അവിടെ നിന്നും രക്ഷപ്പെട്ട അൻവറിനെ പോലീസ് തിരയുന്ന നേരത്തൊക്കെ ഒരുപക്ഷെ അതിനേക്കാൾ വേഗതയിൽ അന്വേഷിച്ചിരുന്നു അളിയനും ഷബീറും മനുവും ഒക്കെ ചേർന്ന് …, വീട്ടിലേക്ക് ഉമ്മയെ കാണാൻ വരുമെന്ന് കരുതി എങ്കിലും അത് ഉണ്ടായില്ല.. എന്നാൽ ഇത്തുവിന്റെ
നിർദ്ദേശ പ്രകാരം പള്ളിക്കാട്ടിൽ പാതിരായ്ക്ക് പോയപ്പോൾ കണ്ടത് പള്ളികാട്ടിലെ മൂലയ്ക്ക് ഒരു കബറും കെട്ടി പിടിച്ചു ഹംനയെ വിളിച്ചു കരയുന്ന അൻവറിനെയാണ്,,,, മതി മോളെ ഉമ്മാക്ക് ഇനി കേൾക്കാൻ ഉള്ള ശക്തി ഇല്ല കൽബ് പൊട്ടി പോവും. എന്റെ പൊന്ന്മോളെ ഇങ്ങനെ സ്നേഹിക്കാൻ എനിക്ക് പോലും ആവൂല… ഉമ്മ കരഞ്ഞു കൊണ്ട് പറഞ്ഞു….,,,,
ടീച്ചർ തുടർന്നു അന്ന് അളിയനും ഷെബിയും അടുത്തു പോവുംബോയേക്കും ശബ്ദ്ദം കേട്ട് അൻവർ ഓടി പോയി.. പിറ്റേന്ന് അറിഞ്ഞത് കോടതിയിൽ കിയ്യടങ്ങി എന്നാണ്,,,, അളിയൻ വിശ്വസ്തനായ ഒരു സൈകാട്ട്സ്റ്റിനു മുന്നിൽ അൻവറിന്റെ കാര്യം അവതരിപ്പിച്ചു.. പക്ഷെ അദ്ദേഹം പറഞ്ഞ കാര്യം കേട്ട് ഞങ്ങൾ എല്ലാവരും തളർന്നു പോയി ഉമ്മാ….
എന്താ മോളെ ആ ഡോക്ടര്‍ പറഞ്ഞത് ആധിയോടെ ഉമ്മ ചോദിച്ചു…. കുഞ്ഞോൾക്ക് ഇതൊക്കെ ഒരു കഥയായി തോന്നി കൗതുകത്തോടെ കണ്ണീരോടെ അവൾ ആ കഥ കേട്ട് കൊണ്ടിരുന്നു…., ഡോക്ടര്‍ പറഞ്ഞത് .. അൻവറിന്റെ മനസ്സിൽ ഹംന എന്നന്നേക്കുമായി മരണപ്പെട്ടു എന്നാണ് , ടീച്ചറുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു…
അത്കൊണ്ട് അൻവറിന്റെ മുന്നിൽ ഹംന പോയി നിന്നാൽ ..അല്ലങ്കിൽ ഹംന ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാൽ അത് അൻവറിന്റെ ജീവന് പോലും ആപത്തു… വാക്കുകൾ മുഴുകിപ്പിക്കാൻ ആവാതെ ടീച്ചർ വിതുമ്പി…,,,
കുറച്ചു നേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.. ടീച്ചർ തന്നെ സംസാരിച്ചു തുടങ്ങി ,, കുറച്ചു ദിവസത്തേക്ക് എന്ത് ചെയ്യണം എന്ന് പോലും ഞങ്ങൾക്ക് ലക്‌ഷ്യം ഉണ്ടായില്ല…, ഭരണം വീണ്ടും മാറി .. ആ മാറ്റം ഞങ്ങളെ ഒരുപാട് സഹായിച്ചു… രഹസ്യസ്വഭാവമുള്ള കേസായി ഇതിനെ പ്രേത്യേക അപ്പീൽ കൊണ്ട് മാറ്റി എടുത്തു…,,
ഹംന ജഡ്ജിയുമായി live വീഡിയോ കാൾ സംസാരിച്ചു.. പ്രതികളെ തിരിച്ചറിഞ്ഞില്ലെന്നും അൻവർ നിരപരാധി ആണെന്നും ഒക്കെ .. പക്ഷെഅത്കൊണ്ട് പൂർണ്ണ പ്രയോജനം ഉണ്ടായില്ല ജഡ്ജി മുഖവലിക്ക് എടുത്തത് അൻവറിന്റെ നോർമൽ കുറ്റസമ്മതവും കഴിഞ്ഞ വർഷങ്ങളിൽ ജയിലിൽ അൻവറിന്റെ ജീവിതവും ഒക്കെ വെച്ച് ജഡ്ജി ഞങ്ങളെ ശരിക്കും നിരാശപ്പെടുത്തി…,,,
Kadhakal.Com ലെ സി. കെ സജിന എഴുതിയ ‘നിനക്കായ്’ എന്ന കഥയല്ലേ ഇത്
സൂസൻ നിർത്തിയോ… അടുത്ത ഭാഗം സൂസൻ വരട്ടേ
ഇന്നാണ് 5 partum വായിച്ചത്.startingil 1st part just ഒന്ന് വായിച്ച് skip ചെയ്തതാണ്.but എന്തോ ഒന്ന് വീണ്ടും വായിക്കാൻ തോന്നിപ്പിച്ചു.???but വിത്യസ്തമായ കഥയും കഥാപാത്രങ്ങളും കണ്ണും മനസ്സും നിറഞ്ഞൂട്ടാ ഗെഡിയെ?




ഇനിയും എഴുതണെ
പെട്ടെന്ന് തീർത്തപോലെ ഫീൽ ചെയ്യുന്നു, എന്തായാലും നന്ദി
Susan baaki ezhuthamo
ഇന്നാണ് ഇത് വായിക്കുന്നത് എല്ലാ ഭാഗവും ഒന്നിച്ചു വായിച്ചു കണ്ണ് നിറഞ്ഞു
പ്രിയപ്പെട്ട ടോം…വളരെ നല്ല കഥ. വ്യത്യസ്ഥമായ ഉള്ളടക്കം. അഭിനന്ദനങ്ങൾ.
മഹാഭാരതം ഉൾപ്പടെയുള്ള ലോകത്തെ എല്ലാ കഥകളും പത്ത് വാചകങ്ങളിൽ പറഞ്ഞ് തീർക്കാം. പക്ഷെ മികച്ച ആഖ്യാനപാടവം ആ കഥകളെ ഗ്രീക്ക് പുരാണങ്ങളും വിക്രമാദിത്യൻ കഥകളും ഏകാന്തതയുടെ നൂറ് വർഷങ്ങളുമാക്കും. ആ രചനാസൗഷ്ടവം ആർജ്ജിക്കുക ഒരു നിസ്സാര കാര്യമല്ല..അതിന് ദൈവം കയ്യൊപ്പ് ചാർത്തണം.
ഇത്രമേൽ കുഴഞ്ഞുമറിഞ്ഞ ഈ കഥ അതിന്റെ കാമ്പ് ചോർന്ന് പോകാതെ നിങ്ങൾ അവസാനം വരെ എത്തിച്ചു. അടുത്ത ഒന്ന് രണ്ട് രചനകളോട് കൂടി ടോം കുറച്ച് കൂടെ മികച്ച ഒരു എഴുത്തുകാരനാകും എന്നെനിക്ക് ഉറപ്പാണ്. പ്രതീക്ഷിക്കുന്നു വീണ്ടും..ഭാവുകങ്ങൾ.