ഞാൻ നിന്നെ സ്നേഹിക്കുന്നു, ഒരുപാട് സ്നേഹിക്കുന്നു. എന്റെ ജീവിതത്തിൽ ഒരു കൂട്ടായി, സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം ഉണ്ടാകാൻ നീ എന്നോടൊപ്പം വരുമോ? ഈ കത്ത് നിന്റെ മനസ്സിൽ ഒരു സന്തോഷത്തിരിനാളമെങ്കിലും തെളിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കും.”
എന്നും സ്നേഹത്തോടെ,
ആൻ്റോ.
ഇത് വായിച്ച ശേഷം മഞ്ജുവിന് തുള്ളിച്ചാടാൻ തോന്നി….അവൻ്റെ കൈ അക്ഷരങ്ങളിൽ അവള് ചുണ്ട് ചേർത്ത് ഒരു പാട് ഉമ്മകൾ കൊടുത്തു….
അന്ന് തന്നെ അവള് മറുപടി എഴുതി….
എന്റെ പ്രിയപ്പെട്ട ആൻ്റോയ്ക്ക്,
എനിക്കെഴുതിയ കത്ത് എന്റെ കൈകളിൽ കിട്ടിയപ്പോൾ, സത്യം പറഞാൽ എന്റെ ഹൃദയമിടിപ്പ് അത്രയേറെ കൂടിയിരുന്നു അതു വായിച്ചപ്പോൾ. എന്റെ ചിരിയും കണ്ണുകളിലെ തിളക്കവും നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. കാരണം, നിങ്ങളുടെ സാമീപ്യം എനിക്കും ഒരുപാട് സന്തോഷം തന്നിട്ടുണ്ട്. നമ്മൾ സംസാരിച്ചിരിക്കുന്ന ആ നിമിഷങ്ങളിലെല്ലാം ഒരു പ്രത്യേക ഇഷ്ടം എന്റെ മനസ്സിലും ഉണ്ടായിരുന്നു. നമ്മുടെ സൗഹൃദം സ്നേഹത്തിലേക്ക് വഴിമാറിയത് എപ്പോഴാണെന്ന് എനിക്കും അറിയില്ല, പക്ഷേ ഇന്ന് നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹം ഞാൻ തിരിച്ചറിയുന്നു. ആൻ്റോ, നിന്നെ ഞാനും സ്നേഹിക്കുന്നുണ്ടായിരുന്നു …നി എൻ്റെ മനസ്സിൽ ഉള്ളത് ഇത്ര വേഗം തിരിച്ചു അറിയുമെന്നു ഞാൻ കരുതിയില്ല…എനിക്കും ഒരുപാട് ഒരുപാട് ഇഷ്ടം ആണ്,
സ്നേഹത്തോടെ,
മഞ്ജു.
മഞ്ജുവിന് അന്ന് രാത്രി ഉറങ്ങാൻ അയില്ല,പിറ്റെ ദിവസം ആകുന്നന്നവരെ വരെ ബിജിക്ക് വേണ്ടി നിമിഷങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു…..

നല്ല തുടക്കം. അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
ബാക്കി പെട്ടെന്ന് idd bro
നന്നായിട്ടുണ്ട്….
കഥ പാസ്റ്റിൽ എഴുതാതെ പ്രേസേന്റ് സിറ്റുവേഷനിൽ എഴുത്തിയാൽ ഇതിലും മനോഹരം ആവുമെന്ന് തോന്നുന്നു
കഥ കുറച്ചു കഴിഞ്ഞു പ്രസൻ്റിൽ വരും…കാത്തിരിക്കുക..
ഇത് മറ്റേ കഥയുടെ spinoff ആണോ? അത് വായിച്ചാൽ ആണോ ഇത് കൂടുതൽ മനസ്സിലാവുക?
ആ കഥയിൽ ഉള്ള ജിത്തുവിൻ്റെ wife ne വെച്ച് ഉള്ള കഥ ആണ്…