ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ] 690

” അല്‍പം നേരത്തെ പോന്നു ജലജെ ….അമ്മാവനെന്താ ജോലിയാണോ ?”

‘ കടയാ സാറെ …ഇവിടെയൊരു ഇലക്ട്രോണിക് കട വലുതല്ല കേട്ടോ ..ടിവിയൊക്കെ നന്നാക്കല്‍ ..രാവിലെ എട്ടരക്ക്പോരും … ” ജലജ ബാഗൊക്കെ വെച്ച് മൊബൈലും എടുത്തു ചെയറില്‍ ഇരുന്നു …അവളങ്ങനെയാണ് ..അല്‍പ നേരം കിട്ടിയാലുടന്‍ മൊബൈല്‍ കയ്യിലെടുക്കും ….

” നീയെന്താ ജലജെ ഈ ഫോണില്‍ പരിപാടി ? ഏതു നേരോം ഉണ്ടല്ലോ ?”

” ഓ …കുറെ വാട്സ് അപ് ഗ്രൂപ്പുണ്ട് സാറെ … പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ .. പിന്നെ യൂ ട്യൂബും ഒക്കെ ‘

” നീ എത്ര രൂപക്കാ ചാര്‍ജ് ചെയ്യുന്നേ ? കിട്ടുന്ന പൈസ ചാര്‍ജ് ചെയ്തു മുടിയൂല്ലോ “

‘ ഇവിടെ വരുമ്പോളാ.സാറെ വീഡിയോയും മറ്റും ഡൌണ്‍ലോഡ് ചെയ്യൂള്ളൂ … വൈഫൈ ഉണ്ടല്ലോ”ജലജ ചെയറിലേക്ക് ചാരി

‘ വൈഫൈ പാസ് വേര്‍ഡ് നിനക്കറിയാമോ ? എനിക്കും ഒരു മൊബൈല്‍ കിട്ടി …ഇന്നലെ ഏട്ടന്‍ നെറ്റ് ചാര്‍ജ് ചെയ്തു “

‘കാണിച്ചേ , സാറേ നോക്കട്ടെ …എന്തിനാ ചാര്‍ജ് ചെയ്യുന്നേ …ഞാന്‍ പാസ് വേര്‍ഡ് അടിച്ചേക്കാം ..സഫിയ സാറ് പോകുന്നെന് മുന്‍പേ ഞാന്‍ ചോദിച്ചാരുന്നു..മേരി ചേച്ചി വരെ വൈ ഫൈയാ യൂസ് ചെയ്യുന്നേ ?”

” എനിക്കിതൊന്നും അറിയില്ല ..മേരി ചേച്ചിക്കും വാട്സ് അപ്പ് ഒക്കെയുണ്ടോ ?” അനിത തന്‍റെ മൊബൈല്‍ എടുത്തു കൊടുത്തു

” അയ്യോ …ഐ ഫോണ്‍ ആണല്ലോ സാറെ … പത്തു നാല്‍പതിനായിരം രൂപ വിലയുള്ളതാ ‘ ജലജ ഫോണ്‍ അണ്‍ലോക്ക് ചെയ്തു , എന്നിട്ട് വൈ ഫൈ പാസ് വേര്‍ഡും സെറ്റ് ചെയ്തു . അപ്പോഴേക്കും മൂന്നാല് മെസ്സേജ് വന്നു ..

‘ സാറെ …കൊള്ളാല്ലോ ….ഇതിവിടെ വന്നിട്ടുള്ള അന്‍വര്‍ സാറല്ലേ … ഞാന്‍ വന്നെ പിന്നെ രണ്ടു മൂന്നു പ്രാവശ്യം വന്നിരുന്നു ” അനിത പെട്ടന്ന് അവളുടെ കയ്യിലെ മൊബൈലില്‍ നോക്കി … വാട്സ് അപ്പില്‍ ആദ്യത്തെ മെസേജ് ഗുഡ് മോര്‍ണിംഗ് …നല്ലൊരു പാവക്കുട്ടിയുടെ … പിന്നെ അല്‍പം മുന്‍പുള്ളത് …അത് എയര്‍ പോര്‍ട്ടില്‍ വെച്ചുള്ള സെല്‍ഫി… അനിതക്ക് സമധാനമായി … ജലജ മറ്റൊന്നും കണ്ടില്ലല്ലോ .. അവള്‍ ഫോണ്‍ വാങ്ങി .

ജലജ പിന്നെയും അവളുടെ ഫോണിലേക്ക് മിഴി നട്ടു

The Author

മന്ദന്‍ രാജ

126 Comments

Add a Comment
  1. Alliyan vs alliyan e serielinte kadha ezhuthu

Leave a Reply

Your email address will not be published. Required fields are marked *