ജീവിതം നദി പോലെ…6 [Dr.wanderlust] 405

 

————————————————————-

 

ഏഴുമണി ആയപ്പോഴേക്കും രാമചന്ദ്രൻ സാറിന്റെ കോളേത്തി.

“ഹെലോ സാറെ “..

“ആ.. അജയ് ഞങ്ങൾ താഴെയുണ്ട്.”

“ആ സാറെ… ദേ ഞാനെത്തി…” ഞാൻ താഴേക്ക് ചെന്നു…

 

വണ്ടിയുടെ അടുത്ത് രാമചന്ദ്രൻ സാർ നിൽപ്പുണ്ടായിരുന്നു.

 

“ഹാ സാറെ..”

“അജയ്…”

“യാത്ര ഒക്കെ സുഖമായില്ലേ?”

“ഓഹ്… ദൈവം സഹായിച്ചു പോയ കാര്യമെല്ലാം ഭംഗിയായി കഴിഞ്ഞു.. പിന്നെ ഇത്തിരി താമസിച്ചു പോയി…”

 

“ഹേയ്… അത് സാരമില്ല വേറെ ഓട്ടമൊന്നും ഞാൻ പിടിച്ചിട്ടില്ല.. അല്ല സാർ ഒറ്റക്കാണോ വണ്ടിയും കൊണ്ടു വന്നത്? ”

 

“അല്ല.. ദാ മുകേഷ് ഉണ്ട്..” കുറച്ചു മാറി കിടന്ന ഒരു ആൾട്ടോയിലേക്ക് പുള്ളി കൈ ചൂണ്ടി…

അതിൽ ഇരുന്നയാൾ കൈ വീശി കാണിച്ചു, ഞാനും കൈ ഉയർത്തി..

 

“അപ്പോൾ അജയ് ഇതാ ” പുള്ളി പോക്കെറ്റിൽ നിന്ന് ചാവിയും ഒപ്പം നോട്ടുകളും നീട്ടി. അത് വാങ്ങി എണ്ണി നോക്കിയ ശേഷം ഒരു അഞ്ഞൂറിന്റെ നോട്ട് ഞാൻ തിരികെ പുള്ളിക്ക് നൽകി…

 

“എന്താടോ ഇത്?”

“അത് സാറിനുള്ളയെന്റെ ഡിസ്‌കൗണ്ട് ആയി കൂട്ടിക്കോ..”

“ഇങ്ങനെ ഡിസ്‌കൗണ്ട് തന്നാൽ ഞാൻ സ്ഥിരം തന്നെ വിളിക്കേണ്ടി വരുമല്ലോ “…

 

പുള്ളിയുടെ കൂടെ സംസാരിച്ചു കൊണ്ട് അൾട്ടോയുടെ അടുത്തു വരെയെത്തി അവർ രണ്ടു പേരേയും യാത്രയാക്കി. പിന്നെ നേരെ ഷോപ്പിലെത്തി താഴെ കൗണ്ടറിൽ ഉള്ള അനൂപിനെ കടയിലെ കാര്യങ്ങൾ ഏൽപ്പിച്ചു. പിന്നെ വണ്ടിയെടുത്തു നേരെ ഇക്കയുടെ വീട്ടിലേക്ക് വിട്ടു.

The Author

9 Comments

Add a Comment
  1. അടുത്ത മീറ്റിങ്ങിൽ അക്കച്ചിക്ക് അജുവിന്റെ വക ഒരു ട്രോഫി കൂടി സമ്മാനിക്കണം.

  2. സേതുപതി

    ഇ കഥക്ക് വേണ്ടി ഒരു പാട് നാൾ ആയി കാത്തിരിക്കുന്നു വന്നല്ലോ, അജുനെ കുടുക്കാൻ ആണോ ഇക്ക നോക്കുന്നത് എന്ന് സംശയമുണ്ട് അവനത് മനസിലാകുമോ എന്തോ, സമീറയുമായുള്ള ബോണ്ടിങ്ങ് ഇഷ്ട്ടപ്പെട്ടു അവൾ അവന് സ്വന്തമാകുമോ അവനെ ചതിച്ചവരോട് പകരം ചോദിക്കുമോ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു അടിപൊളി കളികളുമായി

  3. ചെകുത്താൻ (നരകാധിപൻ)

    നന്നായിട്ടുണ്ട്

  4. നന്ദുസ്

    സൂപ്പർ… ഈ പാർട്ടും സൂപ്പർ..
    പക്ഷെ ഒരു കുഴപ്പം മാത്രം ഒരുപാടു ഗ്യാപ് വന്നതിന്റെ പ്രശ്നം അത്രയേ ഉള്ളൂ… തുടരൂ… ❤️❤️❤️❤️
    ഇനിയും താസിപ്പിക്കാതെ…

  5. Adutha bhaagam kittan adutha varsham vare kaathirikkande bro 😂😂😂

  6. 15 ഉം 18 ഉം പേജ് കൾ എഴുതാൻ 5 ഉം 6 ഉം മാസങ്ങൾ ഇനി ഇതിന്റെ ബാക്കിക്ക് വീണ്ടും 6 മാസം കാത്തിരിക്കണ്ടേ അപ്പോ ഴേക്കും പഴയ ഭാഗങ്ങൾ മറന്നിരിക്കും ഇങ്ങനെ ആണ്ടിലൊരിക്കൽ 15 പേജ് വായിക്കാൻ ഒരു ത്രില്ലേ തേ തോന്നില്ല കഴിയുമെങ്കിൽ അധികം വൈകിക്കാതെ Next പാർട്ട് പേജ് കൂട്ടി uploadെ ചെ ചെയ് Bro

  7. തുടക്കം ഗംഭീരം

    1. Thudakkam 6 part aanu

Leave a Reply

Your email address will not be published. Required fields are marked *