തിങ്കളാഴ്യ്ച്ചാ സ്കൂൾ കഴിഞ്ഞു കളിക്കുമ്പോൾ മധുനോട് ചോദിച്ചു സതീഷ്ട്ടൻ പറഞ്ഞ വായനശാലയുടെ പണിയുടെ കാര്യം -അതേടാ സതീഷ്ട്ടൻ പറഞ്ഞരിന്നു പട്ടുവത്തെ ഞങ്ങൾ കുറച്ചു പേരുണ്ടാവും
എന്റെ ചോദ്യത്തിന്റെ ഉദ്ദേശം മനസിലായപോലെ അവൻ ഒന്ന് ചിരിച്ചു 😁😁😁😁😁😁😁
എൻ്റെ അമ്മോ ചെക്കന്റെ മുഖം തെളിഞ്ഞല്ലോ ,രാജി,വിസ്മയ ,ഞാൻ ,പ്രിയ ,നന്ദു അങ്ങനെ എല്ലാവരും ഉണ്ടാകുംട്ടോ നീ പേടിക്കണ്ട .(അവൾ വരുമോ എന്നറിയാനുള്ള ആകാംഷ ).
മധു – ഡാഇതിപ്പോ നീ കുറെയായി ഇന്ന് പറയും നാളെ പറയും എന്നുപറഞ്ഞു നടക്കുന്നു തുടങ്ങിയിട്ട് , വലിയവധിക്ക് കുറച്ചു ദിവസം കൂടെ കിട്ടുമ്പോൾ അങ്ങ് പറഞ്ഞേക്കണക് ഒന്ന് നോക്കണ്ട കേട്ടോ ……..
മ്മ് പറയണം ഇനി അവൾ എന്തു പറയും എന്നാണ് ആകെയുള്ള ഒരു ടെൻഷൻ 😇😇😇😇
മധു -അതൊക്കെ നോക്കിരുന്നാൽ വേറെ ആൺപിള്ളാര് കൊണ്ടുപോകും പിന്നെ പറഞ്ഞില്ല എന്നുവേണ്ട
പത്താംതരത്തിലെ ശര്തുഎട്ടൻ മായെൻറെ പിന്നലെയാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു അതാ മധുന്റെ സംസാരത്തിലെ ആശങ്ക ……..
മാർച്ച് മുന്ന് തിങ്കൾ മുതൽ പരീക്ഷ തുടങ്ങി ,ഒന്നുഇടവിട്ടാ ദിവസങ്ങൾ കൂടുമ്പോൾ പരീക്ഷ ആയിരിന്നു ,മായയുടെ അടുത്ത് പോയി ഒരു ഓൾ ദി ബേസ്ഡ്’ഒക്കെയേ പറഞ്ഞു എന്റെ വക ,എന്റെ ഉള്ളിലെ ഇഷ്ട്ടം അവൾ അറിയാത്തതുകൊണ്ട് സാധാരണമായി അവളും ചിരിച്ചു കൊണ്ട് മുഖത്തെ നുണ കുഴി കാട്ടി എനിക്കും ഒരു ഓൾ ദി വെരി ബേസ്ഡ് തന്നു …..വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ഹിന്ദിയും കണക്കും ഇത്തിരി പാടായിരിന്നു .മാർച്ച് 21നു അവസാന പരീക്ഷയും കഴിഞ്ഞു ……..ഇനി രണ്ടു മാസത്തെ വലിയ അവധിയാ
ഞങ്ങൾ ആൺപിള്ളേർ മിക്കവരും തമ്മിൽ തമ്മിൽ കാണാറുണ്ട് ,പെൺപട ഇനി സ്‌കൂൾ തുറന്നലെ കുറച്ചു പേരൊക്കെ കാണാൻ കഴിയു ……….അല്ലാത്തവരെ വീടിനു അടുത്തായതുകൊണ്ടു കാണാൻ പറ്റും ………

thanks for comment and support
super bro
next part Pettanu ponotte