ജീവിതമാകുന്ന നൗക 6 [റെഡ് റോബിൻ] 671

അപ്പോഴേക്കും സ്റ്റേജിൽ അന്ന ഞങ്ങളുടെ ബാച്ച്കാർ അവതരിപ്പിക്കുന്ന സ്കിറ്റ അന്നൗൻസ് ചെയ്‌തു. എന്തായാലും അരമണിക്കൂർ കാണും. സ്റ്റേജിൽ നിന്നിറങ്ങിയതും അവൾ വീണ്ടും അവൻ്റെ അടുത്തേക്ക് ചെന്നു. ഈ തവണ ഞാൻ നിൽക്കുന്ന സൈഡിലൂടെ ആണ് നടന്നു വന്നത്. അവിടെ നിൽക്കുന്ന എന്നെ കണ്ടതും അവളുടെ മുഖത്തു ആദ്യം ഒരു ഞെട്ടലും പിന്നെ ഒരു ചമ്മലും വന്നു. എങ്കിലും വേഗത്തിൽ  അവൾ അത് മറച്ചു പിടിച്ചു അവൻ്റെ അടുത്തേക്ക് നീങ്ങി. അവർ എന്തോക്കെയോ സംസാരിച്ചു നിൽക്കുന്നുണ്ട്.

സ്റ്റേജിൽ സ്കിറ്റ് തകർക്കുകയാണെങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ അവരിലാണ്. തലേ ദിവസം അന്നയെ കുറിച്ച് രാഹുൽ പറഞ്ഞതു കൊണ്ടാണോ അതോ അവൾ ആ ചെറുപ്പക്കാരൻ്റെ അടുത്തു പോയി സംസാരിക്കുന്നത് കണ്ടത്  കൊണ്ടാണോ എന്നറിയില്ല എനിക്ക് എന്തോ മനസ്സിൽ വല്ലാത്ത  ദേഷ്യം തോന്നുന്നു.  ആ തെണ്ടി രാഹുലിനെ ആണെങ്കിൽ കാണാനുമില്ല. അവൻ വന്നിരുന്നെങ്കിൽ പോകാമായിരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൻ്റെയും അന്നയുടെയും  സംസാരം എന്നെ കുറിച്ചാണ് എന്ന് വ്യക്തമായി. അവൻ്റെ മുഖ ഭാവം പെട്ടന്ന് മാറി. എന്നെ കലിപ്പിൽ നോക്കുന്നുണ്ട്. സ്റ്റേജിൽ  നിന്നുള്ള അരണ്ട വെളിച്ചത്തിലും അത് വ്യക്തമാണ്. അന്ന അവനോട് വീണ്ടും എന്തോക്കയോ പറയുന്നുണ്ട്. പക്ഷേ അവൻ ചിറഞ്ഞു തന്നെയാണ് എന്നെ നോക്കുന്നത്. ഞാൻ തിരിച്ചും.

സംഭവം പന്തിയല്ല എന്ന് അന്നക്ക് മനസ്സിലായി എന്ന് തോന്നുന്നു അവൾ അവൻ്റെ കൈയിൽ കയറി പിടിച്ചു. അത് കണ്ടതും എൻ്റെ ദേഷ്യം ഒന്ന് കൂടി വർദ്ധിച്ചു. അവൻ പെട്ടന്ന് വാകൊണ്ട് പോടാ പോടാ എന്ന് ആംഗ്യം കാണിച്ചു.

പെട്ടന്ന് ഞാൻ അവൻ്റെ അടുത്തേക്ക് നീങ്ങി എൻ്റെ വരവ് കണ്ട് അവൻ ഭയന്ന് ഒരടി പിന്നോട്ട് മാറി. അന്നയും തരിച്ചു നിൽക്കുകയാണ്. എനിക്കെന്തോ സ്വയം നിയന്ത്രിക്കാനായില്ല  ഞാൻ കൈ വീശി അവൻ്റെ മുഖത്തിനിട്ടു ഒന്ന് പൊട്ടിച്ചു. അവൻ പിന്നോട്ടൊന്ന് വെച്ചു പോയി. അടുത്ത നിമിഷം എൻ്റെ മുഖത്തിന് നേരേ അന്ന കൈ വീശിയതും ഞാൻ അവളുടെ കൈയിൽ കയറി പിടിച്ചു. ഞാൻ  അവളുടെ മുഖത്തക്ക് നോക്കി  ആള് നല്ല ദേഷ്യത്തിൽ ആണ് കണ്ണൊക്കെ നിറഞ്ഞു ഒഴുക്കാറായിട്ടുണ്ട് .

The Author

13 Comments

Add a Comment
  1. ×‿×രാവണൻ✭

    അത് എന്തോ ഇടപാടാണ്

  2. കൊള്ളാം ❤❤

  3. കൊള്ളാം super ആകുന്നുണ്ട്. അന്ന തുനിഞ്ഞിറങ്ങിയത് അർജുന് പണി ആകുമോ? അതോ അന്ന പണി ചോദിച്ച് വാങ്ങുമോ?

  4. പോക്കർ

    Waiting

  5. Super othiri ishttam aayi oro partum onninonnu mecham ❤❤❤❤❤❤❤❤❤❤❤

  6. Super…. കിടിലം ആയി പോകുന്നുണ്ട്…

  7. കഥ വളരെ നന്നായി പോകുന്നു.നല്ല ഒഴുക്കുമുണ്ട്
    എന്നാൽ ത്രിശൂൽ ടീമിന് തുടക്കത്തിൽ കൊടുത്ത ഹൈപ്പ് അവർ നിലനിർത്തുന്നുണ്ടോ എന്ന് സംശയമുണ്ട്.അന്നയെ അവർ തീരെ ശ്രദ്ധിക്കാത്തത്ത് പോലെ. പ്രതേകിച്ചും അന്ന അർജുവിന്റെ അടുത്ത് ചെന്നിരിക്കുന്നതും അവളുടെ പെരുമാറ്റവും ഒക്കെയാകുമ്പോൾ അവളെ ശ്രധിക്കില്ലേ. പിന്നെ അന്നയുടെ ഫോൺ ടാപ് ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ക്ലോസെ ഫ്രണ്ട്‌സ് ന്റെ കൂടെ ടേപ്പ് ചെയ്യേണ്ടതല്ലേ പ്രതേകിച്ചു അവൾ ഹോസ്റ്റൽളിൽ താമസിക്കുന്ന സ്ഥിതിക്ക്.എന്തോ ത്രിശൂൽ ടീം പ്രതേകിച്ചു ഇന്ത്യയിലെ തന്നെ ബെസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ്‌ എന്ന് പറഞ്ഞിട്ട് ആ വാക്കിനോട് നീതിപുലർത്ത പോലെ തോന്നുന്നു.

  8. Poli ..NXT part vegam venam bro…thrilled

  9. കോളേജിലെ സി.സി.ടി.വി കളിൽ അർജ്ജുവിനെ മാത്രം നിരീക്ഷിച്ചിരുന്ന അർജ്ജുവിൻ്റെ ലാപ്ടോപ്പ് അന്ന കൈക്കലാക്കി അതിനുള്ളിൽ പരതിയതൊന്നും അറിഞ്ഞില്ല.

    ഈ കഥയിൽ ത്രിശൂൽ സർവെല്ലനസ് ടീമിൻ്റെ ഭാഗത്ത് നിന്ന് വന്ന ആദ്യത്തെ ലൂപ്ഹോൾ. ഇന് അന്ന ഇതിൽ പിടിച്ച് കേറും

    1. Ark ariyammm

    2. എനിക്കും വേറെ ഒന്നും പറയണം ഇല്ല

  10. Next part veegam veenam
    Iam thrilled….. ?

  11. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *