“ഇനി എന്താണ് ചെയ്യേണ്ടത് ഞാൻ ഒന്നാലോചിക്കട്ടെ ഭദ്രാ. എടുത്തു ചാടി പ്രവർത്തിച്ചാൽ ശരിയാകില്ല.”
അതും പറഞ്ഞിട്ട് ലെന IPS അവിടെ നിന്നിറങ്ങി .
എങ്ങനെയെങ്കിലും അന്നയുടെ അടുത്ത് സംസാരിച്ചു അവളെ വീട്ടിലേക്ക് കൂട്ടണം. ഇനി അർജ്ജുവുമായി യാതൊരു വിധ പ്രശ്നങ്ങൾക്കും പോകരുത് എന്ന് അവളെ പറഞ്ഞു മനസ്സിലാക്കണം.
TSM MBA ക്യാമ്പസ്:
ഉച്ച തിരിഞ്ഞുള്ള ക്ലാസ് തുടങ്ങിയപ്പോളേക്കും അന്നയെ ഡയറക്ടർ മീരയുടെ അറ്റൻഡർ വന്ന് വിളിപ്പിച്ചു.
അന്ന അവരുടെ ഓഫീസിലേക്ക് ചെന്നപ്പോൾ കണ്ടത് അവളെ കാത്തു നിൽക്കുന്ന അപ്പച്ചിയെയാണ്. അതും പോലീസ് യൂണിഫോമിൽ.
അപ്പച്ചിയെ കണ്ടപ്പോൾ അന്നക്ക് ദേഷ്യം വന്നു.
“മാഡം എന്തിനാണ് എന്നെ വിളിപ്പിച്ചത്.”
അവർ ഡയറക്ടർ മീരയോട് ചോദിച്ചു. അവളുടെ മുഖ ഭാവം കണ്ട് അപ്പച്ചിയും മീരയും അമ്പരന്നു പോയി.
“അന്ന എനിക്ക് നിന്നോട് പ്രൈവറ്റ് ആയി കുറച്ചു കാര്യങ്ങൾ സംസാരിക്കണം”
എനിക്ക് ഒന്നും സംസാരിക്കാനില്ല.
മോള് എൻ്റെ ഒപ്പം വീട്ടിലേക്ക് വാ. അവിടെ ചെന്നിട്ട് കാര്യങ്ങൾ പറയാം.
നിങ്ങൾക്ക് എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയിട്ടും മതിയായില്ലേ. എന്തു സംഭവിച്ചാലും ഞാൻ അങ്ങോട്ട് വരില്ല.
“ഞാൻ എന്തു ചെയ്‌തു എന്നാണ് നീ പറയുന്നത്. എന്നിട്ട് നീ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്?”
“ഞാൻ എൻ്റെ ഒരു കൂട്ടുകാരിയുടെ വീട്ടിലാണ് താമസിക്കുന്നത്,”
അന്ന ഒരു നിമിഷത്തേക്ക് പതറി. എങ്കിലും പെട്ടന്ന് തന്നെ സമചിത്തത വീണ്ടെടുത്ത്.
പക്ഷേ മീര മാഡം ആ പതർച്ച തിരിച്ചറിഞ്ഞു. മീരയുടെ മനസ്സിലേക്ക് രാവിലെ അർജ്ജുൻ പറഞ്ഞ കാര്യമാണ് ഓടി വന്നത്. അർജ്ജുൻ എന്തുകൊണ്ടായിരിക്കും അന്നയെ ഹോസ്റ്റലിൽ തിരിച്ചെടുക്കണം എന്ന് പറഞ്ഞത്. ഇനി ഇവൾ നേരത്തെത്ത പോലെ അർജ്ജുവിൻ്റെ കൂടെ കൂടിയോ.മീര ഒന്നും പറഞ്ഞില്ല.
“മോൾ എന്തിനാണ് കൂട്ടുകാരിയുടെ വീട്ടിൽ ഒക്കെ പോയി നിൽക്കുന്നത്. എൻ്റെ ഒപ്പം താമസിച്ചാൽ പോരെ. സ്റ്റീഫനും കൂടെ നിൽക്കും. അപ്പച്ചി പറയുന്നത് ഒന്ന് കേൾക്ക്. “
“എനിക്ക് കൂടുതൽ സംസാരിക്കാനില്ല.”
“മാഡം ഞാൻ ക്ലാസ്സിലേക്ക് പോകുന്നു. “
അവൾ ഡയറക്ടർ മീരയെ നോക്കി പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി

Pls let us know if the story is available in any other site
Bro pls complete the story
@kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ആരവ്