ജീവിതം മാറ്റിയ യാത്ര 2 [Mahesh Megha] 501

ആദ്യം കണ്ട ഓട്ടോറിക്ഷയുടെ അടുത്തെത്തും മുന്‍പ് തന്നെ ഓട്ടോ ഡ്രൈവര്‍ ചാടി പുറത്തിറങ്ങിയിരുന്നു.

‘ എന്തുപറ്റി മാഡം ഈ രാത്രിയില്‍ ‘ വളരെ ഭവ്യതയോടെയുള്ള ചോദ്യം. അപ്പോഴാണെനിക്ക് സമാധാനമായത്. അവരെ അവിടെയുള്ളവര്‍ക്കെല്ലാം നന്നായറിയാം. മറ്റുള്ളവര്‍ കാണുന്നത് ബുദ്ധിമുട്ടായതിനാലാണ് എന്റെ കൈ തട്ടി മാറ്റിയത്. എന്റെ മനസ്സൊന്ന് കുളിര്‍ത്തു. ചുണ്ടിലൊരു പുഞ്ചിരി വന്നു.

‘ ബസ്സ് ബ്ലോക്കില്‍ കുടുങ്ങി, കുറച്ചധികം നേരം. അതുകൊണ്ടാണ് ലേറ്റായത്’ എന്ന് ഗൗരവത്തില്‍ പറഞ്ഞിട്ടവര്‍ പിന്‍സീറ്റിലേക്ക് കയറിയിരുന്നു.

ഓട്ടോ ഡ്രൈവര്‍ പിന്നെയൊന്നും ചോദിച്ചില്ല. പോകേണ്ട സ്ഥലം പോലും ചോദിക്കാതെ വാഹനം മുന്‍പിലേക്ക് നീങ്ങി. പുറകിലിരുട്ടായതിനാല്‍ ഞാന്‍ വീണ്ടും ആ കൈകള്‍ കോര്‍ത്ത് പിടിക്കാനൊരു ശ്രമം നടത്തി. ഒരു രക്ഷയുമില്ല. അവര്‍ കൈ തട്ടിമാറ്റുക തന്നെയാണ് ചെയ്തത്.

അഞ്ച് മിനിട്ട് നേരത്തെ ഓട്ടമേയുള്ളൂ. ഒരു വലിയ കോംപൗണ്ടിലെ ഇരുനില വീടിന് മുന്‍പില്‍ ഓട്ടോ നിര്‍ത്തി.

അവര്‍ അന്‍പത് രൂപ എടുത്ത് ഡ്രൈവര്‍ക്ക് കൊടുത്തു. പക്ഷെ, അദ്ദേഹം വാങ്ങാന്‍ മടികാണിച്ചതും, വേണ്ടെന്ന് പറഞ്ഞ് നിഷേധിക്കുന്നതും എനിക്ക് കൂടുതല്‍ കൗതുകമുണ്ടാക്കി. കുടുംബ കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും ഇത്രയേറെ ഭയഭക്തി ബഹുമാനം മറ്റുള്ളവരിലുണ്ടാക്കുന്ന ഏതോ വലിയ ഉദ്യോഗസ്ഥയാണെന്ന അറിവ് എന്നില്‍ അത്ഭുതം വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ഗേറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. ഗേറ്റ് ഞാന്‍ തന്നെ അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. അല്‍പ്പദൂരം മുന്നിലേക്ക് നടന്നാലാണ് വീടിന്റെ പൂമുഖത്തെത്തുക. നേരെ പൂമുഖത്തേക്ക് കയറി ഡോര്‍ തുറന്ന് അകത്തേക്ക് കടന്നു.

അപ്പോഴാണ് ഞാനോര്‍ത്തത്. ഇവിടെ വരെ എത്തിച്ച് നല്‍കാമെന്നേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ. അത്രയും നേരം കൂടെ നില്‍ക്കാമല്ലോ എന്ന ചിന്തമാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. തിരികെ പോകണമല്ലോ. ഒട്ടും വഴിയറിയാത്ത പ്രദേശമാണ്. ഓട്ടോറിക്ഷ തിരികെ വിടുകയും ചെയ്തു. അകത്തേക്ക് കയറണമോ, പുറത്തേക്ക് പോകണമോ? ആശയക്കുഴപ്പത്തില്‍ ഞാന്‍ പൂമുഖത്ത് തന്നെ നിന്നു.

‘അകത്തേക്ക് കയറുന്നില്ലേ?’ ശബ്ദം പരുഷമാണെങ്കിലും അതിനകത്തൊരു ഇഷ്ടം എനിക്ക് ഫീല്‍ ചെയ്തു.

‘അകത്തേക്ക് കയറാനുള്ള ഇഷ്ടം കൊണ്ടല്ലേ ഞാന്‍ കൂടെ വന്നത്’ ദ്വയാര്‍ത്ഥത്തില്‍ ചിരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

ഹ ഹ ഹ ഹ ഹ…..അപ്രതീക്ഷിതമായ ഒരു പൊട്ടിച്ചിരിയാണ് മറുപടിയായി വന്നത്.

The Author

17 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. പൊന്നു.?

    അടിപൊളി സ്റ്റോറി…… കിടു.

    ????

  3. അർജ്ജുൻ

    സൂപ്പർ ട്വിസ്റ്റ് ……..

  4. സൂപ്പർ. അടിപൊളി. തുടരുക ?

  5. Adipoli super twist

  6. Auto driver cash venda madam enn parajappole
    manazilayi pullikkari POLICE anne enn

    1. Ee sightile mikacha kathakal post cheyumo plss.. with link

  7. Thudaruka Mahesh ????????

  8. ❤️❤️❤️❤️

  9. Twist powlichu…..eni munnott engane aanennullsth kandariyam…….continue bro….?

  10. Superb one❤️

  11. സേതുരാമന്‍

    പ്രിയപ്പെട്ട മഹേഷ്‌, രണ്ടു ഭാഗവും വായിച്ചു. കഥ വളരെയധികം നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് മതിയാകാതെ പോവും…..അത്ര ഭംഗിയായിട്ടുണ്ട്. നല്ല ശൈലി, നല്ല ഭാഷ, അതുഗ്രന്‍ കമ്പി, എല്ലാറ്റിനുമുപരി ലോജിക്കലായിട്ടുള്ള അവതരണവും. ഇനിയും ധാരാളം എപ്പിസോഡുകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയോടെ …… ഭാവുകങ്ങള്‍.

    1. Support , continue bro

Leave a Reply

Your email address will not be published. Required fields are marked *