ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ] 131

അമ്മയുടെ ഈ വാവ വല്ലാണ്ടങ്ങ് വളർന്നിരിക്കുന്നു. അത് എന്തേ എൻ്റെ അമ്മ മനസ്സിലാക്കുന്നില്ല. അത് മനസ്സിലായാൽ എന്നെ പിന്നെ കത്തിക്കണോ കുഴിച്ചിടണോ എന്ന് മാത്രം തീരുമാനിച്ചാൽ മതി.

പിന്നെ കുറച്ച് നേരത്തേക്ക് ഒരു മൗനമായിരുന്നു. ചേട്ടൻ്റെ മുഖത്ത് മാത്രം ഒരു തെളിച്ചം. രാധാമ്മ അണ്ണാക്കിൽ പിരിയൂം വെട്ടി അണ്ടി പോയ അണ്ണാനെ പോലെ നിക്കുന്നു. ഒന്നില്ലേലും തങ്കം പോലൊരു മരുമോളെ അല്ലേ ജസ്റ് മിസിന് പോയത്… ഹാ യോഗം ഇല്ല.
എൻ്റെ മുഖത്ത് പിന്നെ എന്താ ഭാവമെന്ന് കണ്ട് നിക്കുന്നവർക്കുപോലും മനസ്സിലാവില്ല. അമ്മ പിന്നെ ഇതിലൊന്നും യാതൊരു പ്രശ്നവുമില്ലാ ത പോലെ കൂടെ നിപ്പോണ്ട്. സ്ഥായി ഭാവം. ശാന്തം.
പോക്കെറ്റിൽ കിടന്ന് ഫോൺ കൊണ കോണ വെച്ചു. മിസ്സായിരിക്കും. ഇവിടെ നടക്കുന്ന അന്താരാഷ്ട്ര ചർച്ചകൾ ഒരുമാതിരി ഓഡിയോ ഇല്ലാണ്ട് വീഡിയോ മാത്രം ആയിട്ട് മിസ്സ് അവിടുന്ന് കാണുന്നുണ്ട്. എന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷ.. സ്വഭാവികം…

പോക്കെറ്റിൽ കൈയ്യിട്ട് ഫോൺ എടുത്തു. ഡിസ്‌പ്ലയിൽ കിടക്കുന്നു 1 missed call from Sona..
പറി.. വിളിക്കാൻ പറ്റിയ സമയം.. ഇതിൻ്റെയും കൂടെ കുറവേ ഉണ്ടായിരുന്നുള്ളൂ

“ അതേ.. ഞാനൊന്ന് അടുക്കള വരെ പോട്ടെ.. അവിടെ ആ കൊച്ച് ഒറ്റക്കേ ഉള്ളൂ..” എൻ്റെ അമ്മയുടെ സഹായ നിധിയിൽ നിന്നും എടുത്ത പറച്ചില് കേട്ടിട്ട് രധാമ്മ പിന്നൂരി കുത്താഞ്ഞത് ഭാഗ്യം.

“ രണ്ട് ദിവസം കഴിയുമ്പോ അവള് ഇവിടെവരും. ”
ചേട്ടൻ അൽപ്പം കനപ്പിച്ച് പറഞ്ഞു. അമ്മയും രാധാമ്മയും ചേട്ടനെ വല്ലാത്തൊരു നോട്ടം നോക്കി.

The Author

11 Comments

Add a Comment
  1. ആത്യം തന്നെ ഒരു ബിഗ് താങ്ക്സ് ഇനി ആദിയും ജെസ്സിയും ഒന്നിക്കണം 👍ഓക്കേ തുടരുക

  2. കൊള്ളാം ബ്രോ നല്ലതാണ് ബിറ്റ് ഒരു അഭേക്ഷ ഉണ്ട് ജെസ്സിയെ ആദിക് തന്നെ കൊടുക്കണം വേറെ ആർക്കും കൊടുക്കണ്ട വീട്ടുകാർ സമ്മധിക്കനം. പ്ലീസ് അബേക്ഷയാണ്

  3. ദുഷ്യന്തൻ

    ഹായ് നന്ദൂസെ..😌

  4. ദുഷ്യന്തൻ

    ക്ഷമിക്കണം അനിയത്തി… 🙆കാത്തിരിക്കാൻ ആളുണ്ടേൽ ഞാൻ എത്തിയിരിക്കും. വൈകാതെ…

  5. പൊന്നു മോനെ വന്നല്ലോ പിന്നെ അവരെ ഒന്നുപിച്ചേക്കണേ ഡാ പൊന്നു മോനെ

  6. നന്ദുസ്

    സഹോ..സൂപ്പർ….
    ഞാൻ ധന്യനായി…ടെൻഷൻ മാറിക്കിട്ടി…
    ക്രിക്കറ്റിൽ സ്റ്റമ്പ് പോലെ മൂന്ന് എണ്ണം ദേ ഈ കവിളിലോട്ടാരുന്നു തരേണ്ടത്..ഇത്രയും ടെൻഷൻ അടിപ്പിച്ചതിന്..ഇത്രയും താമസിച്ചതിനും..ന്തായാലും കണ്ണൻ മുടുക്കനാണ് ട്ടോ…
    സഹോ.. ഇനിയും ലേറ്റാക്കരുത് ട്ടോ…
    മ്മടെ ജെസ്സിയും ആദിയും ഒന്നായിരിക്കണം എപ്പോഴും..ഇനിയും ഞങ്ങടെ കൊച്ചിനെ കരയിപ്പിക്കരുത് ട്ടോ…
    തുടരൂ സഹോ.. വേഗം തന്നെ…

    നന്ദുസ്…

  7. 👌👌👌👌👌👌👌😘😘😘😘😘😘😘

    1. ദുഷ്യന്തൻ

      🥰😘

  8. അനിയത്തി

    ക്ഷമിക്കാൻ ഇപ്പൊ മനസ്സില്ല മിസ്റ്റർ ദുഷ്മൻ.
    എഴുതാൻ മറന്നു പോയത്രേ, ഇനി ബാക്കി എന്ന് വരുമെന്നറിയില്ലത്രേ. ചേട്ടായീ ഈ ആറ്റിറ്റ്യൂഡ് ശരിയാവില്ല. ചില ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തേ പറ്റൂ. അല്ലേൽ പിന്നെ ഇത്രയുമൊന്നും പണിഞ്ഞുവെക്കരുത്. അതുകൊണ്ട് കളിയെടുക്കാതെ ഉടനെ തന്നെ ബാക്കിയുമായി ഇവിടെ ഹാജർ.

    1. ദുഷ്യന്തൻ

      ക്ഷമിക്കണം അനിയത്തി… 🙆കാത്തിരിക്കാൻ ആളുണ്ടേൽ ഞാൻ എത്തിയിരിക്കും. വൈകാതെ…

  9. നന്ദുസ്

    വന്നല്ലോ വനമാല….
    സന്തോഷം…

Leave a Reply

Your email address will not be published. Required fields are marked *