ക്ലാസ്സ്‌ലെ ഏറ്റവും അവസാന ബെഞ്ചിലിലാണ് ഇരിപ്പിടം ,ഞാൻ പോയി ഇരുന്നതൊന്നുമല്ല അടിയൻ അൽപ്പം ഉയരം കൂടിയ ഒരു മനുഷനാ അമ്മയെയപോലെ ,ബെഞ്ചിൽ ശ്രീ,ലാൽ,ടോണി,മധു പിന്നെ ഞാനും ,ഞങ്ങളുടെ ക്ലാസ്സ്മുറി പിറ്റി ഗ്രൗണ്ട് ചേര്ന്നാണ് ,എന്നാൽ ക്ലാസ്സ്മുറികൾക്കു നടുവിലാണ് അസ്സംബിളി നടക്കുന്ന ഗ്രൗണ്ട് ,എതിർവശത്തു ഒൻപതു (എ) മുതൽ (ഐ) വരയുള്ള മുറികളുള്ളത് ,നമ്മുടെ വശത്തും ഇത് പോലെ എട്ട് (എ) മുതൽ (ഐ) വരയുള്ള മുറികളാ ……..എട്ട് ഐ നമ്മുടെ യുദ്ധഭൂമി ,ക്ലാസ്സിലെ എല്ലാവരുമായി നല്ല കുട്ടാ ലാസ്‌റ് ബെഞ്ചുകാർ ,കാരണം അൽപ്പം കായികമായും ശാരീരികമാകമായും ഞങ്ങൾ മുമ്പിലാ ,,☺☺………
ഇനി കൊല്ലപരീക്ഷ വരൻ ഒരു മാസംപോലുമില്ല അതിനു മുൻപ് ഉറപ്പായും പറയണമെന്ന ടോണിയുടെ നിലപാട് ,നിനക്കുള്ളതാ അവൾ ,എങ്കിൽ ഉറപ്പായും നിന്നിൽ അലിയും എന്ന അവന്റെ പ്രവചനം ഇവന്റെ സംസാരം കേൾക്കുമ്പോൾ ഒരു സന്യാസി എന്ന എന്റെ തോന്നൽ ,”ഓഹോ”പിന്നെ അലിഞ്ഞ മതിയായിരുന്നു 💓💓💓💓.വല്ലപ്പോഴും ഒറ്റക് കിട്ടുന്ന സാഹചര്യത്തെ ഉപയോഗിക്കാൻ ഞാൻ കിണഞ്ഞു ശ്രമിക്കാറുണ്ട് ഉണ്ട് എന്നാലും പറ്റാറില്ല ,അടുത്താഴ്ച മുതൽ പത്താംതരം മോഡൽ പരീക്ഷ തുടങ്ങും അപ്പോൾ ടീച്ചർമാർ കൂടുതലും എക്സാം ഹാളിൽ ആയതുകൊണ്ട് ഫ്രീ പിരിയഡ് കിട്ടും ,ഭാഗ്യത്തെ അന്നു പരീക്ഷിക്കാൻ ആയിരിന്നു ആഗ്രഹം എന്നാൽ അതു നടന്നില്ല …….
അടുത്ത ഞായറാഴ്ച രാവിലെ അച്ഛനെ കാണാൻ സതീഷ്ട്ടൻ വന്നു ,നാട്ടിലെ പാർട്ടിയുടെ ലോക്കൽ സെകട്ടറിയാ ഏട്ടൻ ,ഒരു പാർട്ടി പ്രവർത്തകൻ എന്നതിലുപരി എല്ലാവര്ക്കും ഏത് സഹായത്തിനും മുമ്പിലുണ്ടാകും ,പുള്ളിയുടെ ക്രിക്കറ്റ് കളി കാണാൻ തന്നെ ഒരുഅഴകാണ് ,ഏട്ടനൊക്കെ എന്റെ റോൾമോഡലാ ,💪💪

thanks for comment and support
super bro
next part Pettanu ponotte