ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ] 671

“ഹാ ബെഷ്ട, കീർത്തന അതും നിനക്ക്, നീ നിൻ്റെ മുഖം ഒന്ന് ആ കണ്ണാടിയിൽ നോക്കിക്കേ “

“ഡാ കളിയാക്കാതെ മൈനെ. ഞാൻ സീരിയസ്സായി പറഞ്ഞതാണ്. എനിക്കവളെ ഒത്തിരി ഇഷ്ടമാണ്. മനസ്സിലെ ഒരു ചാഞ്ചാട്ടം മാത്രമാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ ഓരോ ദിവസം കഴിയും തോറും എനിക്ക് പറ്റുന്നില്ലെടാ. ഞാൻ അവളുടെ അടുത്തു ഞാൻ എല്ലാം തുറന്ന് പറയാൻ പോകുകയാണ്.”

“ഡാ അത് വേണോ അതും മീര മാമിൻ്റെ മരുമകൾ. അവസാനം നിനക്ക് അവളെ കിട്ടുകയുമില്ല അവര് നിന്നെ ഇൻ്റെർണൽ എക്സാമിനു തോൽപ്പിക്കുകയും ചെയ്യും.”

“അവൾ ഇല്ലാതെ പറ്റുമെന്ന് തോന്നില്ല”

“ഡെസ്പാക്കാതെടാ, ആദ്യം നീ കമ്പനി അകാൻ നോക്ക്”

“മ്മ്മ് ഓക്കേ “

“എൻ്റെ ഫുൾ സപ്പോർട്ട്. ഹംസം ആകണമെങ്കിൽ പറഞ്ഞാൽ മതി. പക്ഷേ ചിലവുള്ള ഹംസമാണ് ട്ടോ”

മനസ്സിലുള്ളത് രമേഷിനോട്‌ പറഞ്ഞപ്പോൾ അവന് ഒരു ആശ്വാസം തോന്നി.

പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ ദീപു മനഃപൂർവ്വം കീർത്തനയുടെ സീറ്റിന് അരികിലുള്ള സീറ്റിലായി ഇരുന്നു. അന്ന ഇരിക്കാറുള്ള സീറ്റ് ആണ് എങ്കിലും അവൾ ഒന്നും പറയാതെ പിൻ നിരയിലേക്ക് മാറി ഇരുന്നു

കീർത്തന അന്ന് പതിവിലും സുന്ദരിയായ ആണ് ക്ലാസ്സിൽ എത്തിയത്. ക്ളാസ്സ് റൂമിലേക്ക് കടന്നപ്പോൾ  ദീപു അന്നയുടെ സീറ്റിൽ ഇരിക്കുന്നതാണ് കണ്ടത്. പിൻ നിലയിലായി അന്നയും. പതിവ് സീറ്റ് വിട്ട്  കീർത്തന അന്നയുടെ അരികിൽ പോയിരുന്നു. ദീപുവിന് വല്ലാത്ത നിരാശ തോന്നി എങ്കിലും അവൻ അത് പ്രകടിപ്പിച്ചില്ല. ഇനിയും വൈകി കൂടാ എന്നവൻ്റെ മനസ്സ് പറഞ്ഞു. ഇങ്ങനയാണെങ്കിൽ കീർത്തനയെ നഷ്ടപ്പെടും എന്നവന് തോന്നി. നേരത്തെ എടുത്ത തീരുമാനത്തിന് വിരുദ്ധമായി ബ്രേക്കിൻ്റെ സമയം ദീപു കീർത്തനയുടെ അടുത്ത് ചെന്ന് കണ്ണുകളിൽ നോക്കി പറഞ്ഞു

“കീർത്തന , ഐ ലവ് യു ”

കീർത്തനയുടെ മുഖത്ത്‌ ആദ്യം ഒരു അമ്പരപ്പായിരുന്നു. അവൾ ചുറ്റും നോക്കി. ക്ലാസ്സിൽ കുറെ പേർ  തിരിഞ്ഞു നോക്കുന്നുണ്ട്. ഒരു നിമിഷം അവളുടെ നോട്ടം അർജ്ജുവിലായി. തന്നെ ബാധിക്കുന്ന ഒരു വിഷയം അല്ലാ എന്ന രീതിയിൽ അർജ്ജു  അങ്ങോട്ട് നോൽക്കുന്നതേ ഇല്ല. അതു കണ്ട് അവൾക്ക് പെട്ടന്ന് ദേഷ്യം തോന്നി. അർജ്ജുവിനായി കാത്തിരിക്കുമ്പോൾ ആണ് ഇവിടെ ഒരുത്തൻ വന്ന് തന്നെ പ്രൊപ്പോസ് ചെയുന്നത്. മുൻപ് രണ്ട് പേർ വന്നപ്പോൾ താൻ ഒഴുവാക്കിയതാണ്. ഇപ്പോൾ വീണ്ടും ദേ ഒരുത്തൻ. ഈ പരിപാടി ഇവിടം കൊണ്ട്  അവസാനിപ്പിക്കണം.

The Author

13 Comments

Add a Comment
  1. ×‿×രാവണൻ✭

    അത് എന്തോ ഇടപാടാണ്

  2. കൊള്ളാം ❤❤

  3. കൊള്ളാം super ആകുന്നുണ്ട്. അന്ന തുനിഞ്ഞിറങ്ങിയത് അർജുന് പണി ആകുമോ? അതോ അന്ന പണി ചോദിച്ച് വാങ്ങുമോ?

  4. പോക്കർ

    Waiting

  5. Super othiri ishttam aayi oro partum onninonnu mecham ❤❤❤❤❤❤❤❤❤❤❤

  6. Super…. കിടിലം ആയി പോകുന്നുണ്ട്…

  7. കഥ വളരെ നന്നായി പോകുന്നു.നല്ല ഒഴുക്കുമുണ്ട്
    എന്നാൽ ത്രിശൂൽ ടീമിന് തുടക്കത്തിൽ കൊടുത്ത ഹൈപ്പ് അവർ നിലനിർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.അന്നയെ അവർ തീരെ ശ്രദ്ധിക്കാത്തത്ത് പോലെ. പ്രതേകിച്ചും അന്ന അർജുവിന്റെ അടുത്ത് ചെന്നിരിക്കുന്നതും അവളുടെ പെരുമാറ്റവും ഒക്കെയാകുമ്പോൾ അവളെ ശ്രധിക്കില്ലേ. പിന്നെ അന്നയുടെ ഫോൺ ടാപ് ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ക്ലോസെ ഫ്രണ്ട്‌സ് ന്റെ കൂടെ ടേപ്പ് ചെയ്യേണ്ടതല്ലേ പ്രതേകിച്ചു അവൾ ഹോസ്റ്റൽളിൽ താമസിക്കുന്ന സ്ഥിതിക്ക്.എന്തോ ത്രിശൂൽ ടീം പ്രതേകിച്ചു ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ്‌ എന്ന് പറഞ്ഞിട്ട് ആ വാക്കിനോട് നീതിപുലർത്ത പോലെ തോന്നുന്നു.

  8. Poli ..NXT part vegam venam bro…thrilled

  9. കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല.

    ഈ കഥയിൽ ത്രിശൂൽ സർവെല്ലനസ് ടീമിൻ്റെ ഭാഗത്ത് നിന്ന് വന്ന ആദ്യത്തെ ലൂപ്ഹോൾ. ഇന് അന്ന ഇതിൽ പിടിച്ച് കേറും

    1. Ark ariyammm

    2. എനിക്കും വേറെ ഒന്നും പറയണം ഇല്ല

  10. Next part veegam veenam
    Iam thrilled….. ?

  11. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *