ആ സതീശാ ഓർമയിലുണ്ട് ,ഇപ്പൊ നെല്ലിക്കുളത്തു ഒരു കടയുടെ പണിനടക്കുവാ അത് കഴിഞ്ഞയുടനെ ഇതു തുടങ്ങി കളയാം ……….
ന്താ സതീശാ ഈ വഴിയൊക്കെ അറിയോ കുറെ ആയല്ലോ നിന്നെ കണ്ടിട്ട് ????
ആ ഭാനുച്ചി ഓരോ ചെറിയ തിരക്കുകള് കാരണമാ ….
ഇന്നാ ചായകുടിക്കടാ ,,,,,,……
അല്ല സതീഷ് പെണ്ണുനോക്കൽ എവിടംവരെയായി ,എപ്പോ കണ്ടാലും ‘അമ്മ പറഞ്ഞു അറിയാറുണ്ട് കാര്യംകൾ
ഭാനുച്ചേക് അറിയാലോ ,ഒന്ന് രണ്ടു ഒകെ പോയി കണ്ടിരുന്നു ഒന്നും ശരി ആയിട്ടില്ല ,നോക്കാം ചേച്ചി ..
വായനശാലാ പൊളിച്ചുപണി ആണെന്ന് കേട്ടല്ലോ സതീശ ശരിയാണോ ???
അതെ ഭാനുച്ചി ഇക്കൊല്ലം പൊളിക്കണം ഇല്ലക്കിൽ മേൽക്കൂര തലയിൽ വീഴും ഉറപ്പാ ,കുറെ പഴക്കം ഉണ്ടല്ലോ
പിന്നെ കഴിഞ്ഞ കൊല്ലം തന്നെ ക്ലബ് വഴി പൈസ റെഡി ആയിരുന്നല്ലോ ,മേൽക്കൂര മാത്രം പൊളിച്ചു പണിയുന്നുള്ളു ,ബാക്കി ചുമരൊക്കെ നല്ല കണ്ടീഷൻ തന്നെയാ …..
പറഞ്ഞപ്പോളാ ഡാ വിഷ്ണു വലിയ അവധിക്കു സ്‌കൂൾ പൂട്ടുമ്പോൾ വായനശാലയുടെ പണിസമയത്തു ഉണ്ടാവണം കേട്ടാലോ ,,പട്ടുവത്തെ പിള്ളരോകെ വരാമെന്നു പറഞ്ഞിട്ടുണ്ട് ,ടോണിയോടും കുടെ ഒന്ന് പറയണേ കേട്ടല്ലോ …
അഹ് പറയാം ഏട്ടാ ….
ചായ കുടിക്കട സതീശ അത് തണുക്കും
മ്മ് ,മാധവേട്ടാ ഞാൻ പറഞ്ഞതു മറക്കല്ലേ ,നിങ്ങൾ ഉള്ള ബലത്തില ചുവര്ചിത്രത്തിന്റ കാര്യം ഞാൻ ഏറ്റത് മറന്നാൽ കമ്മറ്റികാർ എന്നെ ഓടിക്കും ..
നീ പേടിക്കണ്ട ഏറിപ്പോയാൽ മൂന്നോ നാലോ ദിവസം അത്ര താമസമുള്ളൂടാ ആ പണിതീരാൻ ഞാൻ വന്നോളം ……മെയിൻ ഹാളിൽ മൂന്ന്എണ്ണം അല്ല സതീശാ ?

thanks for comment and support
super bro
next part Pettanu ponotte