ചന്തിക്കു നുള്ളു കിട്ടിയപ്പോൾ ഞെട്ടി പോയി ,മധുവായിരിന്നു ,മതിയടാ ചെറുക്കാ ഇങ്ങന ചോര കുടിച്ചത് അവന്റെ വക ……..അവൻ പറഞ്ഞത് അവൾ കേട്ടോ എന്നായിരുന്നു പേടി ,ഓ ഭാഗ്യം അവരു ടോണി പറയുന്നത് കേട്ടു നില്കുവായിരിന്നു ,,,
പണി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒന്ന് മനസിലായി കാണുന്നപോലെ നിസാരം അല്ല കാരണം പട്ടുവം ,പള്ളികുന്നു ,പുതുശ്ശേരി എന്നിവിടകളെ എല്ലാവർക്കും കൂടെയുള്ള വായനശാലയാ ഇത് ,ഏകാദശം പതിനാലു റക്ക്‌കൾ ഉണ്ട് ഓരോ റാകിലും ആറു തട്ടുകൾ ഉണ്ട് അപ്പോൾ തന്നെ 3500 ബുക്കായി ‘
ഞാനും ടോണിയും മധും കൂടെയേ മുകളിൽ ഉള്ള തട്ടിലുള്ള ബുക്ക്സ് ആദ്യം താഴെ ഇറക്കും ,എന്നിട്ടു പെൺപട നമ്പർ നോക്കി’അതു ചാക്കിൽ ആക്കും ഇതാ പ്ലാൻ ,ആളുകൾ എപ്പോഴയും ഉപയോഗിക്കുന്ന റാകുകൾ ഒഴിച്ച് ബാക്കി എല്ലായിടത്തും പൊടിയുണ്ട് ,കുറച്ചു കഴിഞ്ഞപ്പോൾ ഓരോത്തവർ തുമ്മാൻ’തുടങ്ങി ,
ചേട്ടന്മാരും ചേച്ചിമാരും അവരുടെ ഭാഗത്തെ പണിചെയ്യുവാ ,ഞങ്ങൾ നമ്മുടെ വശവും ,എനിക്ക് ആന്നേയ് വല്ലാത്ത ഒരു പേടി കുടിയപോലെ ആയിരിന്നു ,ഇടക്ക് അവളെ നോക്കുമ്പോൾ നല്ല ഹാപ്പിയായി ഓരോന്നും ഓടി ചാടി ചെയുന്നു ,പറയാൻ ടോണി അവസരം ഉണ്ടാക്കും അപ്പൊ അങ്ങു പറഞ്ഞേയ്ക് അതാ അവന്റെ ഓർഡർ ………….
ഉച്ച ആയപോൾക്കും കാൽ പകുതി ബുക്ക് താഴെ എത്തിച്ചു ,ഇനി നമ്പർ നോക്കി ചാക്കിൽ വായ്ക്കണം ,പ്രഭാവതി ടീച്ചർ വന്നു മൂർത്തി മാഷിന്റെ ഭാര്യ ,ഭാ പിള്ളേരെ ഇനി വല്ലതും കഴിക്കാൻ നോക്കാം കേൾക്കണ്ട താമസം ഞാൻ നിറുത്തി ,വിശപ്പു അത് സഹിക്കാൻ പറ്റുവോ ,വാടാ ഞാൻ മുമ്പിൽ നടന്നു അവരെ വിളിച്ചു ,

thanks for comment and support
super bro
next part Pettanu ponotte