മുകളിൽ പ്രൊജക്ടർ റൂം ഉണ്ട്. നമ്പർ ലോക്ക് ആണ് 6479. ആ മുറിയിലെ അലമാരയുടെ പിന്നിൽ ഒരു രഹസ്യ അറയുണ്ട്. ഇത് അങ്ങോട്ട് എടുത്തു വെച്ചേരെ.
“ഞാൻ ഇറങ്ങുകയാണ് . പിന്നെ രാത്രി പുറത്തിറങ്ങി നടക്കുമ്പോൾ സൂക്ഷിക്കണം. പോലീസ് പട്രോളിങ് ശക്തമാണ്. ദേഹ പരിശോധന ഉള്ളത് കൊണ്ട് ആയുധങ്ങളുമായി പോകുന്നതും റിസ്‌ക് ആണ്. നാളെ രാവിലെ 9 മണിക്ക് ഇവിടെ വരാം. “
അതും പറഞ്ഞിട്ട് അബു അവിടന്ന് പിൻവാതിലിലൂടെ തന്നെ ഇറങ്ങി.
പോയ്‌സൺ വേഗം തന്നെ sutcase എടുത്തു മുകളിലെ പ്രൊജക്ടർ റൂമിലേക്ക് പോയി. നമ്പർ ലോക്ക് തുറന്നു അകത്തു കയറി. ലൈറ്റ് ഓണാക്കി. വൈദ്യുതി ഉണ്ട്. ഒരു മേശയും കസേരയും ടേബിളുമുണ്ട്. മേശമേൽ എടുത്തു വെച്ച ശേഷം suitcase നമ്പർ ലോക്ക് തുറന്നു. കുറെ C4 explosive ബ്രിക്ക്, detonator, അത് remote activate ആക്കാൻ
അല്ലാതെയും ഉപയോഗിക്കാനായി മൊബൈൽ ഫോണുകൾ. അര ഡസൻ സിം കാർഡുകൾ. രണ്ടു beretta റിവോൾവർ അതിൻ്റെ ഉണ്ടകൾ. നൈറ്റ് വിഷൻ ഗോഗിൾസ്, ചെറിയ ഒരു ക്യാമറ. പിന്നെ കുറച്ചധികം പാകിസ്താനി കറൻസി.
ഒരു കവറിനകത്തു യുസഫ് ഷാ എന്ന പേരിലുള്ള ഡ്രൈവിംഗ് ലൈസൻസ്,റാവൽപിണ്ടി അടുത്തുള്ള Rawat എന്ന സ്ഥലത്തെ അഡ്രസ്സ് ആണ് ഉള്ളത്. മട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്. യുസഫ് ഷാ എന്ന ഐഡന്റിറ്റിയുടെ ചെറിയ ഒരു വിവരണം. Rawat എന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ, ഫോട്ടോസ്.
മറ്റൊരു കവറിലായി ഫർസാൻ മുഹമ്മദ് എന്ന പേരിലുള്ള ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട്, Narada ID Card കുറച്ചു UK പൗണ്ട്, ഫർസാൻ മുഹമ്മദ് എന്ന പാകിസ്താനി ഒറിജിൻ uk ബിസിനസ്സ്മാനിൻെറ ചരിതം അടങ്ങിയ ചെറിയ നോട്ട്. ഈ ദൗത്യം കഴിഞ്ഞു ഒരു മടങ്ങി പോക്കുണ്ടെങ്കിൽ പോകാനുള്ള ഐഡന്റിറ്റി.
പോയ്‌സൺ യുസഫ് ഷായെ കുറിച്ചും Rawat എന്ന സ്ഥലത്തെ കുറിച്ചും ഒന്നു കൂടി ഒന്ന് പഠിച്ചു. മുൻപ് ബോർഡർ ക്രോസ്സ് ചെന്നതിന് മൂന്നു മാസം മുൻപ് തന്നെ ഇതൊക്കെ പഠിച്ചിട്ടുള്ളതാണ്. ഇതിനു പുറമെ ഇസ്ലാമബാദ്, ലഹോർ എന്നീ പട്ടണങ്ങളിലുള്ള RAW സേഫ് ഹൗസ് അഡ്രസുകളും അറിയാം.

Pls let us know if the story is available in any other site
Bro pls complete the story
@kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ആരവ്