അനിത ബസ് സ്റൊപ്പിലെക്ക് നടന്നു …ബാങ്കില്‍ എത്തിയപ്പോള്‍ HO യില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറഞ്ഞു ..അന്നവിടെ ആണ് ഡ്യൂട്ടി …. അതവള്‍ക്ക് നല്ല ആശ്വാസം നല്‍കി … മൊബൈല്‍ എടുക്കാനോ വാട്സ് ആപ്പ് നോക്കാനോ സമയമൊന്നും കിട്ടിയതുമില്ല
നാലര ആയപ്പോള്‍ ജേസിയുടെ കോള്‍ വന്നു
” അനീ ..” ജേസിയുടെ സ്വരം അടഞ്ഞത് പോലെ അനിതക്ക് തോന്നി
” എന്നാ ജെസി …എന്നാ പറ്റി?”
” ജോക്കുട്ടന്‍ …അവനിന്നലേം ഒന്നും കഴിച്ചില്ല …രാവിലേം അങ്ങനെ തന്നെ …. മുറിക്കകത്ത് ഇരിപ്പാ …ഞാന്‍ ഉച്ചക്ക് പോയി നോക്കി …ആഹാരമൊന്നും ഇത് വരെ കഴിച്ചിട്ടില്ല….നാളെ …നാളെ അവര്‍ക്ക് ഫൈനല്‍ എക്സാം തുടങ്ങുവല്ലേ ..എനിക്കാകെ പേടിയാവുന്നു …അനീ ….ഞാന്‍ അവനു വേണ്ടിയല്ലേ ….”
അപ്പുറത്ത് ജേസിയുടെ തേങ്ങുന്ന ശബ്ദം
” ജെസി …ഞാന്‍ സംസാരിക്കാം അവനോട്…. നീയെപ്പോഴാ വരുന്നേ ?”
ഞാന്‍ ആറെകാലിനു എത്തും…”
” ഞാന്‍ HO യിലാ …നേരത്തെ ഇറങ്ങാന്‍ വയ്യ …നീ ഏഴിന് എത്തിയാല്‍ മതി … ദീപു വീട്ടിലുണ്ടല്ലോ .നീയവനെ വിളിച്ചാരുന്നോ?”
” ഹും …അവന്‍ വിളിച്ചിട്ടും ജോക്കുട്ടന്‍ വാതില്‍ തുറക്കുന്നില്ല ..ഫോണും എടുക്കുന്നില്ല “
അനിതക്കും ആകെ പേടിയായി ..
” ജെസി ..നീ ദീപുവിനെ കൂട്ടി എങ്ങോട്ടെങ്കിലും മാറിക്കോ ..ഏഴു കഴിഞ്ഞിട്ട് ഞാന്‍ വിളിച്ചിട്ട് വന്നാല്‍ മതി “
‘ അനീ ….നീ ….വേണ്ട ..അനീ …”
” കുഴപ്പമില്ല ജെസി …അവനെന്റെയും കൂടി മകനല്ലേ “
അപ്പുറത്ത് വീണ്ടും തേങ്ങുന്ന ശബ്ദം …
………………
അനിത ആറര ആയപ്പോള്‍ വീട്ടിലെത്തി .. അവള്‍ ബാങ്കില്‍ നിന്നിറങ്ങി ബസിനു കാതു നില്‍ക്കാതെ ഒരു ഓട്ടോ പിടിച്ചാണ് പോന്നത് …നേരെ ജെസ്സിയുടെ വീട്ടിലേക്ക് കയറി …മുന്‍വാതില്‍ പതിയെ തള്ളിയപ്പോഴേ തുറന്നു .. അനിത നേരെ മുകളിലേക്ക് കയറി ജോജിയുടെ മുറിയില്‍ തട്ടി …അനക്കമൊന്നുമില്ല
” ജോക്കുട്ടാ വാതില്‍ തുറക്കടാ”
അകത്തു യാതൊരു അനക്കവും ഇല്ല .
Alliyan vs alliyan e serielinte kadha ezhuthu