⏩ ഞാൻ തന്നെ തട്ടി കൂട്ട് ഫുഡും ഉണ്ടാക്കി എനിക്ക് ഉള്ളത് എടുത്ത് നേരെ മുറിയിലേക്ക് കേറി വാതിൽ അടച്ച് സിനിമ കാണാൻ തുടങ്ങി ലേശം ഉപ്പ് കൂടി പോയെങ്കിലും കാര്യം ഇല്ല ആരെ പറയാൻ ….
വൈകുന്നേരം ആറ് മണി ആയപ്പോ ഉറങ്ങി എണീറ്റ് മുഖം ഒക്കെ കഴുകി നേരെ വെളിയിലേക്ക് വന്നു അപ്പോ ഉണ്ട് അവളുടെ വത്താനം കേക്കാം നല്ല ചൂടിൽ ആണ് …
ജെസ്സി ?: മമ്മ എനിക്ക് അറിയാം മമ്മ ഞാൻ കൊച്ച് കുട്ടി ഒന്നും അല്ല പിന്നെ ഇത് നമ്മടെ നാട് പോലെ അല്ലേ ഇവടെ ഇതൊക്കെ നടക്കുന്നതാ ഇപ്പൊ ഇങ്ങനെ ഒരു സാഹചര്യം ആയത് കൊണ്ടല്ലേ ….
ജെസ്സി : വൺ മിനിറ്റ്…
ഞാൻ : നീ സംസാരിച്ചോ എനിക്കെന്താ ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ച് വീണ്ടും തിരിച്ച് വന്നു …
ജെസ്സി ?: മമ്മ ഇല്ല മമ്മ പറ്റില്ല … എൻ്റെ ജോലി പോവും മമ്മ ….എല്ലാരും അത് പോലെ ആണോ മമ്മ… പപ്പയൊട് ഞാൻ പറഞ്ഞു പപ്പ ഓക്കെ ആണ്…
ഞാൻ ഫോൺ പിടിച്ച് വാങ്ങി …
ഞാൻ ? : ഹലോ
ഹലോ ആരാ
ഞാൻ : ആൻ്റി ഞാൻ ആണ് ജെസ്സിടെ കൂടെ ഉള്ള കൊലീഗ്…
ആൻ്റി : അതെ ഇതൊന്നും പറ്റില്ല കൊച്ച് അവളെ കൊണ്ട് വീട്ടിലാക്കണം ജോലി പോയാ പോട്ടെ …സാരം ഇല്ല
ഞാൻ : ആൻ്റി എനിക്ക് നിങൾ എന്താ സംസാരിച്ചത് പോലും അറിയില്ല പിന്നെ അവളുടെ സംസാരം കേട്ട് ഊഹിച്ച് മനസ്സിലാക്കി എന്ന് മാത്രമേ അറിയൂ…
ആൻ്റി : ആയ്‌ക്കോട്ടെ മോൻ അവളെ കൊണ്ടാക്ക് ആണും പെണ്ണും ഒരുമിച്ച് താമസിച്ച് ഉള്ള ഫ്രണ്ട്ഷിപ്പ് എനിക്ക് മനസ്സിലാവില്ല കലികാലം ആണ്. ..
ഞാൻ : ഞാൻ ഒന്ന് പറഞ്ഞോട്ടെ ആൻ്റി …
ആൻ്റി : കൊച്ച് പറ
ഞാൻ : ആൻ്റി പറഞത് നൂറ് ശതമാനം ശെരി ആണ് എന്ത് തന്നെ കാലം മാറി എന്ന് പറഞ്ഞാലും ഇതൊന്നും ഉൾക്കൊള്ളാൻ ആളുകൾക്ക് പറ്റില്ല
Bro baki ille