ജോജോയുടെ ഓജോ [ആനീ] 92

 

​താരയുടെ മനസ്സിൽ അവനോടുള്ള വെറുപ്പ് ഒരു കനലായി ജ്വലിച്ചു. ക്ലാസ്സിൽ തനിക്ക് ഏറ്റവും കൂടുതൽ തലവേദനയുണ്ടാക്കുന്നവൻ! പഠിക്കില്ലെന്ന് മാത്രമല്ല, മറ്റുള്ളവരെ പഠിക്കാൻ സമ്മതിക്കുകയുമില്ല. ഓരോ ടീച്ചർമാർ ക്ലാസ്സിൽ വരുമ്പോഴും അവരുടെ ശരീരഭാഗങ്ങളിൽ കണ്ണെറിഞ്ഞു നടക്കുന്ന ആ ‘വായിനോക്കി’ പയ്യൻ. പക്ഷേ, ഇപ്പോൾ ഇതൊരു ടൂറാണ്, ക്ലാസ്സല്ല. ആ ഒരു ചിന്തയിൽ അവർ തന്റെ ദേഷ്യം ഉള്ളിലൊതുക്കി മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി.

 

​”ജോജോ… നീ പോയില്ലേ?”

 

ഒരു ദീർഘനിശ്വാസത്തോടെ താര ചോദിച്ചു.

 

​”ഇല്ല ടീച്ചറേ, ഞാൻ ടീച്ചറുടെ കൂടെ പോകാമെന്ന് വിചാരിച്ചു.”

 

അവന്റെ വാക്കുകളിൽ ഒരു പ്രത്യേക താളം ഉണ്ടായിരുന്നു.

 

​”അതെന്താ?”

 

താരയുടെ നെറ്റി ചുളിഞ്ഞു. സംശയം അവരുടെ മുഖത്ത് പ്രകടമായിരുന്നു.

 

​”പീതാംബരൻ സാറും കുറച്ച് പിള്ളേരും ഒന്നാമത്തെ ഫിനിഷിങ് പോയിന്റിൽ ഉണ്ട്. ഇവിടെ നിന്ന് പുറപ്പെടുന്ന അടുത്ത ബലൂണിൽ അവരെ കൂടി കയറ്റണം. ഞാനും ടീച്ചറും ആ ചുവന്ന ബലൂണിൽ കയറി അങ്ങോട്ട് ചെല്ലാനാണ് സാർ പറഞ്ഞേക്കുന്നത്.”

 

ജോജോ വളരെ കാര്യഗൗരവത്തോടെ കള്ളം പറഞ്ഞു. സത്യത്തിൽ താരയെ തനിച്ചു കിട്ടാൻ അവൻ മെനഞ്ഞെടുത്ത തന്ത്രമായിരുന്നു അത്.

 

​”മ്മ്… ശരി, വാ പോയേക്കാം.”

 

താര സമ്മതിച്ചു.

​ജോജോയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. അവൻ മെല്ലെ ചോദിച്ചു,

 

“അപ്പോൾ ടീച്ചർക്ക് പേടിയില്ലേ?”

 

​”ഇല്ലടാ…”

 

തന്റെ അഭിമാനം കാക്കാൻ വേണ്ടി ഉള്ളിലെ വിറയൽ മറച്ചുവെച്ച് താര മറുപടി നൽകി.

The Author

Leave a Reply

Your email address will not be published. Required fields are marked *