അച്ഛനും അമ്മയും പ്രേമിച്ചാണ് കെട്ടിയതു അധികം സംസാരിക്കാത്ത അച്ഛനും എന്നാൽ നന്നായി സംസാരിക്കുന്ന അമ്മയും ഇവർ തമ്മിൽ ഉള്ളൊരു അടുപ്പം എന്നും എനിക്ക് പഠനവിഷയം ആണ് ,അച്ഛൻ ഒന്ന് നോക്കിയാലോ ,ഒന്ന് ചിരിച്ചാലോ അച്ഛൻ എന്താ പറയാൻ വന്നെന്നു അമ്മക്ക് അറിയാൻ കഴിയും, അതുപോലെ അമ്മയുടെ മനസിന്റെ ഓരോ ചലനകളും അച്ഛന് മനസിലാക്കാൻ ഒരു നോട്ടമോ അല്ലെങ്കിൽ ശരീരഭാഷയോ മതിയെന്നു ഞാൻ സാക്ഷ്യം വഹിച്ചിരുന്നു ,ഇന്നത്തെപോലെ അല്ല അവരുടെ കാലത്തിനു വിപ്ലവകരമായ ഒരു സ്നേഹ സംഗമം .അമ്മയുടെ തറവാട് അധികം അകലയൊന്നുമല്ല അടുത്താണ്, പക്ഷെ ബന്ധം കൊണ്ട് ഒരുപാടു അകന്നതാണ് ,ഇവരുടെ പ്രണയകാവ്യം പിന്നാലെ പറയാം .
നമ്മൾ ഒരിക്കലും തിരിച്ചറിയാത്ത, എന്നാൽ തിരിച്ചറിയുമ്പോൾ നമ്മെ വിട്ടുഅകലുന്ന ഒരിക്കലും എത്ര ആഗ്രഹിച്ചാലും തിരിച്ചു കിട്ടാത്ത കലാലയജീവിതം,പഠിക്കുമ്പോൾ വല്ല പണിക്കും പോയാൽ കൊള്ളായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു വേറെ ഒന്നും കൊണ്ടല്ല പഠിക്കാൻ ഉള്ള മടി തന്നെ ,എന്നാൽ അന്നത്തെ മടി ഇന്നത്തെ എന്റെ തലവര മാറ്റി എന്ന് പറഞ്ഞാൽമതിയല്ലോ >>>>>>>>
പഠിക്കാൻ അത്ര മിടുക്കനൊന്നുമല്ല എന്നാൽ ഒട്ടും പൊറകിലുമല്ല ,രണ്ടിന്റെയും നടുവിൽ കിടന്നു പൊരുതി ജയിച്ചവൻ !പഠനത്തിന്റെ കൂടെ ഓട്ടവും ചാട്ടവുമുണ്ട് , ഓട്ടത്തിൽ ആണ് മേൽകൈ അന്ന്ഓടിയ ഓട്ടത്തിന്റെ ഓട്ടം ഇന്നും ഒരു മാറ്റം ഇല്ലാതെ ജീവിക്കാൻ ഓടുന്നുണ്ട് , എട്ടിൽ പഠിക്കുമ്പോൾ മനസിന്റെ ഏതോ ഒരു കോണിൽ മൊട്ടിട്ട ഒരു വിരിയാത്ത താമര പോലെയുള്ള നിഷ്കളകമായ ഇഷ്ട്ടം ,എന്ന് തുടങ്ങിയെന്നു ഇന്നും അറിയില്ല ,എന്നാൽ ഓരോ തവണ കാണുമ്പോളും അടിവയറ്റിൽ കുളിരു കോരുന്ന ഒരു തരം വികാരം ,എന്നെ തന്നെ മറന്ന് ഞാൻ പോകുന്ന ഒരു തീവ്ര നോവിൻറെ സുഖമുള്ള പ്രണയവികാരം …………………..

thanks for comment and support
super bro
next part Pettanu ponotte