അത് ഈ ഉമ്മാന്റെ ആയിരുന്നു.. ഇല്ലെ ?…ഉമ്മാ ടീച്ചർ ഹംനയുടെ ഉമ്മയെ നോക്കി കൊണ്ട് ചോദിച്ചു ,, ഉമ്മ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു.. അതെ ഹസീനയുടെ ഭർത്താവിന്റെ വീട്ടിലെ വിരുന്ന് കഴിയും മുമ്പ് ഞാൻ അവിടുന്ന് ഇറങ്ങി…
ഹംന വീട്ടിൽ ഒറ്റയ്ക്ക് അല്ലെ എന്നോർത്തിട്ട്… ഹസീന കുഞ്ഞോളെയും കുഞ്ഞാറ്റയേയും അവിടെ തന്നെ നിർത്തി ,,,,
വീട്ടിൽ എത്തിയ ഞാൻ കണ്ട കാഴ്ച്ച ആകെ വാരി വലിച്ചിട്ട് രക്തവും ഒക്കെ ആയി,, പടച്ചോനെ കയ്യും കാലും വിറച്ചിട്ട് ഞാൻ അൻവറിനെ വിളിച്ചു. പക്ഷെ എത്ര ശ്രെമിച്ചിട്ടും കിട്ടിയില്ല ,,,, വേറെ ആരോടെങ്കിലും പറയാൻ ഉള്ള ധൈര്യവും ഉണ്ടായില്ല…..,
ഒരു പെൺകുട്ടിയല്ലെ ,, കുറെ നേരം വിളിച്ചപ്പോ ലാസ്റ്റ് കിട്ടി….. ഇപ്പോഴും എനിക്കത് ഓർമ്മയുണ്ട് ആ മോന്റെ വിറങ്ങലിച്ച ശബ്ദ്ദവും ഹംനയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് വെറുക്കരുതെന്നും പറഞ്ഞു ,,,
അത് ഓർത്തിട്ട് മാത്രമാണ് എല്ലാരും നിർബന്ധിച്ചിട്ടും ഞാൻ കോടതിയിൽആ മോനിക്ക് എതിരായ് പറയാൻ പോവാതിരുന്നത് ,,, കുഞ്ഞാറ്റ മുഖം പൊത്തി കരഞ്ഞു… എത്ര നിരപരാധികൾ ആണ് റബ്ബേ ഞാൻ വെറുത്തതും പ്രാകിയതും മനസ്സ് കൊണ്ട് ഒരായിരം വട്ടം കുഞ്ഞാറ്റ എല്ലാരെ കാലിലും വീണ് മാപ്പ് പറഞ്ഞു കൊണ്ടിരുന്നു….,,
അല്പസമയത്തിന് ശേഷം ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി .. ഇത്തുവും അളിയനും മഴയിൽ കുളിച്ചു നില്‍ക്കുന്ന അൻവറിനെ വീട്ടിൽ കൊണ്ട് പോവാൻ പരമാവധി ആ രാത്രി ശ്രെമിച്ചെങ്കിലും കഴിഞ്ഞില്ല.., അൻവറിന്റെ അബോധമനസ്സ് തള്ളി മാറ്റിയ ഇത്തു തല ഇടിച്ചു വീണ് ബോധം പോയി … അളിയൻ ഇത്തുവിനെ നോക്കുമ്പോയേക്കും അൻവർ കാറും കൊണ്ട് അവിടെ നിന്നും പോലീസ് സേറ്റഷനില്‍ എത്തി കുറ്റം ഏറ്റ് എടുത്ത് കിയ്യടങ്ങിയിരുന്നു….
ഹംനയ്ക്ക് കൊടുത്ത വാക്ക് അൻവർ പാലിച്ചപ്പോ ഹംനയുടെ അനുജത്തിമ്മാരെ ജീവൻ ആരും അപായപ്പെടുത്താതിരിക്കാൻ അൻവറിന്റെ വീട്ട്ക്കാരും നിസഹരായി നോക്കി നിന്നു…
അളിയന്റെ ബെസ്റ്റ് ഫ്രണ്ടായ ഗൈനകോളജിസ്റ്റിന്റെ സഹായത്തോടെ ആരും അറിയാതെ അൻവറിന്റെ പഴയ തറവാട്ടിൽ ഹംനയുടെ ചികിത്സ നടന്നു ….,,
അബോധാവസ്ഥയും ആരോഗ്യപ്രശ്നങ്ങളും കൊണ്ട് ഹംന ഒന്നും അറിഞ്ഞില്ല ,, ബോധം വരുമ്പോൾ അൻവറിനെ കുറിച്ച് അന്വേഷിക്കുന്ന ഹംനയെ ഇത്തുവും അളിയനും ഉമ്മയുമൊക്കെ ഓരോ കള്ളങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു….,,
Kadhakal.Com ലെ സി. കെ സജിന എഴുതിയ ‘നിനക്കായ്’ എന്ന കഥയല്ലേ ഇത്
സൂസൻ നിർത്തിയോ… അടുത്ത ഭാഗം സൂസൻ വരട്ടേ
ഇന്നാണ് 5 partum വായിച്ചത്.startingil 1st part just ഒന്ന് വായിച്ച് skip ചെയ്തതാണ്.but എന്തോ ഒന്ന് വീണ്ടും വായിക്കാൻ തോന്നിപ്പിച്ചു.???but വിത്യസ്തമായ കഥയും കഥാപാത്രങ്ങളും കണ്ണും മനസ്സും നിറഞ്ഞൂട്ടാ ഗെഡിയെ?
ഇനിയും എഴുതണെ
പെട്ടെന്ന് തീർത്തപോലെ ഫീൽ ചെയ്യുന്നു, എന്തായാലും നന്ദി
Susan baaki ezhuthamo
ഇന്നാണ് ഇത് വായിക്കുന്നത് എല്ലാ ഭാഗവും ഒന്നിച്ചു വായിച്ചു കണ്ണ് നിറഞ്ഞു
പ്രിയപ്പെട്ട ടോം…വളരെ നല്ല കഥ. വ്യത്യസ്ഥമായ ഉള്ളടക്കം. അഭിനന്ദനങ്ങൾ.
മഹാഭാരതം ഉൾപ്പടെയുള്ള ലോകത്തെ എല്ലാ കഥകളും പത്ത് വാചകങ്ങളിൽ പറഞ്ഞ് തീർക്കാം. പക്ഷെ മികച്ച ആഖ്യാനപാടവം ആ കഥകളെ ഗ്രീക്ക് പുരാണങ്ങളും വിക്രമാദിത്യൻ കഥകളും ഏകാന്തതയുടെ നൂറ് വർഷങ്ങളുമാക്കും. ആ രചനാസൗഷ്ടവം ആർജ്ജിക്കുക ഒരു നിസ്സാര കാര്യമല്ല..അതിന് ദൈവം കയ്യൊപ്പ് ചാർത്തണം.
ഇത്രമേൽ കുഴഞ്ഞുമറിഞ്ഞ ഈ കഥ അതിന്റെ കാമ്പ് ചോർന്ന് പോകാതെ നിങ്ങൾ അവസാനം വരെ എത്തിച്ചു. അടുത്ത ഒന്ന് രണ്ട് രചനകളോട് കൂടി ടോം കുറച്ച് കൂടെ മികച്ച ഒരു എഴുത്തുകാരനാകും എന്നെനിക്ക് ഉറപ്പാണ്. പ്രതീക്ഷിക്കുന്നു വീണ്ടും..ഭാവുകങ്ങൾ.