ഉമ്മാ..എനിക്ക് ഇനിയും പറയുവാൻ ഉണ്ട് അൻവർ പോലും അറിയാത്തൊരു സത്യം !! ടീച്ചർ അതും പറഞ്ഞു കൊണ്ട് ടേബിളിന്റെ മുകളിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു… എന്താ.. ടീച്ചറെ ..എന്താ.. ഇനിയും ഞങ്ങൾ അറിയാതെ പോയ ആ സത്യം അൻവർക്കാക്ക് പോലും അറിയാത്ത ….,,, പൂർത്തി. ആക്കാൻ ആവാതെ കുഞ്ഞാറ്റ ചോദിച്ചു…,,,
പറയാം മോളെ. അതും പറഞ്ഞു കൊണ്ട് ടീച്ചർ അവിടെ ഉള്ള കസേരയിൽ ഇരുന്നു ….,
നെഞ്ച് പൊട്ടുന്ന വേദന ഉണ്ട് ഉള്ളിൽ.. എന്നാൽ പറയാതിരിക്കാൻ ആവില്ലല്ലോ ,, ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി ഇപ്പൊ അൻവർ ഹോസ്പ്പിറ്റലിൽ ആണ് ജയിലിൽ അല്ല.., ഞാൻ പറഞ്ഞില്ലെ ഹംനയേയും കൊണ്ട് ഡോക്ക്റ്ററുടെ ക്ലിനിക്കിൽ നിന്ന് അൻവർ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്… അവിടെ വെച്ചല്ലെ എന്റെ മോള് പോയത് ഉമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു…,,
ഇതാണ് ഞാൻ പറഞ്ഞത്.. ക്ഷമയോടെ കേൾക്കണം എന്ന് ,, ടീച്ചർ ഉമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. ….
മനസ്സ് കേൾക്കുന്നില്ല മോളെ അറിയാതെ പൊട്ടി പോവാ…
തട്ടം കൊണ്ട് കണ്ണുനീർ തുടച്ച് ഉമ്മ പറഞ്ഞു.. ഇനി അൻവർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കരുത് രക്ഷപ്പെടുത്തണം അതാണ് ലക്‌ഷ്യം ,,, ടീച്ചർ പറഞ്ഞു വേണം ടീച്ചർ ..
ദീദി മരിച്ചു പോയിട്ടും ,, ഇതൊക്കെ പുറത്തു പറഞ്ഞാൽ എന്റെയും കുഞ്ഞോളുടെയും ജീവന് ഭീഷണിയിൽ ആണെന്ന് മനസ്സിലാക്കി …..
ആർക്കും ഒരു സംശയത്തിന് പോലും ഇട നൽകാതെ കുറ്റസമ്മതം നടത്തി … എന്റെ ദീദിയോടുള്ള വാക്ക് പാലിച്ചു കൊണ്ട് ശിക്ഷ ഏറ്റ് വാങ്ങി പാവം അൻവർക്ക…,,
കുഞ്ഞാറ്റ വിതുമ്പി കൊണ്ട് പറഞ്ഞു നിർത്തി ശരിയാണ് കുഞ്ഞാറ്റ പറഞ്ഞത്. ഹംനയ്യുടെ അവസാന മൊഴികൾ ആണ്. .. അൻവറിനെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് …
ആരും അറിയില്ലെന്ന് വാക്ക് താ അനു എന്ന് ഹംന പറഞ്ഞപ്പോൾ അനുവിന്റെ ഉമ്മ ഹംനയ്ക്ക് സത്യം ചെയ്യിപ്പിച്ചു ..,,
വെള്ളം ചോദിച്ചു കുടിച്ച ശേഷം ഹംന കണ്ണടച്ചു … അവിടം മുതൽ എല്ലാം മാറി മറഞ്ഞു.. പെട്ടന്നാണ് വാതിലിൽ ആരോ തട്ടി വിളിച്ചത് . ആ സമയത്ത് ഉമ്മയും അൻവറും നിന്നുരുക്കി ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ ഒരുപാട് തവണ മുട്ട് തുടർന്നപ്പോൾ ..
Kadhakal.Com ലെ സി. കെ സജിന എഴുതിയ ‘നിനക്കായ്’ എന്ന കഥയല്ലേ ഇത്
സൂസൻ നിർത്തിയോ… അടുത്ത ഭാഗം സൂസൻ വരട്ടേ
ഇന്നാണ് 5 partum വായിച്ചത്.startingil 1st part just ഒന്ന് വായിച്ച് skip ചെയ്തതാണ്.but എന്തോ ഒന്ന് വീണ്ടും വായിക്കാൻ തോന്നിപ്പിച്ചു.???but വിത്യസ്തമായ കഥയും കഥാപാത്രങ്ങളും കണ്ണും മനസ്സും നിറഞ്ഞൂട്ടാ ഗെഡിയെ?




ഇനിയും എഴുതണെ
പെട്ടെന്ന് തീർത്തപോലെ ഫീൽ ചെയ്യുന്നു, എന്തായാലും നന്ദി
Susan baaki ezhuthamo
ഇന്നാണ് ഇത് വായിക്കുന്നത് എല്ലാ ഭാഗവും ഒന്നിച്ചു വായിച്ചു കണ്ണ് നിറഞ്ഞു
പ്രിയപ്പെട്ട ടോം…വളരെ നല്ല കഥ. വ്യത്യസ്ഥമായ ഉള്ളടക്കം. അഭിനന്ദനങ്ങൾ.
മഹാഭാരതം ഉൾപ്പടെയുള്ള ലോകത്തെ എല്ലാ കഥകളും പത്ത് വാചകങ്ങളിൽ പറഞ്ഞ് തീർക്കാം. പക്ഷെ മികച്ച ആഖ്യാനപാടവം ആ കഥകളെ ഗ്രീക്ക് പുരാണങ്ങളും വിക്രമാദിത്യൻ കഥകളും ഏകാന്തതയുടെ നൂറ് വർഷങ്ങളുമാക്കും. ആ രചനാസൗഷ്ടവം ആർജ്ജിക്കുക ഒരു നിസ്സാര കാര്യമല്ല..അതിന് ദൈവം കയ്യൊപ്പ് ചാർത്തണം.
ഇത്രമേൽ കുഴഞ്ഞുമറിഞ്ഞ ഈ കഥ അതിന്റെ കാമ്പ് ചോർന്ന് പോകാതെ നിങ്ങൾ അവസാനം വരെ എത്തിച്ചു. അടുത്ത ഒന്ന് രണ്ട് രചനകളോട് കൂടി ടോം കുറച്ച് കൂടെ മികച്ച ഒരു എഴുത്തുകാരനാകും എന്നെനിക്ക് ഉറപ്പാണ്. പ്രതീക്ഷിക്കുന്നു വീണ്ടും..ഭാവുകങ്ങൾ.