ശെടാ പാലില്ലെ ചെലപ്പോ അവനും പൊറത്ത് വരാൻ പറ്റിലായിരിക്കും …. ചെ ഇനി എന്ത് ചെയ്യും കട്ടൻ അയ്യേ വേണ്ട ….പിന്നെ പാല് കുടിച്ചില്ലെങ്കിൽ ചത്തൊന്നും പോവില്ല… ഞാൻ കതകിൻ്റെ കുറ്റി ഇട്ടിട്ട് തിരിഞ്ഞതും ജെസി സോഫയിൽ ഇരിക്കുന്നു….
ഞാൻ : ഞാൻ അടിമുടി ഒന്ന് നോക്കി ? ഹും ഞാൻ അടുക്കളയിലേക്ക് പോയി…
കഴിക്കാൻ എന്ത് ഉണ്ടാക്കും ഞാൻ ഫ്രിഡ്ജ് തൊറന്ന് നോക്കി… കുപ്പി വാങ്ങാൻ കാണിച്ച ശുഷ്കാന്തി ഇതിൽ കാണിക്കാത്തത് എനിക്ക് വല്ലാത്ത അടി ആയി എന്ന് ഞാൻ മനസ്സിലാക്കി … ഒരു പൊട്ടിയ മുട്ടയും പച്ചക്കറിയും മാത്രമേ ഉള്ളൂ….
ഞാൻ ഫ്രിഡ്ജ് അടച്ച് തിരിഞ്ഞതും വീണ്ടും പിന്നിൽ ജെസ്സി …
ഞാൻ : ? എന്ത് വേണം ഞാൻ ഒറങ്ങുകയൊന്നും അല്ല എണീറ്റു പോവാൻ ആയില്ലേ …. ഇനി രാത്രി വന്നാ മതി …
ജെസ്സി : ?
ഞാൻ : നിന്നോട് ആണ് രാത്രി വരാൻ മൂദേവി പോ വെളിയിൽ ….
ജെസ്സി : സൂര്യാ….
ഞാൻ : ഇപ്പൊ സംസാരിച്ചും തൊടങ്ങിയോ ഡീ നീ മറുതെ ?
ജെസ്സി : ? ഗോഡ് ദിസ് ഗായ്…
ഞാൻ : പോവാണോ ശെരി പിന്നെ വാ അപ്പോ ബൈ….
ഞാൻ ബ്രഷ് ചെയ്ത് മൊഖം കഴികി വെളിയിൽ വന്ന് നോക്കുമ്പോ ഫോൺ അടിക്കുന്നു …ഫോൺ എടുത്ത് നോക്കിയപ്പോ ശബരി …
ഞാൻ : ഈ തെണ്ടിയോ…. ഹലോ പറ ഡേയ്
ശബരി : എങ്ങനെ പോവുന്നു മിസ്റ്റർ പെരേര..
ഞാൻ : മടുപ്പ് തന്നെ അളിയാ …എന്നൊന്നും ഞാൻ പറയുന്നില്ല നല്ല ചുകം ഇങ്ങനെ വെള്ളം അടിച്ച് ഇരിക്കാൻ പിന്നെ എന്താ ജെസ്സി പിശാശിൻ്റെ വർക്ക് ഞാൻ തന്നെ ചെയ്യാം അത് ചെയ്ത് ഇന്ന് തന്നെ അവൾടെ മോന്തക്ക് വലിച്ചെറിയണം അത്ര തന്നെ …??
ശബരി : പതുക്കെ പറ അവള് കേക്കും…
ഞാൻ : എന്ത്
ശബരി : അവള് കേക്കും ഒച്ച വേണ്ട എന്ന്…
Bro baki ille