ജീവിതം സാക്ഷി മദ്ധ്യം [മന്ദന്‍ രാജ] 690

” അമ്മ വേണ്ട …..എനിക്കെന്‍റെ അനിയെ വേണം …മമ്മിയാ എന്നെ ഇങ്ങോട്ട് വിട്ടത് …ഞാന്‍ മമ്മിക്കു വാക്ക് കൊടുത്തിട്ടാ വന്നത് … പഴയ അനിതയെ തിരിച്ചു തരൂന്ന് “

‘ ഇല്ല …ഞാനിതു സമ്മതിക്കില്ല ….” അനിത അവനെ വീണ്ടും തള്ളി മാറ്റി …ജോജിയവളുടെ മുഖം വാരിയെടുത്ത് ആ കണ്ണിലേക്ക് നോക്കി …അവനെ നേരിടാനാവാതെ അവള്‍ കണ്ണടച്ചു

‘ അനീ ….നിന്നെ എന്നെയേല്‍പ്പിച്ചു ദീപു അങ്ങോട്ട്‌ പോകണോന്നുണ്ടെങ്കില്‍…അവനെത്ര മാത്രം വിഷമമുണ്ടാവും …നിന്നെ ഇങ്ങനെ കാണുന്നതില്‍ ….എന്നെയെന്താ നീ മനസിലാക്കാത്തെ ? എക്സാം കഴിയാന്‍ നോക്കിയിരുന്നതല്ലേ നമ്മളു രണ്ടാളും ..ങേ …എന്നിട്ടിപ്പോ നീ ..എന്‍റെ മുത്തെ …ഞാന്‍ നിന്നെ ശല്യപെടുത്തിയില്ലല്ലോ…അച്ഛന്റെ മരണം കഴിഞ്ഞിത്ര ദിവസമായില്ലെ …എന്‍റെ പൊന്നല്ലേ കുട്ടാ ….ഒന്ന് ചിരിക്കെന്റെ മുത്തെ ” അവന്‍ അവളെ നോക്കി വിങ്ങി പൊട്ടി ….അനിതക്കും കരച്ചില്‍ വന്നു

‘ വാ അനിക്കുട്ടാ …എന്‍റെ വിഷമം മാറ്റാനന്നു എനിക്ക് വാരി തന്നില്ലേ ..എന്‍റെ പെണ്ണിന് ഞാനിന്നു വാരി തരും ”
അവന്‍ ഒരു പ്ലേറ്റില്‍ ചോറ് വിളമ്പി …സാമ്പാറും ഒഴിച്ചിളക്കി അവളെ ഊട്ടി ഇടയ്ക്കു ഒരു പപ്പടം അവള്‍ക്കു കടിക്കാന്‍ കൊടുക്കും …അതിനിടെ അവന്‍ ജോലിയെ കുറിച്ചും ചെന്നൈ വിശേഷങ്ങളും അവളെ പറഞ്ഞു കേള്‍പ്പിച്ചു . ആഹാരം കഴിഞ്ഞു അനിത ബാത്‌റൂമില്‍ പോയി ഫ്രെഷായി വന്നപ്പോഴേക്കും അവനവളുടെ ബെഡ്ഷീറ്റ് കൊട്ടി വിരിച്ചിരുന്നു .. അനിത അത് കണ്ടു കൊണ്ടാണ് കയറി വന്നത് . അവള്‍ വല്ലാതായി

” കുട്ടാ ..നീയിനി പൊക്കോ …ദീപു ഇപ്പൊ വരും …നീ ചെന്നു പറഞ്ഞു വിട്ടാല്‍ മതി ‘

‘ ഇങ്ങോട്ട് വായെന്റെ പെണ്ണെ …അവന്‍ നാളെയെ വരൂ “

ജോജി അവളുടെ നേരെ തിരിഞ്ഞപ്പോള്‍ അനിത പിന്നോക്കം മാറി .

‘ അനിക്കെന്നെ പേടിയാണോ …പേടിയാണേല്‍ അനി അമ്മയായിക്കോ…അപ്പൊ പിന്നെ പേടിക്കണ്ടല്ലോ “

ജോജി അവളെ പിടിച്ചു കിടത്തി . അവനവളുടെ അരികില്‍ കിടന്നു , തന്റെ കയ്യിലേക്ക് അവളുടെ തല എടുത്തു വെച്ചു ..എന്നിട്ടോരോ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു …. ഇടക്ക് അവളുടെ കയ്യെടുത്ത് മുത്തിയും ..നെറ്റിയില്‍ ഉമ്മ വെച്ചും ഓരോ പഴയ കാര്യങ്ങള്‍ ചോദിച്ചും പറഞ്ഞും പുലരാറയപ്പോള്‍ അനിത തന്‍റെ പഴയ പ്രസരിപ്പ് വീണ്ടെടുത്തിരുന്നു ….

‘ ജോക്കുട്ടാ ..ഉറങ്ങേണ്ടെടാ കുട്ടാ ” അനിത അവന്‍റെ നേരെ നോക്കി

” ഉറക്കം വരണില്ല അനീ …നിന്നെ കെട്ടി പിടിച്ചിങ്ങനെ കിടക്കണം …..’

‘ ഉറങ്ങിക്കോ കുട്ടന്‍ …..’ അനിതയവന്റെ കവിളില്‍ ഉമ്മ വെച്ചു

” അവിടല്ല …ഇവിടെ ” ജോജി ചുണ്ട് നീട്ടി കാണിച്ചു ….അനിത ഒന്ന് മടിച്ചിട്ട് അവന്‍റെ ചുണ്ടില്‍ മൃദുവായി ചുംബിച്ചു ….. ജോജിയവളെ നെഞ്ചിലേക്ക് കയറ്റി കിടത്തി തുടയില്‍ കൊട്ടാന്‍ തുടങ്ങി …പതിയെ അവനും അവളും ഉറക്കത്തിലേക്കു വീഴുകയായിരുന്നു .

The Author

മന്ദന്‍ രാജ

126 Comments

Add a Comment
  1. Alliyan vs alliyan e serielinte kadha ezhuthu

Leave a Reply

Your email address will not be published. Required fields are marked *