണ്ണും മനസ്സും നിറഞ്ഞൂട്ടാ ഗെഡിയെ?




ഇനിയും എഴുതണെ
പെട്ടെന്ന് തീർത്തപോലെ ഫീൽ ചെയ്യുന്നു, എന്തായാലും നന്ദി
Susan baaki ezhuthamo
ഇന്നാണ് ഇത് വായിക്കുന്നത് എല്ലാ ഭാഗവും ഒന്നിച്ചു വായിച്ചു കണ്ണ് നിറഞ്ഞു
പ്രിയപ്പെട്ട ടോം…വളരെ നല്ല കഥ. വ്യത്യസ്ഥമായ ഉള്ളടക്കം. അഭിനന്ദനങ്ങൾ.
മഹാഭാരതം ഉൾപ്പടെയുള്ള ലോകത്തെ എല്ലാ കഥകളും പത്ത് വാചകങ്ങളിൽ പറഞ്ഞ് തീർക്കാം. പക്ഷെ മികച്ച ആഖ്യാനപാടവം ആ കഥകളെ ഗ്രീക്ക് പുരാണങ്ങളും വിക്രമാദിത്യൻ കഥകളും ഏകാന്തതയുടെ നൂറ് വർഷങ്ങളുമാക്കും. ആ രചനാസൗഷ്ടവം ആർജ്ജിക്കുക ഒരു നിസ്സാര കാര്യമല്ല..അതിന് ദൈവം കയ്യൊപ്പ് ചാർത്തണം.
ഇത്രമേൽ കുഴഞ്ഞുമറിഞ്ഞ ഈ കഥ അതിന്റെ കാമ്പ് ചോർന്ന് പോകാതെ നിങ്ങൾ അവസാനം വരെ എത്തിച്ചു. അടുത്ത ഒന്ന് രണ്ട് രചനകളോട് കൂടി ടോം കുറച്ച് കൂടെ മികച്ച ഒരു എഴുത്തുകാരനാകും എന്നെനിക്ക് ഉറപ്പാണ്. പ്രതീക്ഷിക്കുന്നു വീണ്ടും..ഭാവുകങ്ങൾ.