അവളോട് പോയി പണി നോക്കാൻ പറയടാ എന്നായി ടോണി ,ലോകത്തു അവൾ മാത്രമേ ഉള്ളു എന്ന വിചാരം (തീപ്പെട്ടിക്കൊള്ളി ) ക്ലാസ്സിലെ ഇരട്ടപ്പേരാ അതു ,അവൻ അതുപോലെ പറഞ്ഞപ്പോൾ അറിയാതെ ഞാനും ചിരിച്ചു ,അതോടെ പ്രണയ സാഹിത്യത്തിന് വീരമമായി .
ഓണ പരീക്ഷ കഴിഞ്ഞസമയം വീടിന്റെ മെയിൻ വർപ്പായിരിന്നു ,ചേച്ചിമാരും ചേട്ടമ്മാരും സതീഷ്ട്ടൻ ചെറിയച്ഛൻ കുടുബം ഒരു പത്തു മുപ്പതുപേർ ഉണ്ടായിരിന്നു അന്ന് ,രാവിലെ തുടങ്ങിയ പണി ചായകുടിക്കാൻ മാത്രമേ നിറുത്തിയത് ,പൊറാട്ടയും കോഴിക്കറിയും സ്പഷ്യൽ ആയിരിന്നു .അത് കഴിഞ്ഞു ഒരാഴ്‌ച നനയ്ക്കുന്ന പണി എന്റെ വക ആയിരിന്നു ,ടോണിയുടെ വീട്ടിൽ നിന്നും മോട്ടറിൽ വെള്ളം അടിക്കും വാർപ്പിനു മുഗിളിൽ വിരിച്ച ചാണ ചക്കിലിക് വെള്ളം അടിച്ചു നനക്കും ,
സ്‌കൂൾ തുറന്നപ്പോൾ മുതൽ ആദ്യം ഒരു വിഷമം ഉണ്ടായിരിന്നു പിന്നെ പതുകെ മാറി മാറി വന്നു, വൈകുന്നേരം കളിക്കാൻ നിലക്കാതെ വീട്ടിൽ പോകും ,വെള്ളം നൻനാകും ,പണി കഴിഞ്ഞു ബാക്കി വന്ന സാധനകൾ മാറ്റുക ,അമ്മയുടെ കൂടെ കുടുബശ്രീക് പോകുക അങ്ങനെ കുറച്ചു ദിവസം പോയിക്കിട്ടി ..
ഒരു ബുധനാഴ്ച്ച ഇന്റർവെൽ കഴിഞ്ഞ സമയം ഞങ്ങൾ ക്ലാസ്സിൽ പോകുമ്പോൾ പെൺപടയുടെ ആദ്യ ബെഞ്ചിൽ ഒരു കൂട്ടം ,ക്ലാസ്സിലെ പകുതി പേരുമുണ്ട് ,എന്താ കാര്യംന്നു മനസിലായില്ല ,ശ്റദ്ധിച്ചു നോക്കുമ്പോൾ മായാ ഇരിന്നു കരയുന്നുണ്ട് ,അത് കണ്ടപ്പോൾ എന്തോ ഒരു വിഷമം ,അവൾക്കു ഞാൻ ആരുമല്ല എന്നിട്ടും ഒരു സങ്കടം ,ഞാൻ ടോണിയെ കണ്ണുകാണിച്ചു ,എന്നെ ഒന്ന് നോക്കി ദേഹിപ്പിച്ചിട്ടു ആശാൻ കാര്യം തിരക്കാൻ പോയി ,മായാ തേങ്ങി തേങ്ങി കരയുന്നുണ്ട് ,അടുത്ത കൂട്ടുകാരിയോട് സംസാരിക്കുമ്പോൾ ടോണി ഇടക്ക് എന്നെയും നോക്കുന്നുണ്ട് അതുകൂടി ആയപ്പോൾ എനിക്ക് ഇത്തിരി വെപ്രാളം ആയി കാര്യം അറിയാൻ ,ആശാൻ വന്നു കാര്യം പറഞ്ഞപ്പോൾ അതിലും കൂടുതൽ ടെൻഷൻ ആയിപോയി ,ചിലപ്പോൾ നിങ്ങൾക്കു നിസാരം എന്ന് തോന്നുന്ന കാര്യമായിരിക്കും പക്ഷെ അന്ന് ആ കാലത്തു അത് വലിയ സംഭവമാ ,സ്‌കൂൾ ബാത്റൂമിന്റെ ചുവരിൽ ( വിഷ്ണു മാധവൻ ലൗ വിസ്‌മയ ) എന്നൊരു ചുവരെഴുത്തു വന്നിരിക്കുന്നു .ഞാൻ മനസാ വാചാ അറിയാത്തകാര്യം .

super bro
athu chothikan undoo
thudarannam
Bakki Pettanu ponotte
urappayum varum , thanks for comment
bro like kuravayal demotivate aayi nirthalle pls continue ❤️❤️
it’s coming soon, thanks for supporting
തുടരണം mister super അടിപൊളി ബാക്കി പേജ് കൂട്ടി വേഗം പോരട്ടെ
thanks mr.malayali support
👍👍അടിപൊളി
thank you 👍