ഓണ പരീക്ഷയുടെ അവസാന ദിവസം രണ്ടും കല്പിച്ചു പോയി സംസാരിക്കാൻ തീരുമാനിച്ചു. ലാലപ്പൻ വല്ലതെ എരിവ് കയറ്റി എന്നുവേണം പറയാൻ ,നീ കൈയിൽ കയറിപിടിച്ചോ ,അതോ മറ്റുള്ളവരുടെ മുമ്പിൽ പറഞ്ഞു വേദനിപ്പിച്ചോ അതുപോലെയായുള്ള വാദങ്ങൾ നിരത്തി എന്നെ വീഴ്ത്തി കള്ളൻ .എന്തോ അവൻ പറഞ്ഞത് ശരി എന്ന് തോന്നി മറുപടി ചോദിക്കാൻ തന്നെ തീരുമാനിച്ചു .അവസാനത്തെ കമ്പ്യൂട്ടർ പരീക്ഷ വേഗം തീർന്നാൽ സംസാരിക്കാൻ ഒത്തിരി സമയംകിട്ടും .അവളുടെ വരവും കത്ത് നിൽകുവാ ഞാൻ
ആദ്യത്തെ ഉണ്ടായിരുന്ന ബലമൊക്കെ പോയപോലെ ,ദാ വരുന്നുണ്ട് ദൂരെനിന്നും കാണാൻ കഴിയുന്നുണ്ട് മറഞ്ഞു നിന്ന്, അടുത്ത് എത്തിയപ്പോൾ കൂടെ നടന്നു പെട്ടന്ന് എന്നെ കണ്ടപ്പോൾ അതുവെര ശാന്തമായ അവൾ പെട്ടന്ന് പേടിച്ചപോലെ പുറകിലേക്കു മാറി നിന്നു നെഞ്ചത്തു കൈ വച്ച് എന്നെ നോക്കി പേടിപ്പിച്ചു .
അതെ ഒരു കാര്യം ചോദിക്കാൻ ഉണ്ട് അത് കഴിഞ്ഞു പോകൊള്ളാം .ആളൊഴിഞ്ഞ ഒരു സ്ഥലത്തക്ക് കൈ കാണിച്ചു .മുമ്പിൽ നടന്നു ഇടക്ക് ഒന്ന് പുറകിൽ നോക്കി അടി തുങ്ങി വരുന്നുണ്ട് ,ചെറു പുഞ്ചരി ആ ചുണ്ടിൽ വന്നുപോയ പോലെ തോന്നി .സ്‌കൂൾ മൈതാനത്തിനു തണൽ പരത്തുന്ന വാഗാ മരച്ചുവട്ടിൽ വന്നു നിന്ന് ,പരീക്ഷ കഴിഞ്ഞു പോകുന്നവർ ,കൂട്ടുകാരെ കാത്തുനില്കുന്നവർ ,ചോദ്യപേപ്പർ വിശകലനം ചെയൂന്നവർ ,അകെ മൊത്തത്തിൽ ബഹളം എന്നാൽ എന്റെ നെഞ്ഞിടിപ്പ് എനിക്ക് തന്നെ കേൾക്കാം .ഇവിടെ ഒരുത്തി എന്നെ ഒറ്റു നോക്കി നിൽക്കുവാ ,ഒരു മരിയാദക്കി എന്തിനാ വിളിച്ചേ എന്നൊന്ന് ചോദിച്ചാൽ എന്താ ആകാശം ഇടിഞ്ഞു വീഴുമാ ??????

super bro
athu chothikan undoo
thudarannam
Bakki Pettanu ponotte
urappayum varum , thanks for comment
bro like kuravayal demotivate aayi nirthalle pls continue ❤️❤️
it’s coming soon, thanks for supporting
തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ
thanks mr.malayali support
👍👍അടിപൊളി
thank you 👍