എന്തൊക്കെയോ തമാശകൾ ഒക്കെ പറഞ്ഞു മഞ്ജുവിനോടും , ബിജിയോടും കമ്പനി ആയി…
കുറച്ച് നാൾ കഴിഞ്ഞപ്പോഴേക്കും മഞ്ജുവിന് ആൻ്റോ യോട് ഒരു വൺ സൈഡ് അനുരാഗം തോന്നി.,…….
അവള് ബിജിയോട് മാത്രം പറഞ്ഞു…
പുറത്ത് പറയരുത് എന്ന് ബിജിയുടെ കൈയ്യിൽ അടിച്ചു സത്യം വാങ്ങിപ്പിച്ചു….
ഒരു ദിവസം മഞ്ജു സ്കൂളിൽ വന്നില്ല വൈകുന്നേരം ബിജി അവളെ കാണാൻ വേണ്ടി വീട്ടിൽ എത്തിയപ്പോൾ ആണ് അറിയുന്നത് മഞ്ജുവിന് ചിക്കൻപോക്സ് ആണെന്ന്…
ബിജി “ ഇനി ഒരു ആഴ്ച നിനക്ക് സുഖം ആണല്ലോ മഞ്ജു “
മഞ്ജു ബിജിയോട് “ നിനക്കൂടെ തരാം ഈ സുഖം എൻ്റെ അടുത്ത് കുറച്ചു നേരം ഇരുന്നോ”
ഒന്നു പൊടി അവിടുന്ന് …..
ദേഹം മുഴുവൻ കുരു ആയി ചൊറിയൻ തുടങ്ങി….
അപ്പോഴാ നല്ല സുഖം…
അപ്പോഴേക്കും മഞ്ജുവിൻ്റെ അമ്മ കുറച്ചു വേപ്പില ആയി വന്നിട്ട് ബിജിയെ നോക്കി പറഞ്ഞു…
“ മോളെ അതികം ഇവിടെ നിക്കണ്ട … മോൾക്കും പിടിക്കും ..മോള് പൊക്കോ ! മഞ്ജുവിൻ്റെ അസുഖം ഒക്കെ മാറിയിട്ട് വന്ന മതി….
അതു കേട്ട് ബിജി ചെറുതായി തല കുലുക്കി ….ഒന്നു മൂളി
മഞ്ജു ബിജിയോട് …”എടാ സ്കൂളിൽ പഠിപ്പിക്കുന്ന എല്ലാം നോട്സ് നി എനിക്ക് വൈകുന്നരം വരുമ്പോൾ കൊണ്ട് തരുമോ?
ബിജി :- ഞാൻ എങ്ങനെ നിൻ്റെ കൈൽ തരും…നിൻ്റെ അമ്മ എന്നെ നീ കിടക്കുന്ന മുറിയിൽ കയറാൻ സമ്മതിക്കില്ല” അസുഖം മാറുന്ന വരെ….
മഞ്ജു:- അതിനൊരു വഴി ഉണ്ടടി
(മഞ്ജുവിൻ്റെ കിടക്കുന്ന റൂമിൻ്റെ സൈഡിൽ റോഡിലേക്ക് തുറക്കാൻ പറ്റുന്ന ഒരാൾ പൊക്കത്തിൽ ഉള്ള ഒരു ജനൽ ഉണ്ടായിരുന്നു)

നല്ല തുടക്കം. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ബാക്കി പെട്ടെന്ന് idd bro
നന്നായിട്ടുണ്ട്….
കഥ പാസ്റ്റിൽ എഴുതാതെ പ്രേസേന്റ് സിറ്റുവേഷനിൽ എഴുത്തിയാൽ ഇതിലും മനോഹരം ആവുമെന്ന് തോന്നുന്നു
കഥ കുറച്ചു കഴിഞ്ഞു പ്രസൻ്റിൽ വരും…കാത്തിരിക്കുക..
ഇത് മറ്റേ കഥയുടെ spinoff ആണോ? അത് വായിച്ചാൽ ആണോ ഇത് കൂടുതൽ മനസ്സിലാവുക?
ആ കഥയിൽ ഉള്ള ജിത്തുവിൻ്റെ wife ne വെച്ച് ഉള്ള കഥ ആണ്…