ജീവിതം on കോവിഡ് 2 [Doli] 309

⏩ ഞാൻ രാത്രി പടം കണ്ട് കഴിഞ്ഞ് വെള്ളം കുടിക്കാൻ വന്നപ്പോ ലൈറ്റ് കത്തി കെടക്കുന്നു….

⏩ അടുത്ത ദീസം മമ്മിടെ കോൾ വന്നാണ് ജെസ്സി എണീറ്റത് ….

ജെസ്സി ?: ഹലോ മമ്മി ഗുഡ് മോണിങ് ..

ആൻ്റി : എന്ത് ഒറക്കം ആണ് ജെസ്സൂ ഇത് ….

ജെസ്സി: എന്താ…

ആൻ്റി : ആ കൊച്ച് ഇന്നലെ നിന്നെ എത്ര വട്ടം വിളിച്ചു…

ജെസ്സി : ആര് സൂര്യയോ….

ആൻ്റി : അതെ …

ജെസ്സി : എന്തിന്

ആൻ്റി : നീ വർക്ക് ചെയ്യാതെ ഒറങ്ങി എന്ന്….

ജെസ്സി : അത് മമ്മി നല്ല ടയേർഡ് ആയി പോയി മമ്മി …

ഹഹഹ…. ആൻ്റി പൊട്ടി ചിരിക്കാൻ തൊടങ്ങി…

ജെസ്സി : ? എന്താ മമ്മി

ആൻ്റി : എൻ്റെ മോളെ ഇന്നലെ അല്ല ഇന്ന് പൊലർച്ച ഒരു രണ്ട് മണി ആയപ്പോ ഈ കൊച്ച് എന്നെ വിളിച്ചു കേട്ടോ

ജെസ്സി : ? എന്തിന്

ആൻ്റി : ഇത് കേക്ക് നീ …

ജെസ്സി : ഹാ

ആൻ്റി : ഇത് കേക്ക് മോളെ …ഞാൻ ഇവൻ്റെ കോൾ വന്നതും പേടിച്ച് പോയി…എടുത്ത് നോക്കിയാ ഹഹ…

ജെസ്സി : കാര്യം പറ മമ്മി…

ആൻ്റി : ചെക്കൻ എന്നോട് പറയാ ആൻ്റി വീഡിയോ കോൾ ചെയ്തോട്ടെ എന്ന്…

ജെസ്സി : എന്തിന് …

ആൻ്റി : ഞാനും ഇതേ തന്നെ ചോദിച്ചത് അതിന് അവൻ പറഞ്ഞ കാര്യം ഹഹഹ അയ്യോ ???

ജെസ്സി : മമ്മി കാര്യം പറ മമ്മി …

ആൻ്റി : അവൻ പറയാ നിൻ്റെ റൂമിൽ ഒന്ന് പോണം നല്ല ഒറക്കം ഒരു അഞ്ച് മിനിറ്റ് പണി ഒണ്ട് അത് വരെ ഒന്ന് വീഡിയോ കോളിൽ ഇരിക്കാമോ എന്ന്….

ജെസ്സി : അശ്ശോ ? എന്നിട്ട്

ആൻ്റി : എനിക്ക് ഈ കൊച്ചിൻ്റെ കാര്യം ഓർത്ത് ചിരിക്കണോ അതോ ദേഷ്യപെടണോ ഒന്നും അറിയാതെ ആയി …

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *