പോകുന്ന വഴി മൊത്തം ഭദ്രൻ ചിന്തയിലായിലായിരുന്നു. NIA ഒക്കെ ലോക്കൽ പോലീസ് കസ്റ്റഡിയിൽ നിന്ന് കൊണ്ട് പോകുക. എല്ലാം കൂടി അങ്ങോട്ട് ഒത്തു പോകുന്നില്ലെല്ലോ. ആ പയ്യൻ്റെ പിന്നിലുള്ളവർ നിസാരക്കാരല്ല. ആള് മലയാളി ആയതു കൊണ്ട് ഏതെങ്കിലും cental മിനിസ്റ്ററുടെ മകൻ ആകാനും വഴിയില്ല.
ഓരോന്നാലോചിച്ചു ഭദ്രൻ സിറ്റി പോലീസ് കമ്മീഷണറുടെ വസിതിയിൽ എത്തി.
ഭദ്രൻ താൻ ഓഫീസ് റൂമിലേക്കിരിക്കു ഞാൻ ഇപ്പോൾ വരാം.
അല്പസമയത്തിനുള്ളിൽ ലെന ഓഫീസ് റൂമിലേക്ക് എത്തി.
“എന്തായി കാര്യങ്ങൾ?”
“മാഡം അതൊരു കൊലപാതക ശ്രമം തന്നയാണ്. “
ഭദ്രൻ ഫോൺ എടുത്തു വീഡിയോ ക്ലിപ്പ് പ്ലേയ് ചെയ്‌തു ലെന മാഡത്തിനു കൈമാറി.
“ലോറി ഡ്രൈവറുടെ മുഖം വ്യക്തമല്ല”
“അതേ മാഡം “
“അവരുടെ കാറിൽ നിന്നിറങ്ങുന്ന ഈ പഞ്ചാബി. അവരുടെ ഡ്രൈവർ ആണോ?”
“അതറിയില്ല മാഡം. പക്ഷേ പോലീസ് കാരെത്തിയപ്പോൾ ആള് മാത്രമാണ് ഉണ്ടായിരുന്നത്. മുൻപിലെ ഇന്നോവയിലാണ് എന്നാണ് ആള് പറഞ്ഞുകൊണ്ടിരുന്നത്. പിന്നെ ADGP ഇടപെടത്തോടെ പോലീസ്‌കാർക്ക് ആളെ പറഞ്ഞുവിടേണ്ടി വന്നു.”
“മുൻപിലെ ഇന്നോവയിൽ ഉള്ളവരെ identify ചെയ്തോ?”
“ഇല്ല മാഡം. മാഡം ശ്രദ്ധിച്ചോ ഇന്നോവ പിന്നിൽ വരുന്ന കാറിനെ മാക്സിമം പ്രൊട്ടക്ട ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എൻ്റെ അനുമാനം ശരിയാണെങ്കിൽ അത് ആ പയ്യൻൻ്റെ സെക്യൂരിറ്റി ടീം ആണ്. A sort of private security. “
പെട്ടന്നാണ് ലെനയുടെ കണ്ണിൽ അത് പെട്ടത്. സെൽവരാജ് കൈയിൽ ഉള്ള റിവോൾവർ പോലെ എന്തോ. ഫോണിൽ അത് അത്ര വ്യക്തമല്ല
“താൻ ഇത് ഒന്ന് നോക്കിക്കേ. ഇന്നോവയിൽ നിന്നിറങ്ങിയ ആളുടെ കൈയിൽ റിവോൾവർ ആണോ എന്ന് ?”
ഭദ്രൻ വേഗം ഫോൺ വാങ്ങി പരിശോദിച്ചു.
കാര്യം വ്യക്തമല്ല. എന്നാലും ആള് അത് മറച്ചതിൽ നിന്ന് റിവോൾവർ ആണ് എന്ന് ഭദ്രന് മനസ്സിലായി.
“അത്ര ക്ലിയർ അല്ലെങ്കിലും ആണെന്ന് തോന്നുന്നു മാഡം. arms act പ്രകാരം കേസ് എടുക്കാനുള്ള വകുപ്പുണ്ടല്ലോ. പക്ഷേ അവർ ആരാണ് എന്നാദ്യം അറിയണം “
“ഇന്നോവയുടെ ownership? “

Pls let us know if the story is available in any other site
Bro pls complete the story
@kambikuttan കുട്ടേട്ടാ ഈ കഥയുടെ എഴുത്തുകാരനെ പറ്റി വല്ല വിവരവും ഉണ്ടോ? അദ്ദേഹം തിരിച്ചു വരുമോ? ഈ കഥ വേറെ ഏതെങ്കിലും സൈറ്റിൽ ഉണ്ടോ? ഇതിന്റെ കഥാകൃത്തിന് ഇത് പൂർത്തിയാക്കാൻ താൽപര്യമില്ലെങ്കിൽ വേറെ ഏതെങ്കിലും എഴുത്തുകാരെ കൊണ്ട് പൂർത്തിയാക്കുമോ? അല്ലെങ്കിൽ ആർക്കെങ്കിലും ഇത് പൂർത്തിയാക്കാൻ താല്പര്യം ഉണ്ടോ എന്ന് ചോദിക്കുമോ?
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു
ആരവ്