ജീവിതം on കോവിഡ് 2 [Doli] 308

ജെസ്സി : അത് അത് കൊറച്ച് കഴിഞ്ഞാ ആവും…

ഞാൻ : ശെരി…? ഗുഡ്….

കാർഡ് ഒണ്ട് ഫോൺ എടുത്തു ഒരു ഫുൾ അടിച്ചാ വൈകീട്ട് വീടെത്തും വിട്ടാലൊ…

കാർ ഓടിക്കുന്നതിന്റെ എടക്ക് ഞാൻ ഓർത്തു….

ഞാൻ : ഹേ സിരി സെറ്റ് ദ മാപ്പ് ടു കൊച്ചി….

കൊറേ നേരം ആയിട്ടും പോയവനെ കാണാതെ ആയപ്പോ… ജെസ്സി ഫോൺ എടുത്ത് സൂര്യേ വിളിച്ച് നോക്കി…

എത്ര വിളിച്ചിട്ടും എടുക്കുന്നില്ല….

ഉച്ച കഴിഞ്ഞ് ഒരു കോളിങ് ബെൽ കേട്ടാണ് മയങ്ങി പോയ ജെസ്സി എണീറ്റത്

ജെസ്സി ഓടി പോയി ഡോർ തൊറന്നതും സൂര്യ മുന്നിൽ നിക്കുന്നു…

ജെസ്സി : എവടെ പോയടാ നീ ?… ഞാൻ എത്ര വട്ടം വിളിച്ചു…

ഞാൻ തല താത്തി ഉള്ളിലോടട്ട് നടന്നു…

ജെസ്സി : ചോദിച്ചത് കേട്ടില്ലേ

ഞാൻ : നിന്റെ കാര്യങ്ങൾ എന്തായി

ജെസ്സി : മൂന്ന് മണിക്ക് വിളിക്കും…

ഞാൻ : ശെരി നീ ഒരു കാര്യം ചെയ്തോ എന്റെ ലാപ് വച്ചോ ഞാൻ നാട്ടി പോവാ… ?

ജെസ്സി : എന്ത്

ഞാൻ : ഹാ എനിക്ക് ഇവടെ ഒരേ ബോർ ഞാൻ പോയി ചെക്ക് പോസ്റ്റില് പെർമിഷൻ എടുത്തു… ഇനി ബാഗ് പാക്ക് ചെയ്ത് പോയാ മാത്രം മതി.. ഇത്ര നേരം ഹോസ്പിറ്റലിൽ ആയിരുന്നു കോവിഡ് ടെസ്റ്റ്‌ ചെയ്യാൻ നിന്നത് നീ പറഞ്ഞത് ശെരിയാ ഇടിച്ച് തലച്ചോർ വരെ എത്തിച്ചു…. അമ്പോ ?

ഞാൻ ചിരിച്ചോണ്ട് റൂമിലേക്ക് കേറി പോയി….

ആ നിമിഷം എനിക്ക് ഒരുപാട് സന്തോഷം തോന്നി… ആ ഫ്ലാറ്റ് വിട്ട് വെളിയിൽ എറങ്ങിയാ തന്നെ എന്റെ പ്രശ്നം തീരും…

ഞാൻ കുളിക്കാൻ കേറി….

കുളിച്ച് കിട്ടിയത് വാരി പെറുക്കി…. റൂം ലോക്ക് ചെയ്ത് മാക്കും ചാർജ്‌റും അവക്ക് കൊടുത്തു…

ജെസ്സി : ഈ നിക്കർ ഇട്ടോണ്ടാ പോണത്

ഞാൻ : ആ പിന്നെ ജെസ്സു കാർ നീ വച്ചോ പിന്നെ കത്തിൽ എഴുതിയത് സത്യാണെ എന്നോട് ആ പഴയ ഇഷ്ട്ടം ഒണ്ടേ ഈ പ്രശ്നം തീരും വരെ ഇവടെ സ്റ്റെ ചെയ്യണം പ്ലീസ്…

The Author

75 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *