അവർ പറഞ്ഞു. വെറുതെ അല്ല എനിക്ക് തോന്നിയത്. നിന്റെ അപ്പന് ഒരു പെങ്ങൾ ഉണ്ടായിരുന്നത് അറിയുമോ നിനക്ക്.
അപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്. അവർ കോളേജ് ഇൽ പഠിക്കുന്ന സമയം ഒരു പ്രണയം ഉണ്ടായിരുന്നതും പിന്നെ അവർ ഒളിച്ചോടിപോയി എന്നും. അതിൽ പിന്നെ അപ്പൻ അവരെ കാണാനും ശ്രമിച്ചില്ല. കാരണം അപ്പന്റെ വിവാഹം നിശ്ചയിച്ച സമയത്തു ആണ് അതോടെ ആ വിവാഹം മുടങ്ങി.അതോടെ അപ്പന് വൈരാഗ്യം കൂടി.
അത് കേട്ടു അവർ നെടുവീർപ്പോടെ മൂളി
മോനെ ആ നിന്റെ ആന്റി യെ നീ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും.
ഞാൻ പറഞ്ഞു പഴയ ആൽബത്തിൽ കണ്ടിട്ടുണ്ട് പിന്നെ അപ്പൻ അതെടുത്തു കത്തിച്ചു കളഞ്ഞു.
അവരുടെ മുഖത്തിൽ വിഷാദം പടരുന്നത് ഞാൻ കണ്ടു.
അവർ പറഞ്ഞു നിന്റെ ആ ആന്റി ആണ് നിന്റെ അടുത്തിരിക്കുന്നത്.
അതു കേട്ടു അത്ഭുത്തോടെ ഞാൻ അവരെ നോക്കിയിരുന്നു.
നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് സംശയം തോന്നിയിരുന്നു അതാണ് നിന്റെ അടുത്ത് വന്നത് നീ എന്റെ ജോ ചേട്ടന്റെ പോലെ തന്നെ ഉണ്ട്.
മോനെ നിന്റെ ഫോണിൽ നമ്പർ പറഞ്ഞേ ഞാൻ വിളിക്കാം തല്ക്കാലം നീ നിന്റെ അമ്മയോട് ഒന്നും പറയണ്ട ഇനി ആയെ വിഷമിപ്പിക്കണ്ട അപ്പന്റെ മരണവിവരം ഞാൻ അറിഞ്ഞു . അപ്പോഴേക്കും ആന്റിയുടെ കണ്ണു നിറഞ്ഞു. മോന്റെ ഫോണിൽ ഇങ്ങു താ.
എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി ആന്റിയുടെ നമ്പർ സേവ് ചെയ്തു. പറഞ്ഞു
ജെസ്സി ആന്റി എന്നാ ഇട്ടേക്കുന്നത്. ഞാൻ പോകട്ടെ മോനെ വിളിക്കാം പിന്നെ ഇപ്പോൾ അമ്മയോട് ഒന്നും പറയരുതേ.
ഞാൻ തല ആട്ടി. അല്ല മോനെ നീ ഇവിടെ എന്തിനാ വന്നത് അതു ചോദിക്കാൻ വിട്ടുപോയി.
അതു ആന്റി ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു.
ആണോ മോനെ എന്നിട്ട് ജോലി ശരിയായോ
അതെ ആന്റി അടുത്ത മാസം ജോയിൻ ചെയ്യണം.
അതു നന്നായി മോനെ ഞാൻ വിളിക്കാം ഒരു മീറ്റിംഗ് ഉണ്ട് ഓഫീസിൽ. അതും പറഞ്ഞു ആന്റി ബസ് ഇൽ കയറി പോയി.
ഞാൻ അവിടെ കുറച്ചു നേരം ഇരുന്നു എന്തോ സ്വപ്നം കണ്ടപോലെ തോന്നി.
അതു കഴിഞ്ഞു ഞാൻ റെയിൽവേ സ്റ്റേഷൻ ലേക്കുള്ള ബസ് കയറി. ഒരു 5 മണിയോടെ വീട്ടിൽ എത്തി.
അമ്മയും ചോദിച്ചു എന്തായി ജോലി ശരിയായോടാ.
ആ അമ്മേ അടുത്ത മാസം ജോയിൻ ചെയ്യണം.
അപ്പോൾ പോയി വരാൻ പറ്റുമോ ദിവസവും
ഇല്ല അമ്മേ പിജി യിൽ നിൽക്കണം.
ആണോ എന്നാലും ജോലി കിട്ടിയല്ലോ അതു തന്നെ സമാധാനമായി.നീ പോയി കിടന്നോ യാത്ര ചെയ്തതല്ലേ..
കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?
Nice
കൊള്ളാം പേജ്
അടിപൊളി ???????