ജീവൻറ ജീവനായ പ്രണയം 4 [Tom] [Climax] 149

റിനീഷ ഇത്ത പറയ്.. എന്ത് ജോലിക്കാണ് ഉമ്മ പോയതെന്ന് ഞങ്ങൾക്ക് അറിയണം ,, കുഞ്ഞാറ്റ പറഞ്ഞു…… കഴിഞ്ഞ കുറെ വർഷമായി ഉമ്മ ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാരി ആയിട്ടാണ് നിങ്ങളെ ഒന്നും അറിയിക്കാതെ പോറ്റിയത് . രണ്ട് മൂന്ന് വട്ടം അങ്ങനെ സുഗമില്ലാതായി എന്നും അയാൾ പറഞ്ഞു ഞങ്ങളോട് ….

അന്ന് ഉമ്മ അറിയാതെ ഉമ്മയെ പിൻതുടർന്ന് നിങ്ങളെ വീട് കണ്ടെത്തി. റിനീഷ പറഞ്ഞു നിർത്തി ഹൃദയംപൊട്ടി താനി നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് കുഞ്ഞാറ്റ ആഗ്രഹിച്ചു…. ഉമ്മയുടെ ആകാംഷ അപ്പോഴുംഹംനയെ കാണാനായിരുന്നു ആദിയോടെ ഉമ്മ വീണ്ടും ചോദിച്ചു ,, എന്നിട്ട് എവിടെ എന്റെ ഹംന മോള്‍ ?..

ഇത്തു ഒരു കുസൃതി, ചിരിയോടെ പറഞ്ഞു നമ്മുടെ ആ കള്ളി ടീച്ചർ ആണ് ഉമ്മാന്റ്റെ ഹംന …. ഇപ്പൊ ഹംനയല്ല അത് സഫയാണ് നിങ്ങടെ സഫടീച്ചര്‍

കുഞ്ഞാറ്റയ്ക്കും കുഞ്ഞോൾക്കും ആ വാക്കുകൾ അവിശ്വസനീയമായി തോന്നി.. ഉപദേശിച്ചും സ്നേഹിച്ചും കൂടെ ഉണ്ടായത് ദീദി എന്നോ ?.. ഉമ്മാനോട് ഉണ്ടായ എന്റെ അനാവിശ്യ വെറുപ്പ് ജോലിക്ക് എന്നോട് പോകുവാനും ഉമ്മനോട് ഇനി പോവരുതെന്ന് പറയാനും പറഞ്ഞത് … എന്നെ നന്മ ചിന്തിപ്പിച്ചത് എന്റെ ദീദി ആണെന്നോ ,,

കുഞ്ഞാറ്റ ഓരോ സെക്കന്റും പുതിയ തിരിച്ചറിവുകളിൽ വെന്തുരുകി കൊണ്ടിരുന്നു അതെ ഉമ്മ ഹംന. തന്നെയാണ് അത് റിനീഷ പറഞ്ഞു….., അപ്പൊ….അപ്പൊ.. അതെന്റെ പൊന്ന് മോൾ ആണെന്നോ ?.. അല്ല … ന്റെ കുട്ടിയെ കണ്ട നിക്ക് തിരിച്ചറിഞ്ഞൂടെ ?..

ഉമ്മ ആശങ്കയും അത്ഭുതവും ചേർത്ത് ചോദിച്ചു ഹംനയുടെ പഴയ മുഖം ഉമ്മയെ പോലെ തിരിച്ചറിയുന്ന ഒരുപാട് പേർ ഉണ്ട് ,, ഹംനയ്ക്ക് പുറത്തിറങ്ങണ്ടെ ?.. മോനുന്റെ കൂടെ ജീവിക്കണ്ടേ ?…

ആരും. നാളെ അവളെ നോക്കി , സഹതാപിക്കാനോ ചോദ്യങ്ങൾ കൊണ്ട് വിഷമിപ്പിക്കാനോ പാടില്ല… അതിന് വേണ്ടി ഒരു പ്ലാസ്റ്റിക്ക് സർജറി മാത്രമാണ് ഉപായം.,,,, അത് ചെയ്യുകയും ചെയ്തു… മാഷാ അല്ലാഹ് എന്ന് അറിയാതെ ഹംനയുടെ ഉമ്മ ഉറക്കെ പറഞ്ഞു പോയി… ******** ********** ********

The Author

Kumbidi _tom

7 Comments

Add a Comment
  1. Kadhakal.Com ലെ സി. കെ സജിന എഴുതിയ ‘നിനക്കായ്‌’ എന്ന കഥയല്ലേ ഇത്

  2. സൂസൻ നിർത്തിയോ… അടുത്ത ഭാഗം സൂസൻ വരട്ടേ

  3. ഇന്നാണ് 5 partum വായിച്ചത്.startingil 1st part just ഒന്ന് വായിച്ച് skip ചെയ്തതാണ്.but എന്തോ ഒന്ന് വീണ്ടും വായിക്കാൻ തോന്നിപ്പിച്ചു.???but വിത്യസ്തമായ കഥയും കഥാപാത്രങ്ങളും കണ്ണും മനസ്സും നിറഞ്ഞൂട്ടാ ഗെഡിയെ?✌️✨
    ഇനിയും എഴുതണെ✌️✌️✌️

  4. പെട്ടെന്ന് തീർത്തപോലെ ഫീൽ ചെയ്യുന്നു, എന്തായാലും നന്ദി

  5. Susan baaki ezhuthamo

  6. ഇന്നാണ് ഇത് വായിക്കുന്നത് എല്ലാ ഭാഗവും ഒന്നിച്ചു വായിച്ചു കണ്ണ് നിറഞ്ഞു

  7. പ്രിയപ്പെട്ട ടോം…വളരെ നല്ല കഥ. വ്യത്യസ്ഥമായ ഉള്ളടക്കം. അഭിനന്ദനങ്ങൾ.
    മഹാഭാരതം ഉൾപ്പടെയുള്ള ലോകത്തെ എല്ലാ കഥകളും പത്ത് വാചകങ്ങളിൽ പറഞ്ഞ് തീർക്കാം. പക്ഷെ മികച്ച ആഖ്യാനപാടവം ആ കഥകളെ ഗ്രീക്ക് പുരാണങ്ങളും വിക്രമാദിത്യൻ കഥകളും ഏകാന്തതയുടെ നൂറ് വർഷങ്ങളുമാക്കും. ആ രചനാസൗഷ്ടവം ആർജ്ജിക്കുക ഒരു നിസ്സാര കാര്യമല്ല..അതിന് ദൈവം കയ്യൊപ്പ് ചാർത്തണം.
    ഇത്രമേൽ കുഴഞ്ഞുമറിഞ്ഞ ഈ കഥ അതിന്റെ കാമ്പ് ചോർന്ന് പോകാതെ നിങ്ങൾ അവസാനം വരെ എത്തിച്ചു. അടുത്ത ഒന്ന് രണ്ട് രചനകളോട് കൂടി ടോം കുറച്ച് കൂടെ മികച്ച ഒരു എഴുത്തുകാരനാകും എന്നെനിക്ക് ഉറപ്പാണ്. പ്രതീക്ഷിക്കുന്നു വീണ്ടും..ഭാവുകങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *